Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും മയക്കുമരുന്ന് വേട്ട: തളിപ്പറമ്പില്‍ എംഡിഎംയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: പൊലിസ് റെയ്ഡും നടപടിയും ശക്തമാക്കുമ്പോഴും കണ്ണൂരില്‍ വീണ്ടും മാരകമയക്കുമരുന്ന് വേട്ട. അതീവമാരക ലഹരി മരുന്നായ എംഡിഎംഎയുമായി തളിപ്പറമ്പില്‍ യുവാക്കള്‍ പിടിയിലായി. കണ്ണൂര്‍സിറ്റി ഉരുവച്ചാല്‍ സ്വദേശികളായ പിപി അജ്നാസ് (31) കെ നിഖില്‍ ( 30 ) എന്നിവരെയാണ് എസ്‌ഐ പിസി സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച രാത്രി 11.45 ഓടെ കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലെധര്‍മ്മശാലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പോലീസ് പിടിയിലായത്.

1

സംശയം തോന്നി ബൈക്ക് പരിശോധിച്ചപ്പോഴാണ് 6.02 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 59 യു 3041 ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ മംഗളൂരില്‍ നിന്നും എംഡിഎംഎ വാങ്ങി കണ്ണൂരില്‍ വില്‍പന നടത്തിവരികയാണെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയില്‍ ലഹരിമാഫിയക്കെതിരെ പൊലിസ് അന്വേഷണംശക്തമാണ്.

നിരവധി പേരെയാണ്റെയ്ഡില്‍ പിടികൂടിയത്. രാത്രി പതിനൊന്നുമണിക്കു ശേഷമുള്ള ടര്‍ഫ് ഫുട്ബോള്‍ ഗ്രൗണ്ടിലുള്ള കൂട്ടം ചേരലും പൊലിസ് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെയില്‍ സിറ്റി പൊലിസ് പരിധിയില്‍ മാത്രം 128 കേസുകളാണ് പിടികൂടിയത്.വാഹന പരിശോധനയില്‍ ഗ്രേഡ് എസ്‌ഐമാരായ മനോജ് കുമാര്‍, സജീവന്‍, എഎസ്‌ഐ ഷാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ ജിജു ജേക്കബ്, ഡ്രൈവര്‍ വിനോദ് എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Recommended Video

cmsvideo
    തലശ്ശേരിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. കനത്ത ജാഗ്രത ദൃശ്യങ്ങൾ കാണാം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+