• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മറുകണ്ടം ചാടുന്ന അബദുള്ളക്കുട്ടിക്ക് മഞ്ചേശ്വരം പുളിക്കും: സീറ്റുകൊടുത്താല്‍ കൂട്ടരാജിയെന്ന്കാസര്‍കോട്ടെ ബിജെപി നേതാക്കള്‍, അഭ്ദുള്ളക്കുട്ടിയെ ബിജെപിയും കൈവിടും?

  • By Desk

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്നും കൂടുമാറി ബിജെപിയിലേക്ക് ചേരുന്ന എ.പി അബ്ദുളളക്കുട്ടിക്ക് മഞ്ചേശ്വരം ലഭിക്കില്ലെന്ന് സൂചന. അബ്ദുള്ളക്കുട്ടിയെ സഥാനാര്‍ഥിയാക്കിയാല്‍ കാസര്‍കോട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രാജിഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ തവണ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ചുരുങ്ങിയ വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുക കാസര്‍കോടു നിന്നുള്ള ബിജെപി നേതാക്കള്‍ തന്നെയായിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വീകരിച്ചേക്കില്ല; ആദ്യം ആന്ധ്രയ്ക്ക് പദവി

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റ രവീശന്‍ തന്ത്രിക്കാണ് മുന്‍ഗണന. കടുത്ത ഗ്രൂപ്പു പോരു നിലനില്‍ക്കുന്ന കാസര്‍കോടു ജില്ലയില്‍ അബ്ദുള്ളക്കുട്ടിയുടെ വരവ് ഗ്രൂപ്പുകള്‍ തമ്മിലുള്ള അകല്‍ച്ച രൂക്ഷമാക്കുുമെന്നാണ് സൂചന.

ഖാദറെ വീഴ്ത്താന്‍ ഉള്ളാളില്‍

ഖാദറെ വീഴ്ത്താന്‍ ഉള്ളാളില്‍

കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്നു കണക്കുകൂട്ടലില്‍ മുന്‍പോട്ടു നീങ്ങുന്ന ബി.ജെ. പി കര്‍ണാടകയിലെ ഉളളാളില്‍ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ചു ഇതുവഴി കോണ്‍ഗ്രസില്‍ നിന്നും ഉളളാള്‍ പിടിക്കുകയെന്നാണ് ലക്ഷ്യം. ഈക്കാര്യം ബി.ജെ.പി നേതാവ് നളീന്‍കുമാര്‍ കട്ടീല്‍ അബ്ദുള്ളക്കുട്ടിയെ നേരത്തെ അറിയിച്ചതായാണ് സൂചന.

അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തി

അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും ഈക്കാര്യങ്ങള്‍ ചര്‍ച്ചയായിട്ടില്ല. തിങ്കളാഴ്ച്ച ഉച്ചയോടെ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു ചര്‍ച്ചു. ബിജെപിയിലേക്ക് തന്നെ അമിത് ഷാ സ്വാഗതം ചെയ്തതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ എന്ന് ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് അമിത് ഷാ പറഞ്ഞതായും അബ്ദുള്ളക്കുട്ടി അറിയിച്ചു.

മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാര്‍ലമെന്ററി പാര്‍ടി ഓഫീസില്‍ ദേശീയ നേതാക്കളുമായി അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തി.

മോദി സ്തുതിയുടെ പ്രതിഫലം രാജ്യസഭാ സീറ്റോ...

മോദി സ്തുതിയുടെ പ്രതിഫലം രാജ്യസഭാ സീറ്റോ...

നരേന്ദ്രമോദി മഹാത്മഗാന്ധിജിക്ക് തുല്യനാണെന്നു പ്രകീര്‍ത്തിച്ച അബ്ദുള്ളക്കുട്ടിക്ക് രാജ്യസീറ്റ് കിട്ടിയേക്കുമെന്നും സൂചനയുണ്ട്. സുരേഷ് ഗോപി രാജ്യസഭയിലേക്ക് എത്തിയപ്പോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം അബ്ദുള്ളുട്ടിക്ക് ലഭിക്കുകയെന്ന ലക്ഷ്യവും പുതിയ നീക്കങ്ങള്‍ക്കു പിന്നിലുണ്ട്. എന്നാല്‍ പാര്‍ട്ടിക്കായി വെള്ളം കോരിയും വിറകുവെട്ടിയും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചകെ.സുരേന്ദ്രനെയും കെ.പി ശ്രീശനെയും പി. എസ് ശ്രീധരന്‍ പിള്ളയെയും പോലുള്ള നേതാക്കളെ അവഗണിച്ചുകൊണ്ടു അബ്ദുളളക്കുട്ടിയെ രാജ്യസഭയിലെത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. അതിനാല്‍ തനിക്ക് ഏറെ ബിസിനസ് ബന്ധങ്ങളുള്ള കര്‍ണാടകയില്‍ നിന്നുള്ള രാജ്യസീറ്റ് ലഭിക്കുന്നതിനാണ് അബ്ദുള്ളക്കുട്ടിക്ക് താല്‍പര്യം..

ഓപ്പറേഷന്‍ നളീന്‍കുമാര്‍കട്ടീല്‍

ഓപ്പറേഷന്‍ നളീന്‍കുമാര്‍കട്ടീല്‍

കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളീന്‍കുമാര്‍കട്ടീലുമായി മികച്ച ബന്ധം പുലര്‍ത്തുന്ന അബ്ദുള്ളക്കുട്ടിക്ക് കര്‍ണാടകരാഷട്രീയത്തിലേക്കുള്ള വഴി തുറന്നത് കട്ടീലുമായുള്ളകൂടിക്കാഴ്ചയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ അബ്ദുള്ളക്കുട്ടി മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

English summary
AP Abdullakutty issue in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X