കര്‍ഷകരെ രാജ്യസേവകരായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
കണ്ണൂര്‍: കര്‍ഷകനെ രാജ്യസേവകനായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്സ് ഹാളില്‍ ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി നടത്തിയ കര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്ത് രാജ്യത്തെ താങ്ങി നിര്‍ത്തിയത് കര്‍ഷകരാണ്. എന്നാല്‍ എല്ലാജനവിഭാഗങ്ങളെയും സഹായിച്ചപ്പോള്‍ മൂന്നുനേരം അന്നമൂട്ടിയവരെ മാത്രം സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല.
കര്‍ഷകര്‍ ജപ്തി നേരിടുമ്പോള്‍ കോര്‍പറേറ്റുകളുടെ വായ്പകള്‍ കിട്ടാക്കടമായി പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളുകയാണ്. എന്നിട്ടും കോര്‍പറേറ്റുകള്‍ക്ക് ബാങ്കുകള്‍ വാരിക്കോരി വായ്പകൊടുക്കുകയാണ്.
സാധാരണക്കാര്‍ പണത്തിന് ആവശ്യം വന്നു ബാങ്കില്‍ പോയാല്‍ അവരുടെ തനിസ്വഭാവമറിയും. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ കര്‍ഷകരെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കൊന്നും ഇവിടെ വിലയില്ല.
രാജ്യത്തെ മള്‍ട്ടിനാഷനല്‍ കമ്പിനികള്‍ വിദേശത്തു നിന്നാണ് സുഗന്ധദ്രവ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. നാളികേര കര്‍ഷകന് കണ്ണുനീര്‍ മാത്രമാണ് ബാക്കി. ഇതിനെയൊന്നും ഫലപ്രദമായി പ്രതിരോധിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്കോ സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.