6 വയസുകാരന്‍ കാറിലുണ്ടായിരുന്ന കുട്ടികളെ കടിക്കാനും അടിക്കാനും ശ്രമിച്ചെന്ന് പ്രതിയുടെ മാതാവ്; വാദങ്ങളിങ്ങനെ
തലശ്ശേരി: കാറിന് ചാരിനിന്ന ആറു വയസ്സുകാരനെ അതി ക്രൂരമായി ചവിട്ടി മാറ്റുന്ന യുവാവിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ വലിയ തരത്തിൽ പ്രതിഷേധം ഉയരുകയും കുട്ടിയെ ചവിട്ടിയ ശിഹ്ഷാദ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും.
ആറ് വയസുകാരനെ ചവിട്ടി മാറ്റിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ മാതാവാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. കുട്ടിയെ ശിഹ്ഷാദ് അടിക്കുന്നതിന് മുമ്പ് മറ്റൊരാൾ കൂടി അടിക്കുന്നുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ആ സംഭവത്തെക്കുറിച്ചും ഇവർ പറയുന്നുണ്ട്. റിപ്പോർട്ടർ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശിഹ്ഷാദിന്റെ മാതാവിന്റെ പ്രതികരണം:

തന്റെ മകന്‍ മുമ്പിലും, രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നതെന്നാണ് ശിഹാഷാദിന്റെ മാതാവ് പറഞ്ഞത്. രാത്രി എട്ടര ആയിട്ടുണ്ടാകും, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. പെട്ടെന്ന് പുറത്ത് നിന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും അത് കണ്ടയുടൻ തങ്ങള്‍ ഭയന്നു പോയെന്നും ഇവര്‍ പറയുന്നു. ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. കുട്ടി പേടിച്ച് മാറിയത് കൊണ്ട് അടി കൊണ്ടില്ല. ഈ സമയമാണ് റോഡിലൂടെ പോയ ഒരാള്‍ ആറുവയസുകാരനെ പിടിച്ചു മാറ്റിയത്. ഗ്ലാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ലാസില്‍ തട്ടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ആറുവയസുകാരനെ മറ്റൊരാള്‍ കൂടി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാറിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ തലയില്‍ അടിക്കുന്നതും വലിച്ച് മാറ്റുന്നതുമാണ് ദൃശ്യങ്ങളില്‍. പിന്നാലെയാണ് ശിഹ്ഷാദ് കുട്ടിയെ മര്‍ദ്ദിക്കുന്നത്. ഈ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നിരുന്നു. കുട്ടിയെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്തിയത്.

മുഹമ്മദ് ശിഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമം ആണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേരളത്തിൽ ജോലിക്കായി എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിന് ആണ് യുവാവിന്റെ മർദനമേറ്റത്.

ഇയാളുടെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ശിഹ്ഷാദ് ചവിട്ടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശിഹ്ഷാദിന്റെ മർദ്ദനത്തിൽ കുട്ടിയുടെ നടുവിന് സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. വിവാഹത്തിന് വസ്ത്രമെടുക്കാനായിട്ടാണ് ഇയാൾ നഗരത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. കുട്ടി കാറിൽ ചാരി നിന്നത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാറിന് ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾ പറഞ്ഞത്.
സംഭവത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് പുറത്തുവന്ന വിവരം,
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications