Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂരിലെ ബോംബ് നിർമ്മാണ സ്ഥലത്തെ സ്ഫോടനം; കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ്

പാനൂര്‍ :കുന്നോത്തുപറമ്പ് മുളിയാത്തോട് ബോംബ്‌ നിര്‍മാണ സ്ഥലത്ത് കൂടുതല്‍ പേരുണ്ടായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ അതീവഗുരുതരമായി പരുക്കേറ്റ് ചികിത്‌സയിലിരിക്കെ മരിച്ച ഷെറിനും മാരകമായി പരുക്കേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്‌സയില്‍ കഴിയുന്ന വിനീഷിനും പുറമെ മറ്റു രണ്ടുപേര്‍ കൂടി ആശുപത്രിയിലുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

വിനോദ്, അക്ഷയ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ വിനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും അക്ഷയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടുമുതല്‍ പത്തോളം പേര്‍ സ്‌ഫോടനം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നതാണ് പോലീസ് നിഗമനം. സിപിഎം പ്രവര്‍ത്തകരാണ് പരുക്കേറ്റവര്‍. സിപിഎം നേതാക്കള്‍ക്കൊന്നിച്ചു പ്രതികള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ പ്രതികളെ തളളിപറഞ്ഞു കൊണ്ടു സിപിഎം പ്രാദേശിക നേതൃത്വം രംഗത്തുവന്നു.

blastkannurcpm

സ്‌ഫോടനത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഐ എം പാനൂര്‍ ഏരിയാ സെക്രട്ടറി കെഇ കുഞ്ഞബ്ദുളള പാനൂര്‍ ഏരിയാകമ്മിറ്റി ഓഫീസില്‍ അറിയിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടി രിക്കുന്ന സാഹചര്യത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്.

സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ്, ഷെറിന്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്. ആ ഘട്ടത്തില്‍ തന്നെ ഇവരെ പാര്‍ട്ടി തളളി പറഞ്ഞതുമാണ്.നാട്ടില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം എതിരാളികള്‍ നടത്തുകയാണ്.

കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധനന്തരിഷം നിലനിര്‍ത്താനും, അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുകയും ചെയ്‌ത പാര്‍ട്ടിയാണ് സിപി എം. സമാധാനന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, പോലീസിനും ബോധ്യമുള്ളതാണ്. മുളിയാത്തോട് സ്‌ഫോടനവുമായി ബന്ധപ്പെട്ടു സമഗ്രവും, വിശധവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഐഎം പാനൂര്‍ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+