കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ചാരികളെ ഇതിലെ: മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നു

Google Oneindia Malayalam News

തലശേരി:വടക്കെ മലബാറിലെ ടൂറിസം രംഗത്ത് വന്‍ വികസനത്തിന് വഴിയൊരുക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിന് സമീപത്തായാണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. ഈ പദ്ധതിയുടെ ശിലാസ്ഥാപനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

im

വടക്കെ മലബാറിലെ ടൂറിസം സാധ്യതകള്‍ പരിഗണിച്ച് 223 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് തുടക്കമാവുന്നത്.ഇതിന്റെ ഭാഗമായാണ് ഒരു പ്രീമിയം റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ കെടിഡിസി മുന്‍കൈയെടുത്തത്. 39 കോടി രൂപ ചിലവില്‍ 3.96 ഏക്കറിലായി 8 സ്യൂട്ടുകള്‍ ഉള്‍പ്പെടെ 40 മുറികളും , നീന്തല്‍ കുളവും , സ്പായും , റെസ്റ്റാറന്റ് സൗകര്യങ്ങളുമുള്ള ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടായിരിക്കും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. പതിനെട്ട് മാസത്തിനുള്ളില്‍

ആദ്യഘട്ടവികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പദ്ധതി . കൂടാതെ പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന 25 ഏക്കറോളം ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ നടന്നു വരുന്നു . ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാടിനെ ബീച്ച് ടൂറിസം ഡെസ്റ്റിനേഷനായും , അഡ്വഞ്ചര്‍ ടൂറിസം ഡെസ്റ്റിനേഷനായും പ്രചാരണം നല്‍കി കെ.ടി.ഡി.സി ഉദ്ദേശിക്കുന്നത് .

ഇന്ന് രാജ്യത്തെ പൊതുമേഖലയില്‍ നില നില്‍ക്കുന്ന ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലകളില്‍ ഒന്നാണ് കെ.ടി.ഡി.സി. 7 പ്രീമിയം റിസോര്‍ട്ടുകളും, 11 ബഡ്ജറ്റ് ഹോട്ടലുകളും, 8 ഇക്കണോമി ഹോട്ടലുകളും, 11 വഴിയോര വിശ്രമ കേന്ദ്രങ്ങളും, 5 ബോട്ട് ക്ലബ്ബുകളും കെ.ടി.ഡി.സിക്കുണ്ട്.

കെ.ടി.ഡി.സി ബ്രാന്‍ഡ് വിനോദ സഞ്ചാരികള്‍ക്കിടയില്‍ വലിയ പ്രചാരത്തിലുള്ളതാണ്. തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടല്‍ കോവളത്തെ സമുദ്ര , മൂന്നാറിലെ റ്റീകൗണ്ടി , കൊച്ചിയിലെ ബോല്‍ഗാട്ടി പാലസ് , തേക്കടിയിലെ ആരണ്യനിവാസ് , ലേക്ക് പാലസ് , പെരിയാര്‍ ഹൗസ് തിരുവനന്തപുരത്തെ ഗ്രാന്റ് ചൈത്രം തുടങ്ങിയവ എല്ലാം തന്നെ വളരെ പ്രശസ്തമാണ്. അറുപതുകളില്‍ തന്നെ കോവളം, തേക്കടി എന്നീ ഡെസ്റ്റിനേഷനുകള്‍ കെ.ടി.ഡി.സി റിസോര്‍ട്ടുകളുടെ സാന്നിദ്ധ്യം കൊണ്ടുതന്നെ വികസിച്ചു തുടങ്ങിയിരുന്നു.

അതുപോലെ എണ്‍പതുകളില്‍ കുമരകം ടൂറിസ്റ്റ് വില്ലേജിന്റെ ആരംഭത്തോടെ അവിടത്തെ ടൂറിസം സാധ്യതകള്‍ കേരളവും , ലോകവും തിരിച്ചറിഞ്ഞു . കുമരകത്ത് ആദ്യമായി ഹൗസ്‌ബോട്ട് സംരംഭം തുടങ്ങിവച്ചത് കെ.ടി.ഡി.സിയാണ് . തൊണ്ണൂറുകളുടെ അവസാനത്തോടുകൂടി മൂന്നാറില്‍ ആരംഭിച്ച ടി കൗണ്ടി റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തോടെ മൂന്നാറിലേക്ക് ടൂറിസ്റ്റുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു . മുഴുപ്പിലങ്ങാട് ബീച്ചിലെ കെ.ടി.ഡി.സിയുടെ സാന്നിദ്ധ്യം വടക്കന്‍ മലബാറിലെ ടൂറിസം വികസനത്തിന് നല്ലരീതിയില്‍ വേഗത പകരും.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

ശിലാസ്ഥാപന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി.ശ്രീഷ്മ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് പി.വി, കെ.ടി.ഡി.സി മാനേജര്‍ പ്രദീപ് എം.വി എന്നിവര്‍ അറിയിച്ചു.

English summary
five star hotel comes in muzhappilangad beach kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X