കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ സിറ്റിസൺ സ്ക്വയർ നടത്തും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: രാജ്യത്തിൻറ സ്വാതന്ത്ര്യവും പൗരാവകാശവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള സമരങ്ങളുടെ തുടർച്ചയായി ജനുവരി 11ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ 'സിറ്റിസൺസ് സ്ക്വയർ’ നടത്തും. രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ ഒരു പകൽ മുഴുവൻ നടക്കുന്ന പരിപാടിയിൽ സാംസ്കാരിക കേരളത്തിലെ പ്രമുഖവ്യക്തിത്വങ്ങൾ അണിനിരക്കും.

പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്തുടനീളം നടക്കുന്ന സമരത്തിൽ ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനും ഭരണകൂട ഭീകരതക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനുമുള്ള സ്ക്വയറിൽ വിവിധ സമയങ്ങളിലായി ആയിരങ്ങൾ പങ്കെടുക്കും.

caa-15785971


പൗരത്വ നിർണയവുമായി ബന്​ധപ്പെട്ട്​ ജനങ്ങളെ മതപരമായി വേർതിരിക്കാനുള്ള കേ​ന്ദ്ര സർക്കാർ നടപടിക്കെതിരായ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന നിലപാടാണ്​ സർക്കാർ സ്വീകരിച്ചിരിക്കുന്നത്​. കുട്ടികളെയും സ്​ത്രീകളെയും ഉൾ​പ്പെടെ പൊലീസ്​ ക്രൂരമായി നേരിടുന്നു. ഉത്തർപ്രദേശിൽ ഗുജറാത്തിനെക്കാൾ ഭീതിതമായ വംശഹത്യയാണ്​ നടക്കുന്നത്​. പ്രതികരിക്കുന്നവരെയും മറ്റും പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീതിനി​ഷേധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിൽക്കേണ്ടതി​ന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നതിനാണ്​ വിവിധ ​മേഖലകളിലുള്ളവരെ ഒരുമിച്ചിരുത്തുന്നത്​.

ബഹുജനസംഗമത്തിന് പുറമെ നിലപാടിന്റെ കവിതാ സമർപ്പണവുമായി യുവകവികൾ അണിനിരക്കും. ഇന്ത്യയുടെ വൈവിധ്യങ്ങളും ജനാധിപത്യമൂല്യങ്ങളും ഭരണഘടനാ മഹത്വവും പ്രകാശിപ്പിക്കുന്ന സമര കാൻവാസ്, ആഹ്വാന ഗീതങ്ങൾ, ഐക്യപ്രതിജ്ഞ എന്നിവയും ഉണ്ടാവും.

കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും. ഇ.ടി.മുഹമ്മദ്ബഷീർ എം.പി. മുഖ്യാതിഥിയായിരിക്കും. അഡ്വ.സണ്ണിജോസഫ് എം.എൽ.എ., കണ്ണൂർ കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ, ഒ.അബ്ദു റഹ്മാൻ, പി.മുജീബ് റഹ്മാൻ, വാണിദാസ് എളയാവൂർ, കെ.പി.രാമനുണ്ണി, ഡോ. ഫസൽ ഗഫൂർ, പി.കെ.പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്തുംകടവ്, അഡ്വ. സന്തോഷ് കുമാർ, പി.പി.ദിവാകരൻ, ഡോ. പി.ജെ. വിൻസന്റ്, എം. ജോസഫ് ജോൺ, ഡോ.എസ്.പി ഉദയകുമാർ, ഡോ. നാരായണൻ ശങ്കരൻ, കെ.ടി ബാബുരാജ്, ഹാഫിസ് അനസ് മൗലവി, വി.കെ.അബ്ദുൽഖാദർ മൗലവി, അബ്ദുറഹിമാൻ കല്ലായി, അബ്​ദുൽ ജലീൽ ഒതായി, എൻ.പി.ചെക്കുട്ടി, എ.സജീവൻ, ടി.പി.ചെറൂപ്പ, ഇബ്രാഹിം വെങ്ങര, അഡ്വ.പി.എ.പൗരൻ, എ.വാസു,എം.ഗീതാനന്ദൻ, കെ.സി.ഉമേഷ്ബാബു, ഗോപാൽമേനോൻ, ഡോ.ഡി.സുരേന്ദ്രനാഥ്, വി.ആർ.അനൂപ്, മൃദുല ഭവാനി, കെ.സുനിൽകുമാർ, സുനിൽ കൊയിലേരിയൻ, സതീശൻ മോറായി തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ പി.കെ. മുഹമ്മദ്​ സാജിദ്​ നദ്​വി, ജില്ല സെക്രട്ടറി

സി.കെ. അബ്​ദുൽ ജബ്ബാർ, സെക്രട്ടറിയേറ്റ്​ മെമ്പർ സി.പി. ഹാരിസ്​, പ്രൊഗ്രാം കൺവീനർ പി.ബി.എം. ഫർമീസ്, അസി. സെക്രട്ടറി കെ.പി. ആദംകുട്ടി, മീഡിയ പബ്ലിസിറ്റി കൺവീനർ ടി.പി. ഇല്ല്യാസ്​ എന്നിവർ സംബന്ധിച്ചു..

English summary
Citizen square organises in Kannur against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X