വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ നൂറ്റാണ്ടു പഴക്കമുള്ള അത്യപൂർവ ചിത്രത്തിന് പുനർജനി
വളപട്ടണം: ചരിത്ര പ്രസിദ്ധമായ വളപട്ടണം ശ്രീകളരിവാതുക്കൽ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർ ചിത്രത്തിന് പുനർജനി. ഭിത്തിചിത്രങ്ങൾക്ക് മുഹൂർത്ത രാശിയിൽ തന്ത്രി കാട്ടുമാടം ഇളയേടത്ത് മനയ്ക്കൽ ഈശാനൻ നമ്പൂതിരിപ്പാട് കണ്ണുകൾ വരച്ച് ജീവൻ പകരുകയായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ സപ്ത മാതൃക്കളുടെ ശ്രീകോവിൽ ഭിത്തിയിൽ തെയ്യമ്പാടി നമ്പ്യാർ സ്ഥാനിക കാരണവർ വരച്ച ഗണപതിയുടെയും ദേവിയുടെയും ചുവർചിത്രങ്ങളാണ് ഇപ്പോൾ പുനർ ചിത്രീകരണം നടത്തിയത്. നാലു തൃക്കൈകളോടു കൂടിയ ദേവി, വലത്തെ ഒരു കൈയ്യിൽ വാളും താഴെ കൈയ്യിൽ വളഞ്ഞ കത്തിയും ഇടത്തുകൈയിൽ നീലത്താമരയും താഴെ പാനപാത്രവുമുണ്ട്.

ദേവിയുടെ കാൽപാദത്തിനടിയിൽ കാണുന്ന രൂപം അജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീക ചിത്രീകരണമാണ്. കഴുത്തിൽ അണിഞ്ഞ തലയോട്ടിമാല അക്ഷരങ്ങളുടെ പ്രതീകവും. തലയോട്ടികൾ കോർത്തിട്ട മാലയെ തന്ത്ര ശാസ്ത്രത്തിൽ 51 അക്ഷരങ്ങളുടെ പ്രതീകമായാണ് കല്പിച്ചിട്ടുള്ളത്. അജ്ഞാനത്തെ കീഴ്പ്പെടുത്തിയ ജ്ഞാനദേവതയായ ചന്ദ്രികാദേവിയെന്ന സോമേശ്വരിയുടെ ഭാവമാണ്. നീലത്താമര അതിന്റെ അർത്ഥ ധ്വനി പൂർണമാക്കുന്ന അത്യപൂർവ ചുമർ ചിത്രം.
നാലു തൃക്കൈകളോടു കൂടി സർവാഭരണ ഭൂഷിതനും മൂഷികവാഹനനുമായ ഗണപതിയുടെതാണ് മറ്റൊരു ചിത്രം. തെയ്യമ്പാടി നമ്പ്യാർ ഭൂതവടിവ് സമ്പ്രദായത്തിൽ രചിച്ചതാണ് 63 ഇഞ്ച് ഉയരത്തിലും 53 ഇഞ്ച് വീതിയിലുമുള്ള ചിത്രങ്ങൾ. ഗുരുവായൂർ തോട്ടയ്ക്കാട് ശാസ്ത്ര ശർമ്മൻ പ്രസാദ് നമ്പൂതിരിയാണ് അതേ വലുപ്പത്തിൽ പുനർ ചിത്രീകരിച്ചത്.
വർഷങ്ങൾക്ക് മുമ്പ് കളരിവാതുക്കൽ വടക്കേ ഇല്ലത്ത്സു ജിത്ത് കേശവൻ്റെ ശേഖര ത്തിലുണ്ടായ പഴയ ഫോട്ടോ നോക്കിയാണ് ചിത്രം പുനരാവിഷ്ക്കരിച്ചത്. പൂർണമായും പ്രകൃതി വർണങ്ങൾ ഉപയോഗിച്ചാണ് ചിത്രം പുനരാവിഷ്ക്കരിച്ചതെന്ന് ചുമർ ചിത്രകലാകാരനായ ഗുരുവായൂർതോട്ടപ്പായ ശാസ്ത്ര ശർമ്മൻ പ്രസാദ് നമ്പൂതിരി പറഞ്ഞു. കർണാടകയിലെ കൊല്ലൂർ കുടജാദ്രിയിൽ നിന്നും സൗപർണികാ തീരത്തു നിന്നുമാണ് മഞ്ഞയ്ക്കും ചുവപ്പിനും വേണ്ട കല്ലുകൾ ശേഖരിച്ചെത്തിച്ചത്.
വെള്ളനിറത്തിന് ചുണ്ണാമ്പും പച്ചയ്ക്കു നീലാമരി ഇല അരച്ചും നീലയ്ക്ക് കട്ട നീലവും ഉപയോഗിച്ചു മഞ്ഞ നിറത്തിന്ന് തെളിച്ച മുണ്ടാക്കാൻ മനയോലയും ചുവപ്പിന്ന് ചായില്യവും ചേർത്തു. നീലയ്ക്ക് പ്രാധാന്യം നൽകിയാണ് പഴയ ചുവർ ചിത്രം. പുനരാവിഷ്ക്കരണ ത്തിലും അതു പാലിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ തോട്ടപ്പായശാസ്ത്ര ശർമ്മൻ പ്രസാദ് പറഞ്ഞു.
ഉത്തര കേരളത്തിൽ അഷ്ടമാതൃ ആരാധന നടന്നതിൻ്റെ ജീവിക്കുന്ന ചരിത്ര രേഖയാണ് നൂറ്റാണ്ടു പഴക്ക മുള്ളകളരി വാതുക്കൽ ചുമർച്ചിതമെന്ന് തന്ത്ര ശാസ്ത്ര പണ്ഡിതനും ചുമർച്ചിത ഗവേഷകനുമായ സുധീഷ് നമ്പൂതിരി പറഞ്ഞു. ചടങ്ങിൽ ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയ രാജ, ക്ഷേത്രം മൂത്ത പിടാരർ താഴത്തില്ലത്ത് വടക്കനയിൽ കേശവൻ മൂസത്, ചിറക്കൽ കോവിലകംദേവസ്വം മാനേജർ സി.കെ. സുരേഷ് വർമ്മ, കളരിവാതുക്കൽ ക്ഷേത്രം മാനേജർ ചന്ദ്രശേഖരൻ ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി മുൻ ഭാരവാഹികളായ ടിപി നാരായണൻ, പിവി രഘുനാഥ്, ചിത്ര സമർപ്പണം നടത്തിയ വടക്കേ ഇല്ലത്ത് കേശവൻപിടാരർ, ആര്യം വള്ളി നടുവിലെ ഇല്ലത്ത് ഉഷ, രഞ്ജിത്ത് കളരി വാതുക്കൽ. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്തുടങ്ങിയവർ പങ്കെടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications