കണ്ണൂരിൽ കൊവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ നൽകി തുടങ്ങി: ജില്ലയിൽ 23 കേന്ദ്രങ്ങൾ
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദ്യ ഡോസ് വാക്സിനേഷന് തുടക്കമായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിച്ച പോലിസ്, മറ്റ് സേനാ വിഭാഗങ്ങള്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍, റവന്യൂ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് വിവിധ ആശുപത്രികള്‍ക്ക് പുറമെ കണ്ണൂര്‍ എ.ആര്‍ ക്യാമ്പ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും വാക്സിനേഷന്‍ സെന്ററുകള്‍ ഒരുക്കിയിരുന്നു. ആകെ 23 സൈറ്റുകളിലായി 35 സെഷനുകളായാണ് വാക്സിന്‍ നല്‍കിയത്. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കഴിഞ്ഞ മൂന്നു മാസമായി ഗുരുതരമായ അസുഖം ബാധിച്ചവര്‍ എന്നിവരെ ഈ ഘട്ടത്തില്‍ വാക്സിനേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വാക്സിനേഷന് എത്തുന്നവര്‍ ഇതുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിട്ട് കേന്ദ്രങ്ങില്‍ ഏല്‍പ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് ഒരാഴ്ചക്കാലം നിരീക്ഷിക്കുന്നതിന് പ്രത്യേക സ്വയം നിരീക്ഷണ ഫോറവും സെന്ററുകളില്‍ നിന്നും ലഭിക്കും. ഒന്നാംഘട്ടത്തില്‍ 26248 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. കണ്ണൂര്‍ കലക്ടറേറ്റിലെ വിതരണ കേന്ദ്രത്തില്‍ നിന്ന് പോലിസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ, റൂറല്‍ എസ്.പി നവനീത് ശര്‍മ്മ തുടങ്ങിയവര്‍ വാക്സിൻ സ്വീകരിച്ചു.ഇതേ സമയം കണ്ണൂരിൽ പുതുതായി 197 പേർക്ക് കൊ വിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 50062 ആയി. ഇവരില്‍ 415 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 46392 ആയി. 269 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3072 പേര്‍ ചികില്‍സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2914 പേര്‍ വീടുകളിലും ബാക്കി 158 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14291 പേരാണ്. ഇതില്‍ 13904 പേര്‍ വീടുകളിലും 387 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 522470 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 522008 എണ്ണത്തിന്റെ ഫലം വന്നു. 462 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.












Click it and Unblock the Notifications