Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരസഭാ സ്റ്റേഡിയത്തിലെ ജലസംഭരണിയില്‍ യുവാവ് വീണു മരിച്ചു; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

തലശേരി: തലശേരി നഗരസഭാ സ്റ്റേഡിയത്തില്‍ ഇലക്ട്രീഷ്യന്‍ ജീവനക്കാരനായ യുവാവ് ജലസംഭരണിയില്‍ വീണു മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് തലശേരി ബ്‌ളോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. ദുരന്തമുണ്ടായ തലശേരി നഗരസഭാ സ്റ്റേഡിയം സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂടിയില്ലാത്ത ജലസംഭരണിയാണ് ദുരന്തത്തിന് കാരണമായത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭമാരംഭിക്കുമന്നും അരവിന്ദാക്ഷന്‍ മുന്നറിയിപ്പു നല്‍കി. തലശേരി നഗരസഭയുടെ നിയന്ത്രണത്തിലുള്ള വി.ആര്‍.കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയത്തിലെ ജലസംഭരണിയിലാണ് യുവാവ് അതിദാരുണമായി മരിച്ചത്.

kannur

പവലിയന്‍ ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ടെറസിലെ അടപ്പില്ലാത്ത ജല സംഭരണിയില്‍ വീണ് പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിന്‍ കുമാര്‍ (25) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. ഇലക്ട്രീഷ്യനായ സജിന്‍ കുമാര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പോര്‍ട്ട്‌സ് കാര്‍ണിവലിനോടനുബന്ധിച്ച് ദീപാലങ്കാരത്തിനു കയറിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

വൈകുന്നേരത്തോടെ തന്നെ കെട്ടിടം അലങ്കരിക്കാന്‍ സജിന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ടെറസിനു മുകളില്‍ ദീപാലങ്കാരം നടത്തുന്നതിനിടയില്‍ ഫയര്‍ ആന്റ് സേഫ്റ്റിക്കു വേണ്ടി ടെറസിനു മുകളില്‍ സജീകരിച്ച ജല സംഭരിണിയില്‍ വീഴുകയായിരുന്നു. ഏറെ വൈകിയിയിട്ടും സജിന്‍ കുമാറിനെ കാണാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ജലസംഭരണിക്ക് അടപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. സുനില്‍ കുമാര്‍-ചന്ദ്രി ദമ്പതികളുടെ മകനാണ് സജിന്‍. സുജിന്‍ കുമാര്‍ ഏറസഹോദരനാണ്. കെ.പി.മോഹനന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാ റാണി ടീച്ചര്‍, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി തുടങ്ങിയവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. തലശേരി എസിപിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+