കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടക്കൂ പുറത്ത്! ബൂത്തുകളിലെത്തിയ മുരളീധരനെയും സുധാകരനെയും സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തെന്ന്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെയും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെയും സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

60 കടന്ന് കേരളത്തിലെ പോളിംഗ്, പത്തനംതിട്ടയില്‍ 7 മണ്ഡലത്തില്‍ വോട്ട് ചെയ്തവര്‍ ഒരു ലക്ഷം!!60 കടന്ന് കേരളത്തിലെ പോളിംഗ്, പത്തനംതിട്ടയില്‍ 7 മണ്ഡലത്തില്‍ വോട്ട് ചെയ്തവര്‍ ഒരു ലക്ഷം!!

തലശ്ശരി ചൊക്ലി മേനപ്രം എല്‍ പി സ്‌കൂള്‍ ബൂത്തിലാണ് മുരളീധനെ കടക്കാന്‍ വിടാതിരിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. ഇന്ന് രാവിലെ മുതല്‍ കെ മുരളീധരന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ ബൂത്തുകളില്‍ കയറി വോട്ടര്‍മാരെ കാണുന്നുണ്ട്. ഇതുപോലെ ചൊക്‌ളമേനപ്രം എല്‍ പി സ്‌കൂള്‍ ബൂത്തില്‍ എത്തി പ്രവര്‍ത്തകരെ കാണാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്ന് മണിയോടുകൂടിയാണ് മുരളീധരന്‍ ബൂത്തിലെത്തിയത്. ഇവിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

sudhakaranmuraleedharan

ഇവര്‍ മുരളീധരനെ ബൂത്തില്‍ കയറാന്‍ അനുവദിക്കാതെ തടയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബൂത്തില്‍ കയറാതെ തിരിച്ചുപോകില്ലെന്ന് മുരളീധരനും നിലപാടെടുത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്തര്‍ക്കം നടക്കുകയായിരുന്നു.

പ്രശ്‌ന ബാധിത ബൂത്താണെന്ന് യു.ഡി.എഫ് പരാതി നല്‍കിയതാണെന്നും എന്നിട്ടും കേന്ദ്രസേനയെ ഇവിടെ വിന്യസിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു. സി.പി..എം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശ്രമമാണിത്. വടകര മണ്ഡലത്തില്‍ സുരക്ഷ പരാജയപ്പെട്ടെന്നും മുരളീധരന്‍ ആരോപിച്ചു.വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ മുരളീധരന്റെ കൂടെയുള്ള രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഇതിനുസമാനമായ രീതിയില്‍കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുറ്റിയാട്ടൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തില്‍ എത്തിയപ്പോഴാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് യു ഡി എഫ് ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെയുള്ള കൈയേറ്റം ആസൂത്രിതമാണെന്നു കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

English summary
Assult attempt aginst K Sudhakaran and K Muraleedharan in Thalipparambu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X