Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിഷയുടെ ആത്മഹത്യ, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; മരണകാരണം മാനസികവും ശാരീരികവുമായ പീഡനം

കണ്ണൂര്‍: പയ്യന്നൂരിര്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് സുനിഷ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യേഗസ്ഥനായ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 300 പേജുള്ളതാണ് കുറ്റപത്രം. മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഓഗസ്റ്റ് 29 നാണ് ഭര്‍ത്യവീട്ടിലെ കുളിമുറിയില്‍ സുനിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ke

പയ്യന്നൂര്‍ കോറോം സ്വദേശികളായ സുനിഷയുടോയും വിജീഷിന്റെയും പ്രണയ വിവാഹമായിരുന്നു. അത്‌കൊണ്ട് തന്നെ വീട്ടുകാര്‍ തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലുമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതില്‍ മനംനൊന്താണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്.

കറുപ്പിലും മഞ്ഞയിലും വ്യത്യസ്ത ലുക്കില്‍ രമ്യ നമ്പീശന്‍; വൈറലായി ചിത്രങ്ങള്‍

ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവ് വിജീഷനെയും അയാളുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. പിന്നീട് വിജീഷിനെും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.

എന്നാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമാണെന്ന് സുനിഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നും നീതിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും കുടുംബം പറഞ്ഞു. സുനീഷയെ ഭര്‍തൃ വീട്ടുകാര്‍ കൊന്നതാണെന്ന് സുനിഷയുടെ അമ്മ വനജ ആരോപിച്ചിരുന്നു.

അതേസമയം പുറത്ത് വന്ന ശബ്ദസന്ദേശം വ്യാജമാണെന്ന് വിജീഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനേകിുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജീഷിന്റെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം സുനിഷയെ അവസാന നിമിഷം വരെ സ്വീകരിക്കാന്‍ അവരുടെ ബന്ധുക്കള്‍ തയ്യാറായിരുന്നില്ലെന്നും പോലിസ് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോഴും അവര്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്നും വിജീഷിന്റെ അമ്മാവന്‍ പറഞ്ഞിരുന്നു. സുനിഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ സുനിഷയുടെ ബന്ധുക്കള്‍ പിടിച്ചുവച്ചിരുന്നുവെന്ന പരാതിയുണ്ടായിരുന്നു. അപ്പോഴൊക്കെ അവര്‍ എതിര്‍ക്കുന്ന സമീപനമായിരുന്നുവെന്നും അമ്മാവന്‍ ബാബു പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂണ്‍ ഒന്നിന് സുനിഷയുടെ അമ്മാവന്‍ മരിച്ചതറിഞ്ഞ് കാണാന്‍ പോയപ്പോള്‍ തങ്ങളെ ആക്ഷേപിച്ച് ഇറക്കിവിട്ടെന്നും അവളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് സുനിഷയുടെ വീട്ടുകാര്‍ തങ്ങളെ ഇറക്കി വിട്ടതെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.

സാമ്പത്തിക പരമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് സുനിഷയുടേത്. അതിനാല്‍ മകള്‍ പഠിച്ച് നല്ല ജോലി വാങ്ങി കുടുംബത്തെ സംരക്ഷിക്കുമെന്ന് സുനിഷയുടെ വീട്ടുകാര്‍ കരുതിയിരുന്നു. അതിനാല്‍ സുനിഷയും വിജീഷും തമ്മിലുള്ള വിവാഹത്തിന് സുനിഷയുടെ വീട്ടുകാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് സുനിഷയുടെ വീട്ടുകാരുചടെ സഹകരണമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനു ശേഷം സുനിഷ വിജീഷിന്റെ വീട്ടുകാരുമായി അകാരണമായി പ്രശ്‌നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും എസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ വന്ന ആരോപണങ്ങളുടെ സത്യം വെളിച്ചത്തിലേക്ക് കൊണ്ടു വരണമെന്ന് വിജീഷ് ആവശ്യപ്പെട്ടിരുന്നു. പരാതി നല്‍കിയതിന്റെ തൊട്ടുത്ത ദിവസമാണ് വിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് ശേഷം വിജിഷിന്റെ ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+