• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

സിഒടി നസീർ വധശ്രമകേസ്; ഷംസീര്‍ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തന്‍, കേസില്‍ ഉള്‍പ്പെടുത്തിയാല്‍ പോലിസിന് കൈപ്പാള്ളും, എംഎൽഎയെ ചോദ്യം ചെയ്യാനാകാതെ പോലീസ്!!

  • By Desk

കണ്ണൂര്‍: അക്രമിക്കപ്പെട്ടയാള്‍ മൊഴി നല്‍കിയിട്ടും തലശ്ശേരി നിയോജകമണ്ഡലം എംഎല്‍എ എഎന്‍ ഷംസീറിനെതിരെ അന്വേഷണം നടത്താനാവാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. കണ്ണൂര്‍ജില്ലയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവവിശ്വസ്തരായ നേതാക്കളിലൊരാളാണ് ഷംസീര്‍. അതുകൊണ്ടുതന്നെ ഷംസീര്‍ കേസില്‍ പ്രതിയാക്കപ്പെടുകയാണെങ്കില്‍ അതിന്റെ ക്ഷീണവും മുഖ്യമന്ത്രിക്ക് തന്നെയാണ്.

പ്ലസ് വണ്‍ പ്രവേശനം; സീറ്റ് ലഭിക്കാതെ ആയിരത്തോളം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍, വയനാടിനായി ആകെ നീക്കിവെച്ച സീറ്റുകളിലും വന്‍ കുറവ്!

അതുകൊണ്ടുതന്നെ അതിശക്തമായ കൂച്ചുവിലങ്ങാണ് ഈക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് പൊലിസിനു മേല്‍ ഇട്ടിരിക്കുന്നത്. ഇതിനിടെ കേസിന് മേല്‍നോട്ടം വഹിച്ചിരുന്ന കണ്ണൂര്‍ എസ്.പി ശിവവിക്രം, അന്വേഷണ ഉദ്യോഗസ്ഥനായ പി.കെ വിശ്വംഭരന്‍ എന്നിവരെ സ്ഥലം മാറ്റിയതോടെ ഈക്കാര്യത്തില്‍ കൂടുതല്‍ മുന്‍പോട്ടു പോവാനാവാത്ത അവസ്ഥയിലാണ് പൊലിസ്.

എംഎൽഎയെ ചോദ്യം ചെയ്യണം

എംഎൽഎയെ ചോദ്യം ചെയ്യണം

എ. എന്‍ ഷംസീറിനെതിരെ നസീര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് എം. എല്‍. എയെ ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു സ്ഥലം മാറ്റപ്പെട്ട എസ്. പി ശിവവിക്രം. എന്നാല്‍ ഈക്കാര്യത്തില്‍ ചെറുവിരലനക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തരവകുപ്പും അനുവദിച്ചില്ല. വധശ്രമക്കേസിന്റെ പേരില്‍ എംഎല്‍എയെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്താല്‍ സിപിഎമ്മിന് ഏറെ ക്ഷീണം ചെയ്യുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പാർട്ടിയുടെ കൈകടത്തൽ

പാർട്ടിയുടെ കൈകടത്തൽ

അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ പൊലിസിന് കൂച്ചിവിലങ്ങിടാന്‍ പാര്‍ട്ടി ശ്രമിച്ചു. ഇതിനു അടിവരയിടുന്ന മറുപടിയാണ് ഈക്കാര്യത്തില്‍ ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഷംസീറിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന ചോദ്യത്തിന് പറഞ്ഞത്. നസീറിനെതിരെ നടന്ന അക്രമം ഒറ്റപ്പെട്ട സംഭവമാണെന്ന മട്ടില്‍ നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അവകാശവാദമുന്നയിച്ചു.

മുഖ്യമന്ത്രിയെ തള്ളി സിഒടി നസീര്‍

മുഖ്യമന്ത്രിയെ തള്ളി സിഒടി നസീര്‍

എ.എന്‍. ഷംസീറിനെതിരെ സംരക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ തള്ളി സി.ഒ.ടി നസീര്‍ രംഗത്തെത്തി. ഷംസീറിന്റെ പേര്് താന്‍പൊലീസിന് നല്‍കിയ മൊഴിയിലുണ്ടെന്ന് സി.ഒ.ടി നസീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസ് മൊഴി വായിച്ച് കേള്‍പ്പിച്ചെങ്കിലും മൊഴിയുടെ പകര്‍പ്പ് ഇതുവരെ തന്നിട്ടില്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമല്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു. നസീറിനെതിരായത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.സി.ഒ.ടി നസീറിന് നേരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഷംസീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടിയും നല്‍കിയിരുന്നില്ല.

ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് അത് പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് പറഞ്ഞിരുന്നു. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തിയെന്നും മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു . സി.പി.എമ്മിന് നസീറിനോട് വൈരാഗ്യമില്ലെന്നും സിപി.എമ്മിന്റെ പ്രമുഖ നേതാക്കളായ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് ഇതിന്റെ തെളിവാണെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

മൊഴിപകര്‍പ്പ് തന്നില്ലെന്ന് നസീര്‍

മൊഴിപകര്‍പ്പ് തന്നില്ലെന്ന് നസീര്‍

എന്നാല്‍ പൊലിസ്് മൊഴി രേഖപ്പെടുത്തുന്ന സമയത്ത് വായിച്ചുകേള്‍പ്പിക്കുകയാണ് ചെയ്തതെന്നും അല്ലാതെ മൊഴിയുടെ പകര്‍പ്പ് തന്നിട്ടില്ലെന്നും നസീര്‍ പറഞ്ഞു. കണ്ണൂരില്‍ രാഷ്ട്രീയ അക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്നും തനിക്കെതിരായ ആക്രമണവും ഒറ്റപ്പെട്ട സംഭവമല്ലെന്നും നസീര്‍ പ്രതികരിച്ചു.പാര്‍ട്ടിയ്ക്ക് ഒരുപക്ഷേ വിരോധം കാണില്ല. എന്നാല്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് അക്രമം നടത്തിയത്. ഷംസീറിന്റെ പേര് കൃത്യമായി മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.

എം.എല്‍.എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി നസീര്‍ ആവര്‍ത്തിച്ചു.മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.തന്നെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.ഒ.ടി നസീര്‍ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് തലശ്ശേരിയില്‍ ഉപവാസസമരം നടത്തും

കോണ്‍ഗ്രസ് തലശ്ശേരിയില്‍ ഉപവാസസമരം നടത്തും

സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നാളെ ഉപവാസ സമരം നടത്തും. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് രാവിലെ ഒന്‍പതിന് നിയുക്ത എം.പി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിയുക്ത എം.പി കെ. സുധാകരന്‍ നിര്‍വഹിക്കും.

കേസില്‍ പങ്കുïെന്ന് ആരോപിക്കപ്പെട്ടിട്ടും ഷംസീറിനെ അറസ്റ്റുചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചാണു സമരമെന്നു സതീശന്‍ പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷംസീറിനെതിരേ കൃത്യമായി നസീര്‍ മൊഴിനല്‍കിയിട്ടും പൊലിസ് രേഖപ്പെടുത്താത്തതില്‍ സംശയമുï്. അറസ്റ്റുചെയ്യപ്പെട്ടവരും കോടതിയില്‍ കീഴടങ്ങിയവരുമായ പ്രതികള്‍ സി.പി.എമ്മിന്റെ നാലു ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ വരുന്ന പ്രദേശങ്ങളിലുള്ള പ്രവര്‍ത്തകരാണ്. ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇവരെ ഏകോപിപ്പിച്ച് നസീറിനെ വധിക്കാന്‍ ശ്രമിച്ച കൃത്യത്തിനു ചുക്കാന്‍ പിടിച്ചത് ഷംസീറാണെന്ന നസീറിന്റെ മൊഴി കൃത്യതയോടെ പൊലിസ് പരിശോധിക്കേïതായിരുന്നു. ഫോണ്‍വിളികളോ മറ്റോ പരിശോധിക്കാന്‍ പോലും പൊലിസ് തയാറായിട്ടില്ല. നസീര്‍ കോണ്‍ഗ്രസിലേക്കു വരുന്നതില്‍ ചര്‍ച്ച നടന്നിട്ടില്ല. വധശ്രമ സംഭവത്തില്‍ നസീറിന് ആവശ്യമായ നിയമസഹായവും ധാര്‍മിക പിന്തുണയും നല്‍കുമെന്നും പാച്ചേനി വ്യക്തമാക്കി.

English summary
COT Nazeer murder attempt case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more