കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പ്രവർത്തകന്റെ ദുരുഹ മരണം: ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കുന്നതായി അമ്മ, ഫെബ്രുവരി നാലിന് പ്രതിഷേധ മാർച്ച

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ജോലി ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകനായ ദളിത് ആർട്ടിസ്റ്റ് ദുരുഹ സാഹചര്യത്തിൽ മരിച്ച കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മാതാവും പട്ടിക ജനസമാജം ഭാരവാഹികളും ആരോപിച്ചു.
സി.പി.എം പ്രവർത്തകനും ആർടിസ്റ്റുമായ മകൻ്റെ മരണത്തിലെ ദുരുഹത നീക്കാൻ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മാതാവ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു ചെക്കിക്കുളത്തെ കൊയിലേരിയൻ സുജിത്തിൻ്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മാതാവ് അമ്മ കൊയിലേരി കമലാക്ഷിയും കേരള സ്റ്റേറ്റ് പട്ടിക ജനസമാജം ഭാരവാഹികളും ആരോപിച്ചു.

കാഞ്ഞിരപ്പള്ളി മോഹിച്ച് ജോസ് വരണ്ട, തരില്ലെന്ന് സിപിഐ, കോട്ടയം ഓഫര്‍ ചെയ്ത് സിപിഎം!!കാഞ്ഞിരപ്പള്ളി മോഹിച്ച് ജോസ് വരണ്ട, തരില്ലെന്ന് സിപിഐ, കോട്ടയം ഓഫര്‍ ചെയ്ത് സിപിഎം!!

പോലീസ് കേസ് അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് സുജിത്ത് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം തികയുന്ന ഫെബ്രുവരി നാലിന് പട്ടിക ജന സമാജത്തിൻ്റെ നേതൃത്വത്തിൽ കണ്ണുർ കലക്ടറേറ്റിന് മുൻപിൽ രാവിലെ പത്ത് മണിക്ക് കുടുംബാംഗങ്ങൾ പ്രതിഷേധ ധർണാ സമരം നടത്തും. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സാഹചര്യ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിഗണിക്കാതെ അവഗണിക്കുകയാണെന്നും പാർട്ടി പ്രാദേശിക നേതാക്കളായ പ്രതികളെ കമലാക്ഷി ആരോപിച്ചു. സജീവ സി.പി.എം പ്രവർത്തകനും ചെക്കിക്കുളം ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് സുജിത്ത്.

 kannur-map-18-

2018 ഫെബ്രുവരി നാലിന് രാത്രി എട്ടിനും ഒൻപതു മണിക്കു മി ടെയിലാണ് സുജിത്ത് കൊല്ലപ്പെടുന്നത്. കണ്ണുർ - കൂത്തുപറമ്പ് റൂട്ടിലെ പെരളശേരി പഞ്ചായത്തിലെ മുന്നു പെരിയ എന്ന സ്ഥലത്ത് ആർ ടിസ്റ്റ് ജോലി ചെയ്തുവരവെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്ന് മാതാവ് ആരോപിച്ചു. സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണവും അതിന് മുന്നോടിയായിട്ടുള്ള എടക്കാട് ഏരിയാ സമ്മേളനത്തിൻ്റെയും ജില്ലാ സമ്മേളനത്തിൻ്റെയും പ്രചാരണ ബോർഡുകൾ എഴുതുന്നതിൻ്റെ ജോലിക്കിടെയാണ് മൂന്നു പെരിയയിൽ വെച്ച് തൻ്റെ മകൻ കൊല്ലപ്പെട്ടത് ജോലി ചെയ്തതിൻ്റെ കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ടതിൻ്റെ തർക്കം കാരണം സി.പി.എം പ്രാദേശിക നേതൃത്വത്തിലെ ചിലർ ഗൂഡാലോചന നടത്തി മകനെ ഇല്ലാതാക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. ഇതിനു ബലം നൽകുന്ന സംഭവങ്ങളാണ് മകൻ്റെ മരണശേഷം നടന്നതെന്ന് കമലാക്ഷി ചൂണ്ടിക്കാട്ടി.

പിറ്റേന്ന് രാവിലെ പത്തു മണിയോടെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് യാതൊരു അന്വേഷണവും കൂടാതെ മരണകാരണം ഹൃദയാഘാതമാണെന്ന് വിലയിരുത്തുകയായിരുന്നു. ചില സിപിഎം നേതാക്കൾ മരണകാരണം ഹൃദയാഘാതമാണെന്ന് നേരത്തെ പ്രചരിപ്പിച്ചത് പൊലിസും ഏറ്റുപിടിക്കുകയായിരുന്നുവെന്ന് അമ്മ കമലാക്ഷി ആരോപിച്ചു. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത് എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പൊലിസിനെ അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്താൻ പോലീസ് നിർബന്ധിതമായി.

എന്നാൽ തുടക്കത്തിൽ തന്നെ കേസന്വേഷിച്ച എടക്കാട് പൊലിസും കണ്ണൂർ ഡി.വൈ.എസ്.പിയും തുടക്കം മുതൽ കേസ് അട്ടിമറിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും പ്രതികളെ രക്ഷിക്കുന്നതിനുമാണ് ശ്രമിച്ചതെന്നുമാണ് ആരോപണം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് മുൻപേ തന്നെ ഹൃദയ സ്തംഭനമാണ് സുജിത്തിൻ്റെ മരണത്തിന് കാരണമെന്ന് പ്രചരിപ്പിക്കുകയും പരാതി നൽകാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അമ്മ കമലാക്ഷി ആരോപിച്ചു.

കണ്ണൂർ ഡി.വൈ.എസ്.പിയും ജില്ലയിലെ ഒരു സി.പി.എം നേതാവും എം.എൽ.എയും കേസുമായി മുൻപോട്ടു പോകരുതെന്ന് തന്നോട് പറഞ്ഞതായി സുജിത്തിൻ്റെ അമ്മ കമലാക്ഷി ആരോപിച്ചു. സുജിത്തിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതന്നോട് സുജിത്ത് സ്വയം കഴുത്തുഞെരിച്ച് മരിച്ചതാണെന്നന്ന് വിശ്വസിപ്പിക്കാനാണ് കണ്ണൂർ ഡി.വൈ.എസ്.പി ശ്രമിച്ചത്.എന്നാൽ പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം വിദഗ്ദ്ധനായ ഡോ.ഗോപാലകൃഷ്ണൻ നൽകിയ റിപ്പോർട്ടിൽ കഴുത്തിൽ ശക്തമായ ബലം പ്രയോഗിച്ചതിനാൽ ശ്വാസം മുട്ടിയാണ് സുജിത്ത് കൊല്ലപ്പെട്ടതെന്നും കഴുത്തിൽ ആന്തരിക ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ണിൽ ചോര കട്ടപിടിച്ചിട്ടുണ്ടെന്നും ശരീരത്തിൽ ഏഴോളം മുറിവുകൾ പറ്റിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് വ്യക്തമായ സൂചനയുണ്ടായിട്ടും പോലീസ് തുടരന്വേഷണം നടത്താൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ രണ്ടു വർഷമായി ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ പരിധിയിലാണ് അന്വേഷണം. നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിയായിരുന്ന റഹീമിൻ്റെ നേതൃത്തിൽ കേസിലെ പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തുവെങ്കിലും പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക്സ്ഥലം മാറ്റുകയായിരുന്നു. സുജിത്തിൻ്റെ മരണത്തിന് പിന്നിൽ സി.പി.എമ്മിൻ്റെ രണ്ട് ലോക്കൽ നേതാക്കൾ പ്രതികളാണെന്ന് സംശയിക്കുന്നതായും ഇതിനാലാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് പട്ടിക ജനസമാജം ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാർ ആരോപിച്ചു.വാർത്താ സമ്മേളനത്തിൽ എൻ.നാരായണൻ, സുമേഷ്മരക്കാർ കണ്ടി എന്നിവരും പങ്കെടുത്തു. സുജിത്തിൻ്റെ മരണത്തിന് പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഈ മാസം 14 ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രതിഷേധ സായാഹ്നം നടത്തും കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ വിവിധ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്ന പത്താമത്തെ ദളിത് യുവാവാണ് സുജിത്തെന്ന് പട്ടിക ജനസമാജം ഭാരവാഹികൾ ആരോപിച്ചു.

English summary
CPM worker's death: Mother against Crime branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X