Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര വാട്ടര്‍ലൂവാകുമോ? പി ജയരാജന് പാര്‍ട്ടി നൈസായി പണികൊടുത്തുവെന്ന് വിമര്‍ശനം!

കണ്ണൂര്‍: പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ വെട്ടണമെന്ന പഴമൊഴിയുടെ പുതിയ പരീക്ഷണമാണ് കണ്ണൂരില്‍ നടക്കുന്നതെന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നിലവില്‍ അപ്രമാദിത്വത്തോടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരുന്ന പി ജയരാജനെ ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടി മാറ്റി നിര്‍ത്താനുള്ള തന്ത്രമാണ് വടകരയില്‍ അരങ്ങേറുന്നതെന്നു ജയരാജ ആരാധകരില്‍ ചിലരും വിശ്വസിക്കുന്നുണ്ട്.

ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും താല്‍ക്കാലികമായിമാറ്റിയാണ് പി.ജയരാജനെ വടകരയില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതോടെ ജീവകാരുണ്യമേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു നേടിയ ജനകീയ മുഖമുള്ള പി.ജയരാജന്‍ കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും അപ്രസക്തനാകുമെന്നാണ് അണികളുടെ ആശങ്ക. വടകര വിജയിച്ചു കയറുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. 2004ന് ശേഷം തുടര്‍ച്ചയായി യു.ഡി.എഫിനെ കൈവിടാത്ത മണ്ഡലമാണ് വടകര. പി.ജയരാജനെ സംബന്ധിച്ചും വടകര അനുകൂല മണ്ഡലമാണെന്ന് ഉറച്ച അണികള്‍ക്കു പോലും വിശ്വാസമില്ല. ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളും കൊലക്കേസുകളും വടകര മണ്ഡലത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന കാര്യമുറപ്പാണ്.

-p-jayarajan-

ഇതൊക്കെ വോട്ടിങിനെ ദോഷകരമായി ബാധിക്കുകയാണെങ്കില്‍ ലഭിച്ച സ്ഥാനാത്ഥി കുപ്പായം കൊണ്ട് പി.ജയരാജന് നഷ്ടം മാത്രമായിരിക്കുമെന്നുമെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥിയായതിനു ശേഷം ജയരാജന്റെ മുഖത്തെ തെളിച്ചക്കുറവ് ഇതിന്റെ സൂചനയാണെന്നു അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.
കണ്ണൂരില്‍ പിണറായിയുടെ വിശ്വസ്തരായ കെ.കെ രാഗേഷ്,എം.വി ജയരാജന്‍, എന്‍.ചന്ദ്രന്‍ തുടങ്ങിയവരുടെ പേരാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത്. ഇതോടെ മറ്റൊരു വിഭാഗത്തിന്റെ കയ്യിലായിരിക്കും കണ്ണൂരിന്റെ പാര്‍ട്ടിയെന്നും പി.ജയരാജനെ അനുകൂലിക്കുന്നവര്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എന്നിവരുടെ നേതൃത്വത്തിലേക്ക് കണ്ണൂരിലെ പാര്‍ട്ടി പൂര്‍ണമായും ചുവടുമാറ്റും.

ഇതില്‍ നിന്നും പി.ജയരാജനെ മാറ്റി നിര്‍ത്താനാണ് വടകര സ്ഥാനാര്‍ഥിത്വം നല്‍കുന്നതെന്നുമാണ് ചര്‍ച്ചകള്‍. നേരത്തെ പി.ജയരാജനെതിരേ പാര്‍ട്ടി പരസ്യമായി നിലപാടെടുത്തിരുന്നു. പി.ജയരാജന്റെ പേരില്‍ ആല്‍ബം ഇറങ്ങിയതും ഫഌ്‌സുകള്‍ ഉയര്‍ത്തുകയും വ്യക്തി അധിഷ്ടിതമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതിനും പാര്‍ട്ടി വിമര്‍ശനമായി കണ്ട് തരംതാഴ്ത്തുകയും ചെയ്തിരുന്നു. വടകരയില്‍ പി.ജയരാജനു വേണ്ടി കൂടുതല്‍ അണികള്‍ പ്രചരണത്തിനുണ്ടാവില്ലെന്നും കണ്ണൂര്‍, കാസര്‍കോട് മണ്ഡലത്തിലെ ജനകീയത വടകരയില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും കണ്ടെത്തുന്നവരുമുണ്ട്. എന്നാല്‍ വിജയ സാധ്യത കൂടുതലാണെന്നും പി.ജയരാജനെ പാര്‍ലമെന്റില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് മത്സരിപ്പിക്കുന്നതെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+