കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധര്‍മടം കടലില്‍ കുടുങ്ങിയ കപ്പല്‍ പൊളിക്കാനുള്ള നീക്കം മത്സ്യതൊഴിലാളികള്‍ തടഞ്ഞു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിക്കടുത്തെ ധര്‍മ്മടം കരയ്ക്കടുത്ത ചെറുകപ്പല്‍ പൊളിച്ചു മാറ്റി നീക്കം ചെയ്യാനുള്ള ശ്രമം മത്സ്യതൊഴിലാളികളും നാട്ടുകാരും ഇടപെട്ട് തടഞ്ഞു. ഒരുകാരണവശാലും കപ്പല്‍ പൊളിച്ച് മാറ്റി ഇവിടെ നിന്നു നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ അധികൃതരോട് പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടതോടെ പൊളിക്കാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിച്ചു.

ഏദന്റെ നിയന്ത്രണം സൗദി പിടിച്ചെടുത്തു... ഹൂത്തികള്‍ക്ക് പൂട്ടിട്ടാന്‍ നീക്കം, പ്രതികരിക്കാതെ ഇറാന്‍ഏദന്റെ നിയന്ത്രണം സൗദി പിടിച്ചെടുത്തു... ഹൂത്തികള്‍ക്ക് പൂട്ടിട്ടാന്‍ നീക്കം, പ്രതികരിക്കാതെ ഇറാന്‍

കപ്പലിന്റെ ഉള്ളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം പരിശോധിച്ച ശേഷം പൊളിക്കാന്‍ അനുവദിക്കണമെന്ന മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയ പ്രാദേശിക നേതാക്കളുടെ ആവശ്യവും പ്രദേശവാസികള്‍ അംഗീകരിച്ചില്ല. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയാണ് കപ്പല്‍ പൊളിച്ച് മാറ്റാനെത്തിയത്. കപ്പലിനകത്ത് കയറിയ മഴവെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാര്‍ഥങ്ങള്‍ കടലിലേക്ക് ഒഴുക്കാന്‍ ശ്രമമാണ് നടക്കുന്നതെന്ന് കപ്പല്‍ വിരുദ്ധ സമരസമിതി നേതാവ് എം കെ മനോഹരന്‍ ആക്ഷേപം ഉന്നയിച്ചു.

sship

നിയമ വിരുദ്ധമായ നടപടികളാണ് കപ്പല്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് എം കെ മനോഹരന്‍ കഴിഞ്ഞ ദിവസം ധര്‍മ്മടം പൊലിസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന യോഗത്തിലും കപ്പല്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മാലിദ്വീപില്‍ നിന്നു അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാനായി കൊണ്ടുപോകവേ കപ്പല്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ട് ധര്‍മ്മടം കരയ്ക്കടുത്തത്. തമിഴ്‌നാട് സ്വദേശി പെരുമാളിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. ഉടന്‍ കെട്ടി വലിച്ച് കപ്പല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും സമയം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

English summary
Fisherman stopped demolition of ship in Dharmadam beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X