കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം വീതം വയ്ക്കൽ: യുഡിഎഫിൽ അധികാര തർക്കം രൂക്ഷമാവുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസും ലീഗും തമ്മിൽ അധികാര തർക്കം രൂക്ഷമായി. കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തെ ചൊല്ലിയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. കോർപറേഷനിൽ യുഡിഎഫ് ഭുരിപക്ഷം നേടിയതിനെ തുടർന്ന് മേയർ സ്ഥാനത്തിൻ്റെ പകുതി കാലയളവായ രണ്ടര വർഷം തങ്ങളുടെ പ്രതിനിധിയെ മേയറാക്കണമെന്നായിരുന്നു മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിൻ്റെ ഡിമാൻഡ്. എന്നാൽ കെ.സുധാകരൻ എംപി ഉൾപ്പെടെയുള്ള നേതൃത്വം ഇതിന് ചെവികൊടുത്തില്ല.

കൊച്ചിയെ എങ്ങനെ മാറ്റി മറിക്കാം; മേയറുമായി മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് നടന്‍ ജയസൂര്യകൊച്ചിയെ എങ്ങനെ മാറ്റി മറിക്കാം; മേയറുമായി മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് നടന്‍ ജയസൂര്യ

മേയർ സ്ഥാനം വീതം വയ്ക്കാൻ തയ്യാറല്ലെങ്കിൽ കണ്ണൂർ നിയമസഭാ മണ്ഡലം തങ്ങൾക്ക് തരണമെന്നായി മുസ്ലിം ലീഗ്. ഇതോടെയാണ് കോൺഗ്രസ് സമ്മർദ്ദത്തിലായത്. മുസ്ലിം ലീഗ് ജില്ലാ നേത്യത്വം ആവശ്യം കടുപ്പിച്ചതോടെ വരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് കോൺഗ്രസ് സമ്മതിക്കുകയായിരുന്നു' ലീഗിൻ്റെ സമ്മർദ്ദതന്ത്രം കോൺഗ്രസ് നേതൃത്വത്തിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട് .ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ മേ​യ​ര്‍​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച വിഷയത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളും ഇടപെട്ടിട്ടുണ്ട്.

tomohanan-16

എ​ന്നാ​ല്‍ എ​ത്ര വ​ര്‍​ഷ​മെ​ന്ന​തി​നെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സും ലീ​ഗും ത​മ്മി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​ണ്. ര​ണ്ട​ര വ​ര്‍​ഷം വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ മൂ​ന്നു​വ​ര്‍​ഷം കോ​ണ്‍​ഗ്ര​സി​ന് വേ​ണ​മെ​ന്ന് അ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​രു​പ​ക്ഷ​വും ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യു​മാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ പ​കു​തി​വീ​തം ചെ​യ​ര്‍​മാ​ന്‍ പ​ദ​വി ഇ​രു​പാ​ര്‍​ട്ടി​ക​ളും വീ​തം​വ​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലീ​ഗ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ ലീ​ഗ് ചെ​യ​ര്‍​മാ​ന്‍ പ​ദം വ​ഹി​ക്കു​ന്ന ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നും കോ​ണ്‍​ഗ്ര​സി​ന് ഒ​രു വ​ര്‍​ഷം പോ​ലും വീ​തി​ച്ചു​ന​ല്‍​കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കോ​ര്‍​പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫി​ന് 34 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ന് ഇ​രു​പ​തും ലീ​ഗി​ന് പ​തി​നാ​ലും. അ​തി​നി​ടെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളെ ചൊ​ല്ലി​യും കോ​ണ്‍​ഗ്ര​സും ലീ​ഗും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ട്. ഡ​പ്യൂ​ട്ടി മേ​യ​ര്‍​ക്ക് പു​റ​മെ മൂ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫി​നാ​ന്‍​സ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളാ​ണ് കോ​ര്‍​പ​റേ​ഷ​നി​ലു​ള്ള​ത്. ഇ​തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് അ​ഞ്ച് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് അ​വ​രു​ടെ നി​ല​പാ​ട്. ലീ​ഗി​ന് ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ മൂ​ന്നെ​ണ്ണം വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ലീ​ഗ് പി​ടി​വാ​ശി തു​ട​രു​ക​യാ​ണ്. കെ. സു​ധാ​ക​ര​ന്‍ എം​പി​യു​ടെ സാ​ന്നി​ധ്യത്തി​ല്‍ ചേ​രു​ന്ന യുഡിഎഫ് യോഗത്തിൽ ഈ വിഷയത്തിൽ

തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇതി​നി​ടെ ഡ​പ്യൂ​ട്ടി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ​മാ​യി നേ​താ​ക്ക​ളെ ത​ട​ഞ്ഞ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. മേ​ഖ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ ന​ല്‍​കി​യ പേ​ര് ത​ഴ​ഞ്ഞ് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി ഷ​ബി​ന ടീ​ച്ച​റെ തീ​രു​മാ​നി​ച്ച​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും പ​രാ​തി​യു​യ​ര്‍​ന്നി​ട്ടു​ണ്ട്. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലെ ചി​ല​ര്‍ ച​ര്‍​ച്ച​പോ​ലും ന​ട​ത്താ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യെ​ന്നു കാ​ണി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഒ​രു​വി​ഭാ​ഗം പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ​ത​ന്നെ ജി​ല്ലാ​നേ​തൃ​ത്വ​ത്തി​ന്‍റെ ചി​ല നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രേ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​മ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള അധികാര തർക്കങ്ങൾ യുഡിഎഫിനെ വൻ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയിലെ അണികൾക്കിടെയിലും നേതൃതലത്തിലെ അസ്വാരസ്യം പടർന്നിട്ടുണ്ട്. വളപട്ടണം പഞ്ചായത്തിൽ കോൺഗ്രസിനെ മാറ്റി നിർത്തി മുസ്ലിം ലീഗ് മത്സരിച്ചു ഭരണം ഒറ്റയ്ക്കു നില നിർത്തിയത് കോൺഗ്രസ് അണികളിൽ നിരാശ പടർത്തി യിട്ടുണ്ട്. എന്നാൽ നടുവിൽ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് നേതാവ് കുറു മാറി കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന് എൽ.ഡി എഫ് ഭരണം പിടിച്ചതിൽ മുസ്ലിം ലീഗ് പ്രവർത്തകരും അതൃപ്തരാണ്. കോൺഗ്രസ് നേതൃത്വത്തിൻ്റെ കഴിവുകേട് കാരണമാണ് തങ്ങൾക്കു ലഭിക്കേണ്ട പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായതെന്നാണ് മുസ്ലിം ലീഗിൻ്റെ ആരോപണം. കണ്ണുർ കോർപറേഷനിലെ ചില ഡിവിഷനിലുകളിലും ഗ്രാമ പഞ്ചായത്ത് വാർഡുകളിലും കോൺഗ്രസിലെ ഗ്രൂപ്പുപോര് കാരണം തങ്ങളുടെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടുവെന്ന ആരോപണവും കോൺഗ്രസ് നേതൃത്വമുയർത്തുന്നുണ്ട്.

English summary
Clash in UDF over Kannur corporation mayor position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X