കണ്ണൂര്‍ കലക്ടര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്, വ്യാപക സംഘര്‍ഷം: ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും കളക്ടറെ മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ കലക്ട്രേറ്റ് പ്രതിഷേധമാര്‍ച്ചില്‍ വ്യാപകസംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അടക്കമുള്ളവര്‍ പിപി ദിവ്യയെ സംരക്ഷിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആരോപിച്ചു
ജനമനസ്സില്‍ കളക്ടര്‍ കുറ്റവാളിയാണെന്നും, കളക്ടര്‍ സത്യം വിളിച്ചു പറഞ്ഞ് തിരുത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കുതിരയെപ്പോലെ കടന്നുവന്ന പിപി ദിവ്യ നവീന്‍ ബാബുവിനെ വിമര്‍ശിച്ച് സംസാരിക്കുമ്പോള്‍ ഷട്ട് അപ്പ് യുവര്‍ മൗത്ത് എന്ന് പറയാനുള്ള ആര്‍ജ്ജവം കളക്ടര്‍ കാണിക്കണമായിരുന്നുവെന്നും സുധാകരന്‍ ചുണ്ടിക്കാട്ടി.

ദിവ്യയെ കുറ്റക്കാരിയായി കാണുന്നതുപോലെയാണ് കളക്ടറെയും ജനം കാണുന്നത്. പോലീസുകാര്‍ തുടക്കത്തിലേ ദിവ്യയെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, പി ശശി ഉള്‍പ്പെടെയുള്ളവര്‍ ദിവ്യയെ സംരക്ഷിക്കുകയാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകുമെന്നും കെ സുധാകരന്‍ പറഞ്ഞു. പതിനൊന്നര മണിയോടെയാണ് ഡിസിസി ഓഫീസില്‍ നിന്നും കലക്ടറേറ്റ് മാര്‍ച്ച് തുടങ്ങിയത്. ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മാര്‍ച്ചിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റവും സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരില്‍ .ചിലരെ പോലീസ് ബലപ്രയോഗത്തിലുടെ അറസ്റ്റ് ചെയ്തു നീക്കി, കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ളവന്‍പൊലിസ് സന്നാഹമാണ് കളക്ടറേറ്റിന് മുന്‍പില്‍ അണിനിരന്നിരുന്നത്. കൊടിക്കെട്ടിയ വടി കൊണ്ട് എറിഞ്ഞ് പോലീസിനെ പ്രവര്‍ത്തകര്‍ മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ പ്രകോപിപ്പിച്ചിരുന്നു.












Click it and Unblock the Notifications