കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി: ഫേസ്ബുക്ക് പോസ്റ്റിൽ ഒരു തകരാറുമില്ലെന്ന്

  • By Desk
Google Oneindia Malayalam News

കണ്ണുർ: പാർട്ടിയാണ് ക്യാപ്റ്റനെന്ന പി ജയരാജൻ്റെ നിലപാടിനെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പി ജയരാജൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഒരു തകരാറുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി. പാർട്ടിയിൽ വ്യക്തിപൂജയില്ലെന്നു അസന്നിഗ്ദ്ധമായി പറഞ്ഞതോടെ വിവാദങ്ങൾക്ക് വിരാമമിട്ടു. ക്യാപ്റ്റൻ വിവാദത്തിൽ പി.ജയരാജൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിച്ച് എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്.

തലശേരിയിൽ പ്രവർത്തകർ മന:സാക്ഷി വോട്ടു ചെയ്യുമെന്ന് ബിജെപി: വോട്ടെടുപ്പിന് മണിക്കുറുകൾ ബാക്കിതലശേരിയിൽ പ്രവർത്തകർ മന:സാക്ഷി വോട്ടു ചെയ്യുമെന്ന് ബിജെപി: വോട്ടെടുപ്പിന് മണിക്കുറുകൾ ബാക്കി

കണ്ണുർ പ്രസ് ക്ളബ്ബ് 2020 പോർമുഖം തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 'ജയരാജൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഞാൻ വായിച്ചിട്ടില്ല. എങ്കിലും അതു ചില പത്രങ്ങളിൽ വന്നത് ശ്രദ്ധിച്ചു.ജയരാജൻ പറഞ്ഞത് പാർട്ടിയെ ഡിഫൻഡ് ചെയ്യാനാണ് നിങ്ങളെന്തിനാണ് വെറുതെ വളച്ചൊടിക്കുന്നതെന്നും മുഖ്യമന്തി ചോദിച്ചു. പഴയതുപോലെ മാധ്യമ സിൻഡിക്കേറ്റില്ലെങ്കിലും ഒരു വിഭാഗം മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 pinarayi-vijayan-154

പി.ജയരാജനെ നിങ്ങളിനിയും വെറുതെ വിടുന്നില്ലേ. അദ്ദേഹം എന്തു പറയുന്നതും മാധ്യമങ്ങളിൽ ഒരേ പോലെ വാർത്തയാകുകയാണ് കമ്യുണിസ്റ്റുകാരുടെ ക്യാപ്റ്റൻ എന്നും പാർട്ടി തന്നെയാണ് അതിലാർക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. ഇതൊക്കെ പാർട്ടിക്ക് എൽ.ഡി.എഫിനും കിട്ടുന്ന സ്നേഹവും ആവേശവുമാണ് അതിനെ അങ്ങനെ തന്നെ കണ്ടാൽ മതി.പാർട്ടിയോടുള്ള സ്നേഹപ്രകടനമാണ് ജനങ്ങൾ കാണിക്കുന്നത്. അതു സ്വന്തം കേമത്തം കൊണ്ടാണെന്ന് മേനി നടിച്ച് തലക്കനമുണ്ടായാൽ കുഴപ്പമാകും. അപ്പോൾ അത്തരമാളുകളെ തിരുത്താൻ പാർട്ടി തയ്യാറാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞാൻ ഈ പണിയെടുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി നവകേരളയാത്ര നടത്തുമ്പോൾ ജനങ്ങളുടെ സ്നേഹപ്രകടനം കുറെ കണ്ടിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് കാലത്ത് മുന്നുവയസുള്ള കുട്ടികളുടെ സ്നേഹം ഒരു പാട് കണ്ടിട്ടുണ്ട്. ഒരിടത്ത് പ്രസംഗിച്ചുകൊണ്ടിരിക്കെ പിണറായി അച്ഛാച്ചയെന്നു സദസിൽ നിന്നും ഒരു കുട്ടി വിളിച്ച് കൈ. വീശി കാണിച്ചു നീയവിടെയിരിക്ക് ഞാനങ്ങോട്ടു വരാമെന്നാണ് ഞാൻ തിരിച്ചു കൈ വീശി കാണിച്ചു പറഞ്ഞത്.ഇതേ പോലെ കാറിൽ സഞ്ചരിക്കവേ മറ്റൊരു കുട്ടി ചില്ലുതാഴ്ത്തി കൈവീശി കാണിച്ചു. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കെയാണിത്. ഞാനും തിരിച്ചങ്ങോട്ടും കൈ വീശി കാണിച്ചു തെരഞ്ഞെടുപ്പിനിടെയിൽ ഒരു വീട്ടമ്മ എന്നെ കുറിച്ച് ഗാനമെഴുതി ഫെയിം ചെയ്ത ചിത്രവുമായി വന്നു സമ്മാനിച്ചു. ഇതൊക്കെ ജനങ്ങൾ വ്യക്തികളോട് കാണിക്കുന്ന സ്നേഹമല്ല. പാർട്ടിയോടും എൽ.ഡി.എഫിനോടും കാണിക്കുന്ന ആവേശവും സ്നേഹവുമാണ് അതിനെയൊക്കെ അങ്ങനെ കണ്ടാൽ മതി.എന്നാൽ പണ്ടുകാലത്തെ അനുഭവങ്ങളിൽ നിന്നും ഇപ്പോഴുള്ളത് വ്യത്യസ്തമാണ്. താൻ പാർട്ടി വളൻ ഡി യ റാ യിരിക്കെ ഇത്തരം അമിതാവേശത്തിൻ്റെ മറുവശവും കണ്ടിരുന്നു.

ജയരാജൻ ഫെയ്സ് ബുക്കിലെഴുതിയ ചിലർ ഇഷ്ടം കൊണ്ട്ഗാനങ്ങൾ എഴുതും ടാറ്റുകുത്തും എന്നാൽ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്മ്യുണിസ്റ്റുകാരെന്ന് വായിച്ച് ഈ പറയുന്നതിൽ പാർട്ടി വിരുദ്ധതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളെ രാഷ്ട്രീയ എതിരാളികൾ വിലയ്ക്കെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ സീറ്റു ലഭിക്കുമെന്നും ജനങ്ങൾ നൽകിയ പിൻതുണ കരുത്തു നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത് കൺസൾട്ടൻസി പണം കമ്മിഷനായി പറ്റാനാണെന്ന കെ.സുധാകരൻ്റെ വിമർശനത്തിന് അതോരുത്തരുടെയും ശീലം കൊണ്ടു പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യെദ്യുയരപ്പ പോലുള്ള ഒരു പാട് നേതാക്കൾ തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ വന്നിട്ടുണ്ട്.അവരൊക്കെ വരുന്നത് തന്നെ കാണാൻ വരുന്നതാണെന്ന് പറയുന്നത് പോലെയാണ് അദാനി തന്നെ വന്നു കണ്ടുവെന്ന് പറയുന്നതെന്നും അദ്ദേഹം (സുധാകരൻ ) ഓരോ ആരോപണങ്ങൾ ഉന്നയിക്കുകയും അതു താൻ തെളിയിക്കണമെന്ന് പറയുന്നത് ന്യായമാണോയെന്നും തമാശ രൂപേണെ മുഖ്യമന്ത്രി ചോദിച്ചു.കെ.കെ രാഗേഷ് എം.പി, എം.വി ജയരാജൻ, സി.എൻ ചന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും പ്രസിഡൻ്റ് ഹാരിസ് അധ്യക്ഷതയും വഹിച്ചു.

English summary
Chief minister Pinarayi Vijayan Supports P Jayarajan over his facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X