Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയുടെ 56 ലക്ഷം തട്ടിയെടുത്തുവെന്ന പരാതി: കേസെടുത്തു

തളിപറമ്പ്: മുംബൈ പൊലിസായും സി.ബി.ഐ. ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിള്‍ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിന്റെ (64) പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ കേസെടുത്തത്.

ഇന്ത്യന്‍ സെക്യൂരിറ്റി ആക്റ്റ് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. ഗണേഷ് കുമാര്‍ മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിച്ചതായാണ് പരാതി. പ്രതികളുടെ പഞ്ചാബ് നാഷനല്‍ ബാങ്കിലേക്കാണ് ഇത്രയും തുക ട്രാന്‍സ്ഫര്‍ ചെയ്തത്.

fraud-case

ഗണേഷ് കുമാറിന്റെ പേരില്‍ മൊബൈല്‍ സിം കാര്‍ഡ് എടുത്തയാള്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്തതിന്റെ അന്വേഷണത്തിലാണെന്നും കേസില്‍ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ് കുമാര്‍ പരാതിയില്‍ പറയുന്നത്. ഇതിനിടെ വാട്സ്ആപ്പില്‍ ക്രിപ്റ്റോകറന്‍സി ട്രേഡിങ് നടത്തിയാല്‍ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്ന മെസ്സേജ് കണ്ട് താല്‍പര്യം പ്രകടിപ്പിച്ച ചക്കരക്കല്‍ സ്വദേശിയായ യുവാവിന് അയ്യായിരം രൂപ നഷ്ടമായെന്ന പരാതിയില്‍ സൈബര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

ഒരു അജ്ഞാത നമ്പറില്‍ നിന്നും യുവാവിന്റെ വാട്സ്ആപ്പിലേക്ക് ക്രിപ്റ്റോകറന്‍സി ട്രേഡിങ് നടത്തിയാല്‍ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്നുള്ള മെസ്സേജ് വരികയായിരുന്നു. ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ച് യുവാവ് എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ 2000 രൂപ നിക്ഷേപിച്ചാല്‍ 5000 ലഭിക്കുമെന്നും 5000 രൂപ നിക്ഷേപിച്ചാല്‍ 15000 ലഭിക്കുമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. അവര്‍ പറയുന്ന അക്കൌണ്ടിലേക്ക് പണം അയച്ചു കൊടുത്താല്‍ മതിയെന്നും ആ പൈസ കൊണ്ട് അവര്‍ ട്രേഡിങ് നടത്തി ലാഭം യുവാവിന്റെ അക്കൌണ്ടിലേക്ക് അയച്ചു തരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

പിന്നീട് അവര്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കുന്നതിനുവേണ്ടി മറ്റുള്ളവര്‍ പണം നിക്ഷേപിച്ച് ക്രിപ്റ്റോകറന്‍സി ട്രേഡിങ് നടത്തിയതിന്റെയും പണം അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ആയതിന്റെയും വ്യാജ മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് വാട്‌സാപ്പിലേക്ക് അയച്ചു കൊടുക്കുയും അതൊക്കെ മറ്റുള്ളവര്‍ ക്രിപ്റ്റോ കറന്‍സി ട്രേഡിങ് ചെയ്ത് ലാഭം കിട്ടിയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് അവര്‍ പറഞ്ഞതു പ്രകാരം അക്കൌണ്ടിലേക്ക് 2000 രൂപ അയച്ചു കൊടുത്തു.

ഉടന്‍ തന്നെ അവര്‍ യുവാവിനെ കോണ്‍ടാക്ട് ചെയ്ത് 2000 രൂപയുടെ സ്‌കീം കഴിഞ്ഞെന്നും 5000 രൂപയുടെ സ്‌കീം ആണ് ഉള്ളതെന്നും പറഞ്ഞു. 3000 രൂപകൂടി അയച്ചാല്‍ 5000 രൂപയുടെ സ്‌കീമില്‍ ട്രേഡിങ് നടത്താം എന്ന് അറിയിച്ചതോടെ യുവാവിനെ കൊണ്ട് വീണ്ടും 3000 രൂപ തട്ടിപ്പുകാരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിപ്പിച്ചു. 20 മിനിറ്റിനു ശേഷം ലാഭം 15000 രൂപ ആയി എന്നും അത് പിന്‍ വലിക്കണമെങ്കില്‍ ജിഎസ്ടി അടക്കാന്‍ ആവശ്യപ്പെടുകയും ചെയതു . ജി എസ് ടി അടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഇതൊരു ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് യുവാവിന് മനസിലാകുന്നത്. തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് അജ്ഞാത നമ്പറില്‍ നിന്ന് ഇതുപോലെയുള്ള മെസ്സേജുകള്‍ വരികയാണെങ്കില്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെപ്പറ്റി ചോദിക്കുകയോ ചെയ്യരുത്. ഇത്തരക്കാരുടെ വലയില്‍ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക. പല മോഹ വാഗ്ദാനങ്ങളും നല്‍കി വലയില്‍ വീഴ്ത്താന്‍ അവര്‍ പരമാവധി ശ്രമിക്കും. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെകില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 ല്‍ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+