കോടിയേരി സ്മരണയില്‍ ചുവന്നത് തുടുത്ത് കണ്ണൂര്‍, വാക്കുകള്‍ ഇടറി നേതാക്കള്‍
കണ്ണൂര്‍: കനത്തമഴയ്ക്കിടെയിലും കണ്ണൂരില്‍ കോടിയേരിയെ അനുസ്മരിച്ചുപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. ഞായറാഴ്ച്ച രാവിലെ കോടിയേരിയുടെ പയ്യാമ്പലത്തെ സ്്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ പൊതുസമ്മേളനവും പ്രീയ നേതാവിന്റെ ഓര്‍മകളാല്‍ ഏറെ വൈകാരികമായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍പാര്‍ട്ടിയെയും കുടുംബത്തെയും വിട്ടുപോയിട്ടു ഒരുവര്‍ഷമായെന്ന യാഥാര്‍ത്ഥ്യം പോലും ഇനിയും ഉള്‍ക്കൊളളാന്‍ കഴിയുന്നില്ലെന്ന ബോധ്യത്തോടെയാണ് ഓരോ നേതാക്കളും പ്രസംഗിച്ചത്.
പാര്‍ട്ടിക്കെതിരെ കടന്നാക്രമണംനടക്കുമ്പോള്‍ അതിനെയെല്ലാം അഭിമുഖീകരിക്കാന്‍ കോടിയേരിയില്ലല്ലോയെന്ന തീരാദുഖമാണ് കേരളത്തിലെ പാര്‍ട്ടി അഭിമുഖീകരിക്കുന്നതെന്ന് സി പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടു ചൂണ്ടിക്കാട്ടി

ഏതുസങ്കീര്‍ണമായ പ്രശ്നങ്ങളെയും ഫലപ്രദമായി അതിജീവിക്കാന്‍ ശരിയായ ദിശാബോധത്തോടെ മുന്നോട്ടേക്ക് പോകാനുള്ള കഴിവ് കോടിയേരിക്ക് ഉണ്ടായിരുന്നു. എല്ലാ കഴിവും ശേഷിയും പാര്‍ട്ടിക്ക് നല്‍കിയ ഒരു സമര്‍പ്പിത ജീവിതമായിരുന്നു കോടിയേരിക്ക് ഉണ്ടായിരുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഒരു വര്‍ഷം വളരെ വേഗമാണ് കടന്നുപോയത്.
എകെജി സെന്ററിലും ഫ്‌ലാറ്റിലുമൊക്കെ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉള്ളപ്പോള്‍ ഓഫീസിന്റെ മുറിയിലും ഫ്‌ലാറ്റിലുമെല്ലാം സഖാവ് കോടിയേരിയുടെ ഒരു കാഴ്ച ഇപ്പോഴും നമ്മുടെയെല്ലാം മനസില്‍ പച്ചപിടിച്ച് നില്‍ക്കുകയാണ്. എവിടെയൊക്കെയോ അദ്ദേഹം ഇല്ലേ എന്ന മാനസിക പ്രയാസമാണ് നമ്മളെല്ലാം അനുഭവിക്കുന്നത്. ഒരു വര്‍ഷമായി കോടിയേരി ഇല്ലാത്ത കേരളം കടന്നുപോകുകയാണ്.
അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി, പൊളിറ്റ് ബ്യൂറോ അംഗമായി സംസ്ഥാന സെക്രട്ടറിയായി കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്നേഹവായ്പ് പിടിച്ചുവാങ്ങിയ, സൗഹൃദത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് കോടിയേരി ബാലകൃഷ്ണനെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
കനത്തമഴയ്ക്കിടെയിലും രാവിലെ ഒന്‍പതുമണിയോടെ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നും ബഹുജനപ്രകടനമായാണ് പയ്യാമ്പലത്തേക്ക് പ്രവര്‍ത്തകരും നേതാക്കളുമെത്തിയത്. മന്ത്രി മുഹമ്മദ് റിയാസ്, കെ.കെ ശൈലജ എം. എല്‍. എ, പി.ജയരാജന്‍, വി.ശിവദാസന്‍ എം.പി, എം.വി ജയരാജന്‍ തുടങ്ങിയവര്‍ അനുസ്മരണത്തിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications