കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിലേക്ക് ആദ്യ വിമാനം 12 ന്: പ്രവാസികൾ തിരിച്ചെത്തുമ്പോൾ ആശങ്കളേറെ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദുബായിയിൽ നിന്നും ആദ്യ വിമാനമെത്തുമ്പോൾ ആശങ്ക തുടരുന്നു. ദുബായിയിൽ നിന്ന് പ്രവാസികളുമായി കണ്ണൂരിൽ ആദ്യവിമാനം12 നാണ് എത്തുക. ഇതിനായി പ്രത്യേക വിമാനം 12 ദുബായിലേക്ക് പോകുന്ന എയർ ഇന്ത്യാ എക്സ്പ്രസാണ് പ്രവാസികളുമായി കണ്ണൂരിൽ തിരിച്ചെത്തുക. യാത്രക്കാരില്ലാതെ ബംഗളൂരുവിൽ നിന്നും 12ന് രാവിലെ 11നാണ് വിമാനം പുറപ്പെടുക.

കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ല: മന്ത്രി വിഎസ് സുനിൽകുമാർ കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ല: മന്ത്രി വിഎസ് സുനിൽകുമാർ

യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനു ദുബായിൽ എത്തുന്ന വിമാനം. പ്രവാസികളുമായി രണ്ടിന് ദുബായിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7 30ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതിനു ശേഷം തുടർച്ചയായി കണ്ണൂർ- ദുബായ് സർവീസ് നടത്തുമെന്നാണ് സൂചന.

 kial-1566034760-

തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റിൻ ചെയ്യാൻ ജില്ലയിൽ ഇതുവരെ ഒരുങ്ങിയിരിക്കുന്നത് പതിനായിരത്തിൽ താഴെ ബെഡുകളാണ്. എന്നാൽ തിരിച്ചെത്താൻ മാത്രമായി രജിസ്റ്റർ ചെയ്തിരിക്കുന്ന കണ്ണൂർ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം മാത്രം 42754 ആണ്. കാസർഗോഡ് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5334 പേരും നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പകുതി പേരെങ്കിലും കണ്ണൂർ വിമാനത്താവളം വഴി വരാനാണ് സാധ്യത.

പ്രവാസികളിൽ രോഗലക്ഷണങ്ങൾ ഉള്ളവരെയും ക്വാറന്റൈൻ സൗകര്യം ഇല്ലാത്തവരെയും സർക്കാർ ഐസോലേഷനിലേക്ക് മാറ്റേണ്ടിവരും. ഇതനുസരിച്ച് ഏറ്റവും ചുരുങ്ങിയത് ഇരുപത്തിയഞ്ചായിരം പേർക്കെങ്കിലും ഐസോലഷൻ സൗകര്യമേർപ്പെടുത്തേണ്ടി വരും. കണ്ണൂരിൽ ഇതിന്റെ പകുതി പോലും ഇതുവരെ സൗകര്യങ്ങൾ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല രോഗ ലക്ഷണം ഉള്ള മുഴുവൻ പേരെയും ആദ്യഘട്ടത്തിൽ തന്നെ പരിശോധനയ്ക്കും വിധേയരാക്കുക ശ്രമകരമാണ്. ഇതിനായി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റ് ഗുണമേന്മ ഇല്ലാത്തതിനെ തുടർന്ന് തിരിച്ചു നൽകിയിരുന്നു. ഇതോടെ പരിശോധനാ കിറ്റിന് ക്ഷാമവുമുണ്ട്.

Recommended Video

cmsvideo
The captain of the aircraft was a Malayali; Proudly exiled parents | Oneindia Malayalam

ആദ്യഘട്ടത്തിൽ കാൽ ലക്ഷത്തോളം കാല പ്രവാസികൾ എത്തുമ്പോൾ ഇത്രയും പരിശോധനാ കിറ്റുകൾ ലഭ്യമാക്കുകയെന്നതും ജില്ലയ്ക്ക് വെല്ലുവിളിയാണ്. നോർക്ക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തില്ലെന്നാണ് ഇപ്പോൾ അധികൃതരുടെ പ്രതീക്ഷ. എന്നാൽ ക്വാറന്റൈൻ സൗകര്യമേർപ്പെടുത്താൻ മട്ടന്നൂരും പരിസരങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലോഡ്ജുകൾ മറ്റു മതസ്ഥാപനങ്ങൾ എന്നിവ വിട്ടുനൽകാമെന്ന് നിരവധി സംഘടനകളും വ്യക്തികളും വാഗ്ദ്ധാനം ചെയ്തിരുന്നു. വേണ്ടിവന്നാൽ ഈ സംവിധാനങ്ങൾ ഉപയോഗിക്കുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന സൂചന.

English summary
First flight rom abraod will be landed in Kannur on May 12th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X