ഇടത് കോട്ടയിൽ പച്ചക്കൊടി മൂന്നാം തവണയും പാറിക്കാൻ അരക്കെട്ടുറപ്പിച്ച് ഷാജി; സിപിഎം തന്ത്രം ഫലം കാണുമോ?
ചെങ്കോട്ടയിൽ പച്ചക്കൊടി മൂന്നാം തവണയും പാറിക്കാൻ അരക്കെട്ടുറപ്പിച്ച് ഷാജി; സിപിഎം തന്ത്രം ഫലം കാണുമോ?
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. ചടയൻ ഗോവിന്ദൻ, എം.വി രാഘവൻ, ഇ.പി ജയരാജൻ മുതലായ ശക്തരായ ഇടത് നേതാക്കളെ നിയമസഭയിലെത്തിച്ച ചെങ്കോട്ടയായിരുന്നു 2011 വരെ അഴീക്കോട്. 1977ൽ അഞ്ചാം നിയമസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിൽ നിന്ന് ജയിച്ചതെല്ലാം ഇടത് നേതാക്കളായിരുന്നു. എന്നാൽ 2011ൽ ചരിത്രം തിരുത്തിയെഴുതിയ കെ.എം ഷാജി പട്ടികയിലെ ആദ്യ വലത് സ്ഥാനാർഥിയായി. മുസ്ലിം ലീഗിനുവേണ്ടി മണ്ഡലം പിടിച്ചെടുത്ത ഷാജി 2016ലും വിജയം ആവർത്തിച്ചപ്പോൾ ഇത്തവണ ചരിത്രം മാറ്റിയെഴുതാമെന്ന പ്രതീക്ഷയിൽ മൂന്നാം അങ്കത്തിനിറങ്ങുകയാണ്. മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിൽ സിപിഎമ്മും.

ചടയൻ ഗോവിന്ദനിൽ തുടങ്ങുന്നതാണ് അഴീക്കോടിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം. പിന്നീട് പി.ദേവൂട്ടിയും പാർട്ടി വിട്ട് സിഎംപി രൂപികരിച്ച എം.വി രാഘവനും മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. പിണറായി സർക്കാർ മന്ത്രിയായിരുന്ന ഇ.പി ജയരാജൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതും അഴീക്കോട് നിന്ന്. ടി.കെ ബാലനും എം പ്രഭാകരൻ മാസ്റ്ററുമെല്ലാം തുടർച്ചയായി ജയിച്ചുവന്ന ഇടത് കോട്ടയിലാണ് കെ.എം ഷാജി അട്ടിമറി വിജയവുമായി 2011ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഹാട്രിക് വിജയം തേടിയാണ് കെ.എം ഷാജി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും സാഹചര്യങ്ങൾ ഷാജിക്ക് അത്ര അനുകൂലമല്ല. അത് നന്നായി അറിയാവുന്നതുകൊണ്ട് തന്നെയാകണം മണ്ഡലം മാറണമെന്ന ആവശ്യം നേരത്തെ ഷാജി ലീഗ് നേതൃത്വത്തിന് മുന്നിൽ വച്ചത്. എന്നിൽ ഷാജിയെ തന്നെ മത്സരിപ്പിക്കാനായിരുന്നു പാണക്കാട്ടെ തീരുമാനം. അഴിമതി ആരോപണങ്ങളും വരവിൽ കഴിഞ്ഞ സ്വത്ത് സമ്പാദനവുമെല്ലാം അഴീക്കോട് ഇത്തവണ ചർച്ചയാകുമ്പോൾ ഷാജിക്ക് വിജയം അത്ര ഉറപ്പിക്കാനാകില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ മാർജിനിലല്ല വിജയമെന്നതും അഴീക്കോട് ഷാജിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു.
ഇത്രയുമൊക്കെയായിട്ടും എന്തുകൊണ്ട് ഷാജി എന്ന ചോദ്യത്തിന് മുസ്ലിം സാമുദായിക രാഷ്ട്രീയത്തിൽ വേറിട്ട നിലപാട് സ്വീകരിക്കാറുള്ള ഷാജിക്ക് മുന്നണിക്ക് പുറത്തുള്ള വോട്ടുകൾ ആകർഷിക്കാൻ സാധിക്കുമെന്നത് തന്നെയാണ് ഉത്തരം. പ്രതികൂല ഘടകങ്ങളാണെങ്കിൽപോലും അഴീക്കോട്ട് യു.ഡി.എഫിനും മുസ്ലിം ലീഗിനും ഷാജിയേക്കാൾ മികച്ചൊരു സ്ഥാനാർഥിയെ മുന്നോട്ടുവെക്കാനില്ല എന്നതും വസ്തുതയാണ്.
സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ആഞ്ഞടിച്ചാണ് കെ.എം ഷാജി പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ നിയമസഭാ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പലപ്പോഴും കടന്നാക്രമിച്ചിട്ടുള്ള ചുരുക്കം പ്രതിപക്ഷ എംഎൽഎമാരിൽ ഒരാളാണ് ഷാജി. അതാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിലെന്നും ഷാജി വാദിക്കുന്നു. മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കുന്നതോടൊപ്പം സർക്കാർ വിരുദ്ധ വോട്ടുകൾ സ്വന്തമാക്കാനുള്ള എല്ലാ വിഷയങ്ങളും ഷാജിയുടെ പ്രചരണായുധമാണ്.
എന്നാൽ എന്തുവില കൊടുത്തും ഇത്തവണ മണ്ഡലം തിരികെ പിടിക്കാമെന്ന വിശ്വാസത്തിലാണ് സിപിഎം. എം.വി രാഘവന്റെ മകനും പ്രമുഖ മാധ്യമ പ്രവർത്തകനുമായി നികേഷ് കുമാറിനെ മത്സരരംഗത്തിറക്കി കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കുന്ന തരത്തിലാണ് സിപിഎം നീക്കങ്ങൾ. യുവനേതാവ് കെ.വി സുമേഷിനെയാണ് സിപിഎം ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്.
Recommended Video
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ മികച്ച പ്രവർത്തനവും ജനകീയതയുമാണ് സുമേഷിന്റെ കരുത്ത്. പതിവുപോലെ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നേരത്തേ നടത്തി. സുമേഷ് ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. ഇത്തവണ മണ്ഡലം തിരികെ പിടിക്കാൻ തനിക്ക് സാധിക്കുമെന്ന് സുമേഷും അവകാശപ്പെടുന്നു.
ബിജെപിക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലെങ്കിലും നിർണായക ശക്തിയായി മാറാൻ സാധ്യതയുള്ള മണ്ഡലമാണ് അഴീക്കോട്. കെ രഞ്ജിത്താണ് ഇത്തവണ ബിജെപിയുടെ എൻഡിഎ സ്ഥാനാർഥി. വീട് കയറിയുള്ള പ്രചരണങ്ങളിൽ ഇടത്-വലത് മുന്നണികൾക്കെതിരെ ആഞ്ഞടിച്ചും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിവരിച്ചുമാണ് രഞ്ജിത്തിന്റെ മുന്നോട്ട് പോകുന്നത്.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications