Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ മര്‍ദ്ദിച്ചു; നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്: ഇടതുമുന്നണിയിലെ ഇരു പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന തളിപറമ്പ് നഗരസഭയിലെ മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായുള്ളപരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച്ച രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെയാണ് സിപിഐക്കാര്‍ അക്രമിച്ചതായി പരാതിയുയര്‍ന്നത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വിജേഷ് മണ്ടൂര്‍, ബിജു കരിയില്‍ എന്നിവര്‍ നവനീതിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായാണ് പരാതി.

പരിക്കേറ്റ നവനീതിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സിപിഐ നേതാക്കള്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്ന് സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പികെ മുജീബ്റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടെറി എം.വിജേഷ്, അസി.സെക്രട്ടെറി കെ.ബിജു എന്നിവര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നതിനാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.

cpm-case

യഥാര്‍ത്ഥ വസ്തുത അന്വേഷിച്ച് സത്യസന്ധമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും മുജീബ്റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ പേരില്‍ കള്ളക്കേസെടുത്തതിലും മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ലോക്കല്‍ സെക്രട്ടറി എം.രഘുനാഥും കള്ളക്കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ചു. ഇതിനിടെ മാന്തംകുണ്ടില്‍ സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ആരോപിച്ച് തന്റെ പേരില്‍ എടുത്തത് തികഞ്ഞ കള്ളക്കേസാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് കോമത്ത് മുരളീധരന്റെ വിശദീകരണം ഇപ്രകാരമാണ്. സിപിഐ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അസുഖ ബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിരുന്നു.

ഈ സമയത്ത് അവിടയെത്തിയ സി.പി.എം പ്രവര്‍ത്തകന്‍ നവനീതിനോട് സി.പി.ഐ കുടുംബസംഗമ സമയത്ത് കൂവിയതിനെപ്പറ്റി അഭിപ്രായം പറയുകമാത്രമേ ഉണ്ടായിട്ടുള്ളൂ. കൂവലിന്റെ കാലഘട്ടമൊക്കെ കഴിഞ്ഞുപോയെന്നും ഇതൊന്നും ശരിയായ രീതിയല്ലെന്നും ഈ സമയത്ത് അവിടെയെത്തിയ ബന്ധു കൂടിയായ കോമത്ത് ബിനോയിയോട് പറഞ്ഞ് സൗഹൃദത്തില്‍ പരിയുകയാണുണ്ടായത്. വസ്തുത ഇതാണെന്ന് പോള മനോഹരന്‍ ഉള്‍പ്പെടെ പോലീസിനോട് പറയുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തില്‍ കള്ളക്കേസെടുത്താല്‍ ഇവിടെ എങ്ങിനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും കോമത്ത് മുരളിധരന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+