• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദുരിതാശ്വാസ ധനസമാഹരണത്തിന് നവോര്‍ജം പകര്‍ന്ന് സൈക്കിള്‍ കാമ്പയിന്‍

  • By desk

കണ്ണൂർ: കേരളത്തെ പ്രളയ ദുരിതത്തില്‍ നിന്ന് കരകയറ്റുന്നതിനായുള്ള വിഭവ സമാഹരണത്തിന്റെ പ്രചാരണത്തിനായി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംഘടിപ്പിച്ച സൈക്കിള്‍ കാമ്പയിന്‍ പുത്തന്‍ ഉണര്‍വും ഊര്‍ജവും പകരുന്നതായി. ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ കരിവെള്ളൂരില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ സൈക്കിള്‍ കാമ്പയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!
പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ കേരളം നടത്തുന്ന പരിശ്രമങ്ങളെ അദ്ഭുതത്തോടെയാണ് ലോകം കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വിഭവ സമാഹരണത്തിന് വിവിധ മാര്‍ഗങ്ങള്‍ നാം സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സൈക്കിള്‍ കാമ്പയിന്‍. സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ ദുരിതാശ്വാസ വിഭവ സമാഹരണം വ്യവസായ മന്ത്രി ഇ.പി ജയരാജന്റയും ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടയും നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടക്കും.

Cycle campaign

കരിവെള്ളൂര്‍ എ.വി.സ്മാരക ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സി. കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, ജില്ലാ പഞ്ചായത്തംഗം ജാനകി ടീച്ചര്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, കാസര്‍കോട് എസ്പി ശ്രീനിവാസ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കരിവെളളൂരില്‍നിന്നുള്ള ആവേശകരമായ തുടക്കത്തില്‍ ടി.വി. രാജേഷ് എഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും എസ്.പിയും, അസിസ്റ്റന്റ് കലക്ടറും എ.എസ്പിയും സൈക്കിള്‍ സവാരിയില്‍ പങ്കാളികളായി. പഴയങ്ങാടി, ചെറുകുന്ന്, പള്ളിക്കുന്ന്, കണ്ണൂര്‍, മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ വന്‍ ജനാവലിയുട സാന്നിധ്യത്തില്‍ ആവേശപൂര്‍ണമായ സ്വീകരണം നല്‍കി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, പി.കെ ശ്രീമതി ടീച്ചര്‍ എം.പി, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, മറ്റു ജനപ്രതിനിധികള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

തലശ്ശേരിയില്‍ നടന്ന സമാപനയോഗം കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം തുടങ്ങിയവര്‍ ചേര്‍ന്ന് വരവേറ്റു. മാഹി പാലത്തിന് സമീപം സമാപിച്ചു. കലക്ടറുട നേതൃത്വത്തില്‍ എ.എസ്.പി ചൈത്ര തെരേസ ജോണ്‍, കണ്ണൂര്‍ ഡി.എസ്.സി കമാന്‍ഡന്റന്റിലെ സൈനികര്‍, കണ്ണൂര്‍ സ്പോര്‍ട്ടിംഗ് ക്ലബ് അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ മുഴുവന്‍ ദൂരവും പങ്കാളികളായി.

കണ്ണൂർ മണ്ഡലത്തിലെ യുദ്ധം
പ്രഹരശേഷി
INC 50%
CPM 50%
INC won 1 time and CPM won 1 time since 2009 elections

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Cycle campaign as part of fundraising for rebuilding Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more