കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

12ാം വയസ് മുതലുള്ള സ്വപ്നം; ഗോപിക ഇനി എയര്‍ ഹോസ്റ്റസായി പറക്കും, ആദ്യ ട്രൈബല്‍ വനിത

Google Oneindia Malayalam News

കണ്ണൂര്‍: സ്വപ്‌നം എന്നാല്‍ ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോകുകയും ചെയ്യുന്ന വെറുമൊരു പരിമിതാര്‍ത്ഥത്തിലല്ല, ഉറങ്ങാന്‍ അനുവദിക്കാത്ത തരത്തില്‍ നമ്മളെ വേട്ടയാടുന്നതായിരിക്കണമെന്നാണ് ഡോ എ പി ജെ അബ്ദുള്‍ കലാം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇത് സ്വപ്‌നത്തിന് നല്‍കിയ പുതിയ ഒരു നിര്‍വചനമായിരുന്നു. അങ്ങനെ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തന്റെ 12ാം വയസുമുതല്‍ കണ്ടുതുടങ്ങിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് കണ്ണൂര്‍ സ്വദേശനിയായ ഗോപിക എന്ന 24 കാരി.

1

ഗോപിക ഗോവിന്ദിന് വെറും 12 വയസ്സുള്ളപ്പോള്‍ എയര്‍ ഹോസ്റ്റസ് ആവുക എന്നതായിരുന്നു അവരുടെ സ്വപ്നം. എന്നിരുന്നാലും, കണ്ണൂരിലെ പട്ടികവര്‍ഗ (എസ്ടി) കരിമ്പാല സമുദായത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിക്ക് അത്തരമൊരു സ്വപ്നം പരിപോഷിപ്പിക്കാന്‍ പോലും ധൈര്യം ആവശ്യമായിരുന്നു.

2

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

എങ്കിലും ഗോപിക ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. ഇപ്പോള്‍, 12 വര്‍ഷത്തിന് ശേഷം, ആലക്കോട് അടുത്തുള്ള കാവുങ്കുടി എസ്ടി കോളനിയിലെ 24 കാരിയായ ഗോപിക എയര്‍ ഹോസ്റ്റസായി വിമാനത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ പട്ടികവര്‍ഗ വനിതയാണ്. ഉടന്‍ തന്നെ ഗോപി എയര്‍ ഇന്ത്യ എക്‌സ്പ്ര്‌സില്‍ ജോലിയില്‍ പ്രവേശിക്കും.

3

എന്റെ വീടിനു മുകളിലൂടെ പറക്കുന്ന ഒരു വിമാനം കണ്ടതും അതില്‍ ഇരിക്കാന്‍ ആഗ്രഹിച്ചതും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇപ്പോള്‍ പോലും, ഒരു വിമാനത്തിന് സമീപത്തേക്ക് അടുക്കുമ്പോള്‍ ആവേശം തോന്നാറുണ്ടെന്ന് ഗോപി പറയുന്നു. പി ഗോവിന്ദന്റെയും വിജിയുടെയും മകളായ ഗോപികയ്ക്ക് മിക്ക ആദിവാസി പെണ്‍കുട്ടികളെ പോലെ തന്നെ താരതമ്യേന നിറമില്ലാത്ത ബാല്യവും കൗമാരവും ആയിരുന്നു.

4

ആകാശം തൊടുക, ഒരു എയര്‍ ഹോസ്റ്റസ് ആവുക എന്ന ഈ സ്വപ്നം ഞാന്‍ വളര്‍ത്തിയെടുത്തു, പക്ഷേ ആരോടും പറഞ്ഞിട്ടില്ല. എന്റെ മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ലെന്ന് ഗോപിക പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കോഴ്‌സിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാ പ്രതീക്ഷയും ഉപേക്ഷിച്ച് ഗോപിക അടുത്തു. കാരണം, ഗോപികയുടെ കുടുംബത്തിന് കൈകാര്യം ചെയ്യുന്നതിലും അപ്പുറമാണ് ആ കോഴ്‌സിന്റ ചെലവ്.

5

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

അപ്പോഴാണ്, പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് അറിയുന്നത്. വയനാട്ടിലെ ഡ്രീം സ്‌കൈ ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയില്‍ IATA കസ്റ്റമര്‍ സര്‍വീസ് കെയറില്‍ ഡിപ്ലോമ കോഴിസിനെ കുറിച്ച് ഗോപി അന്വേഷിക്കുന്നത്. ആ സമയത്ത് കണ്ണൂര്‍ എസ്എന്‍ കോളേജില്‍ എംഎസ്സി കെമിസ്ട്രിക്ക് പഠിക്കുകയായിരുന്നു.

6

ഇത്തരം പദ്ധതികള്‍ നിലവിലുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എന്റെ കോഴ്സ് ഫീസ് ഒരു ലക്ഷം രൂപ നല്‍കി. ഒരു ചെലവും തന്നെ തനിക്ക് വന്നിരുന്നില്ല. തന്റെ വിജയത്തിന് ഗോപിക സര്‍ക്കാരിനെയും അക്കാദമിയിലെ ഫാക്കല്‍റ്റിയെയും അഭിനന്ദിച്ചു. സര്‍ക്കാര്‍ പദ്ധതിയില്‍ പഠിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ബുധനാഴ്ച നിയമസഭയില്‍ നടന്നിരുന്നു. പരിപാടിക്ക് ശേഷം എയര്‍ ഇന്ത്യയുമായുള്ള പരിശീലനം പൂര്‍ത്തിയാക്കാന്‍ ഗോപിക മുംബൈയിലേക്ക് പറന്നു.

7

ഇനിയും കൂടുതല്‍ നേടണമെന്ന് ഞാന്‍ സ്വപ്നം കാണുന്നു. എന്നിരുന്നാലും, ഞാന്‍ അവ നേടുന്നതുവരെ ഞാന്‍ അവ വെളിപ്പെടുത്തില്ലെന്ന് ഗോപിക പറഞ്ഞു. കണ്ണൂരിലെ തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലാണ് കരിമ്പാല സമുദായാംഗങ്ങള്‍ കൂടുതലും താമസിക്കുന്നത്. പണിയ, ഇരുളര്‍ സമുദായങ്ങളെ അപേക്ഷിച്ച് കരിമ്പാലയില്‍ അംഗങ്ങള്‍ കുറവാണ്.

രാമക്ഷേത്ര നിര്‍മാണത്തിന് കെജിഎഫ് താരം യഷ് 50 കോടി നല്‍കിയോ? സത്യാവസ്ഥ ഇതാണ്!!രാമക്ഷേത്ര നിര്‍മാണത്തിന് കെജിഎഫ് താരം യഷ് 50 കോടി നല്‍കിയോ? സത്യാവസ്ഥ ഇതാണ്!!

English summary
Dream Come True Moment For Kerala Tribal Girl Gopika Govind, Who Becomes An Air Hostess
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X