കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭയില്‍ നടന്ന കൈയ്യാങ്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭയില്‍ നടന്ന കൈയ്യാങ്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നിയമസഭാ സ്പീക്കര്‍എ.എന്‍ ഷംസീര്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ്ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് അതു സംഭവിച്ചതെന്നും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടെണ്ടതാണെന്നും ഷംസീര്‍ പറഞ്ഞു. നിയമസഭ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് കരുതുന്നില്ലെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സാമാജികര്‍ ജനങ്ങളുടെ പ്രതിനിധികളാണ്. അതുകൊണ്ടു തന്നെ നിയമസഭാ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുമെന്ന് കരുതുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു സര്‍ക്കാരും ഗവര്‍ണറും നല്ല ബന്ധത്തില്‍ തന്നെയാണ് മുന്‍പോട്ടു പോകുന്നത്. ഗവര്‍ണര്‍ മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ തന്നെ കൂടിയാണ് ' അദ്ദേഹത്തിന് സ്വന്തം അഭിപ്രായം പറയാനും പ്രകടിപിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഏതൊരാള്‍ക്കും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

news knre

നിയമസാമാജികരായ യുവാക്കള്‍ കൂടുതല്‍ സമയം സഭയിലിരിക്കണമെന്നും സഭയില്‍ ഇരുന്നാല്‍ മാത്രമെ നടപടിക്രമങ്ങള്‍ പഠിക്കാന്‍ കഴിയുകയുള്ളുവെന്ന് സ്പീക്കര്‍ പറഞ്ഞു. കേരള നിയമസഭാ മന്ദിരത്തിന് സഭാചട്ടങ്ങളും മറ്റും പഠിക്കാനുള്ള വിപുലമായ ലൈബ്രറി സംവിധാനമുണ്ട്. എന്നാല്‍ പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രം നിയമസഭയിലെ മുഴുവന്‍ കാര്യങ്ങളും പഠിക്കാനും അറിയാനും കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഭാരത് ജോഡോ തീരും വരെ നിലത്തേയിരിക്കൂവെന്ന് കെ മുരളീധരൻ; വാശിക്ക് കാരണം?ഭാരത് ജോഡോ തീരും വരെ നിലത്തേയിരിക്കൂവെന്ന് കെ മുരളീധരൻ; വാശിക്ക് കാരണം?

സീനിയേഴ്‌സിന്റെയും യുവാക്കളുടെയും കോംപിനേഷനാണ് നമ്മുടെ നിയമസഭ. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അവകാശങ്ങള്‍ സഭാ നാഥനെന്ന നിലയില്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കും. തനിക്ക് മുന്‍പെ യുണ്ടായിരുന്ന രണ്ടു സ്പീക്കര്‍മാരും മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. എം.ബി രാജേഷ് രാഷ്ട്രീയത്തിലായാലും യുവജന സംഘടനയിലായാലും തനിക്ക് വഴി കാട്ടിയാണെന്ന് ഷംസീര്‍ പറഞ്ഞു. അദ്ദേഹത്തോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് വിശ്വസിക്കുന്നതായി ഷംസീര്‍ പറഞ്ഞു. സംസ്ഥാന നിയമസഭയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരും.

നിയമസഭയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദ്യേശിക്കുന്നുണ്ട്. നിയമസഭാ മന്ദിരം ഗ്രീനാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങും. അവിടെ വരുന്നവര്‍ക് മനസിന് കുളിര്‍മ്മയുണ്ടാക്കുന്ന വിധത്തില്‍ പച്ചപ്പുണ്ടാക്കുകയാണ് ലക്ഷ്യം. നിയമസഭാ നടപടിക്രമങ്ങള്‍ പേപ്പര്‍ ലെസാക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും കംപ്യുട്ടെറസ്ഡ് ചെയ്യുമെന്നും സ്പീക്കര്‍ അറിയിച്ചു. പരിപാടിയില്‍ പ്രസ് ക്‌ളബ്ബ് സെക്രട്ടറി കെ. വിജേഷ് സ്വാഗതം പറഞ്ഞു. പ്രസ്‌ക്‌ളബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. ട്രഷറര്‍ കബീര്‍ കണ്ണാടിപറമ്പ് നന്ദി പറഞ്ഞു.

English summary
Assembly Speaker AN Shamseer said that untoward incidents could have been avoided in the Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X