കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരിയിൽ യുഡിഎഫ്- ബിജെപി സഖ്യം തെളിഞ്ഞെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

തലശേരി: തലശേരിയിൽ യുഡിഎഫ്- ബിജെപി സഖ്യം തെളിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായുരും ദേവികുളത്തും തലശേരിയിലും ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക തള്ളിയത് യാദൃശ്ചികമല്ല. നേരത്തെ ഈ ധാരണയുണ്ടായിരുന്നു. നാല് വോട്ടിനും സീറ്റിനും വേണ്ടി കോൺഗ്രസും മുസ്ലീം ലീഗും നടത്തുന്ന ബി.ജെ.പിയുമായുള്ള രഹസ്യധാരണ ദുരവ്യാപകമായ അപകടം ക്ഷണിച്ചു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.നമ്മുടെ രാജ്യത്ത് ബി.ജെ.പി മറ്റൊരു അജൻഡയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

സിപിഎം വോട്ടുകള്‍ വില്‍ക്കാന്‍ വച്ച പാര്‍ട്ടി, രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍സിപിഎം വോട്ടുകള്‍ വില്‍ക്കാന്‍ വച്ച പാര്‍ട്ടി, രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

'മറ്റിടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഇവിടേക്കും കൊണ്ടുവരാനാണ് അവരുടെ രഹസ്യ പദ്ധതി പദ്ധതി.കാലങ്ങളായിഎൽ.ഡി.എഫ് അവരെ ചെറുത്തു നിന്നവരാണ് ഇനിയും ചെറുത്തു നിൽക്കുക തന്നെ ചെയ്യും എന്നാൽ നാല് വോട്ടിനും സീറ്റുകൾക്കും വേണ്ടി സ്വന്തം നിലപാട് മറക്കുന്ന കോൺഗ്രസും മുസ്ലീം ലീഗും ദുര വ്യാപകമായ ഫലങ്ങളും ഓർക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. മാധ്യമങ്ങളും പ്രതിപക്ഷവും ശബരിമല ,ശബരിമലയെന്നു പറഞ്ഞു കൊണ്ടിരുന്നാൽ തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പറഞ്ഞു.

pinarayi-vijayan-1530

ഒരു വിഭാഗം മാധ്യമ പ്രവർത്തകർക്കു മാത്രമാണ് ഇതു വാർത്തയാകുന്നത്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിങ്ങൾ കുറെ നോക്കിയതല്ലേ എന്തെങ്കിലും നടന്നോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.ശബരിമലയിൽ കുറെ കാലമായി യാതൊരു പ്രശ്നവുമില്ല ആളുകൾ വരികയും പോവുന്നുമുണ്ട്. ഇന്നാണ് അവിടെ ഉത്സവം സമാപിക്കുന്നത് ഇതുവരെയായി ഒരു പ്രശ്നവുമില്ല. ശബരിമല വിഷയത്തിൽ ഖേദ പ്രകടനം നടത്തുന്നുവെന്ന മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ലവ് ജിഹാദിനെ ജോസ് കെ മാണിയെന്താണ് പറഞ്ഞതെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇപ്പോൾ പഴയ കോലി ബി സഖ്യത്തിൽ നിന്നും മാറി വിശാല കോ ലീ ബി സഖ്യമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

നേമത്ത് മാത്രമല്ല ഗുരുവായൂരും ഇതു തെളിഞ്ഞു കഴിഞ്ഞു ത്യശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി ഗുരുവായുരിൽ മുസ് ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദറിന് വോട്ടു ചെയ്യണമെന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിൽ അത്ര പരിചയമുള്ളയാളെ ല്ലെങ്കിലും പച്ചയായിട്ടാണ്. ഇതിനു പകരം പൗരത്വ ഭേദഗതി നിയമത്തിൽ ഞങ്ങൾ ഒപ്പിട്ടു തരാമെന്നാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ പറയുന്നത്. ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ തുടങ്ങിയതാണ്. കേരളത്തിൽ എൽ.ഡി.എഫിനെ കുറിച്ച് സർവനാശമാണെന്ന് പറയുന്നവർ കേരളത്തിൻ്റെ താൽപര്യം ഹനിക്കുന്ന കേന്ദ്ര സർക്കാരിന് ഒത്താശ ചെയ്തു കൊടുക്കുകയാണ്.

ഇതൊക്കെ ആളറിയുന്നുണ്ടെന്ന് മനസിലാക്കണം.സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ നൽകുന്നത് കേന്ദ്രത്തിൻ്റെ ദയയല്ല. ഇതിനെതിരെ പ്രതികരിക്കാൻ ഇതുവരെ ഒരു കോൺഗ്രസ് നേതാവും തയ്യാറായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് തപ്പുകൊട്ടികളിക്കുകയാണ് കോൺഗ്രസും യു.ഡി.എഫും 'നമ്മുടെ നാട് നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയം അന്ന് അർഹതപ്പെട്ട ദുരിതാശ്വാസ തുക പോലും തന്നില്ല. അന്ന് അനങ്ങാത്ത കോൺഗ്രസും പ്രതിപക്ഷനേതാവും നാല് വോട്ടിന് വേണ്ടി ബി.ജെ.പിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിച്ചാൽ രാജ്യം ദുര വ്യാപകമായ ഫലം നേരിടേണ്ടി വരും. സ്പീക്കർക്കെതിരെ ഇപ്പോൾ നടക്കുന്നത് ഗോസിപ്പാണ് നടക്കുന്നത്‌.

ഞങ്ങളിതൊക്കെ കുറെ കണ്ടതാണ്.അങ്ങനെയൊന്നും ഭയപ്പെടുത്താൻ നോക്കേണ്ട' കേന്ദ്ര അന്വേഷണ ഏജൻസിയുടെ വഴിവിട്ട നീക്കം നിയമസഭാ പ്രിവിലേജ് കമ്മിറ്റി രൂപീകരിച്ച് എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് സ്പീക്കറെ കുടുക്കാൻ തീരുമാനിച്ചത് അങ്ങനെയൊന്നും ഒരാളുടെ പൊതു ജീവിതം തകർക്കാൻ കഴിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്പീക്കറുടെ പൊതു ജീവിതം തകർക്കാൻ കഴിയില്ല. ഞങ്ങളിതൊക്കെ കുറെ കണ്ടതാണ്. കോൺഗ്രസും ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും ശബരിമല ശബരിമല എന്നു പറയുക മാത്രമാണ് ചെയ്യുന്നത് ശബരിമലയിൽ സാധാരണ നിലയിലാണ് കാര്യങ്ങൾ നടന്നുവരുന്നതെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.

English summary
Chief minister Pinarayi Vijayan about UDF- BJP alliance in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X