Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സഹകരണ സംഘത്തില്‍ വൻ തട്ടിപ്പ്; അന്വേഷണവുമായി പൊലീസ് രംഗത്ത്

തലശേരി: കണ്ണൂര്‍ ജില്ലയെ കുലുക്കിയ പേരാവൂര്‍ ഹൗസിങ് സൊസസൈറ്റിയിലെ കോടികളുടെ ക്രമക്കേടിനു ശേഷം സഹകരണ മേഖലയില്‍ മറ്റൊരു വെട്ടിപ്പുകൂടി പുറത്തു വന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള മുഴപ്പിലങ്ങാട് പബ്ലിക് വെല്‍ഫെയര്‍ കോ ഓപ് സൊസൈറ്റിയിലാണ്‌ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടന്നത്.

നിക്ഷേപിച്ച പണം തിരികെ കിട്ടാതെയും വായ്പയെടുക്കാതെ കടക്കെണിയില്‍ കുടുങ്ങിയും തട്ടിപ്പിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒടുവില്‍ പൊലിസിനും സഹകരണ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി. 1.18 കോടി രൂപയാണ് സൊസൈറ്റിയില്‍ നിക്ഷേപമായി എത്തിയത്. ഈ പണം എങ്ങോട്ട് പോയെന്ന് സഹകരണ വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

kannur

അതേസമയം, 2012 ലാണ് മുഴപ്പിലങ്ങാട് പബ്ലിക് വെല്‍ഫെയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. കോണ്‍ഗ്രസ് ധര്‍മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി വി പ്രദീഷാണ് ദീര്‍ഘകാലമായി സൊസൈറ്റിയുടെ പ്രസിഡന്റ്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൊസൈറ്റിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്.

യുഡിഎഫ് ഭരണത്തിലുള്ളപ്പോള്‍ തട്ടിക്കൂട്ടി സഹകരണസംഘം രൂപീകരിക്കുകയായിരുന്നു. 1.18 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിക്കുകയും 34 ലക്ഷത്തോളം രൂപ വായ്പയായി നല്‍കിയിട്ടുമുണ്ടെന്നാണ് പ്രാഥമിക വിവരം. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയതോടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് വ്യക്തമായത്. പണം നല്‍കാന്‍ പ്രസിഡന്റും താല്‍കാലിക ജീവനക്കാരനും നിരവധി തവണ അവധി ചോദിച്ചതോടെയാണ് പണം പലവഴിക്കു പോയതായി നിക്ഷേപകര്‍ക്കു ബോധ്യമായത്.

നിക്ഷേപകരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കെപിസിസി പ്രസിഡന്റിനെയും മുന്‍ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെയും ഇവര്‍ സമീപിച്ചെങ്കിലും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി അധികൃതരെ സമീപിച്ചത്. മുഴപ്പിലങ്ങാട് സ്‌കൂളിനടുത്ത് വാടക കെട്ടിടത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് കണ്‍സ്യൂമെര്‍ സ്റ്റോര്‍ തുടങ്ങിയിരുന്നെങ്കിലും വൈകാതെ പൂട്ടി.

വായ്പയെടുക്കാത്ത നിരവധി പേര്‍ക്ക് തിരിച്ചടക്കാനുള്ള നോട്ടീസും വന്നിട്ടുണ്ട്. വായ്പയെടുത്തവര്‍ തിരിച്ചടച്ചത് കണക്കില്‍ കാണിക്കാതെയും തട്ടിപ്പ് നടത്തി. സഹകരണവകുപ്പ് അധികൃതരുടെ പരിശോധനയില്‍ സൊസൈറ്റിയില്‍ കൃത്യമായ രേഖകളോ കണക്കുകളോയില്ലെന്നുംകണ്ടെത്തിയിട്ടുണ്ട്. സാധാരണ പുസ്തകത്തിലാണ് വായ്പയുടെയും നിക്ഷേപത്തിന്റെയും മറ്റും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പലരുടെയും പേര് വായ്പയിനത്തില്‍ എഴുതിച്ചേര്‍ത്ത് പണം വകമാറ്റിയതായാണ് സൂചന.

സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച 30 ലക്ഷം രൂപ നിക്ഷേപിച്ചവരടക്കം നാലുപേരാണ് എടക്കാട് പൊലീസ് പരാതി നല്‍കിയത്. കെ സാജന്‍, എ പ്രകാശന്‍, കെ വി മഞ്ജുള, യു വിലാസിനി, എം ശാന്ത, സി വി പ്രമോദ്, പി കെ വിജയന്‍ എന്നിവരാണ് സൊസൈറ്റിയുടെ ഭരണസമിതിയംഗങ്ങള്‍.പാര്‍ട്ടിനിയന്ത്രിത സഹകരണ സംഘത്തിലുണ്ടായ സാമ്പത്തികക്രമക്കേട് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വന്‍വിവാദമായിരിക്കുകയാണ്.

Recommended Video

cmsvideo
    കഴിയുന്നത് മരണ ഭയത്തോടെ.. യുക്രൈനിലെ കോഴിക്കോട്ടുകാരൻ പറയുന്ന കേട്ടോ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+