Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്, സുധാകരന്‍ രണ്ടാം നേതാക്കളെ വളര്‍ത്തിയില്ലെന്ന് പികെ രാഗേഷ്

കണ്ണൂര്‍: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ തട്ടകമായ കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുപോര് ശക്തിയാര്‍ജ്ജിക്കുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ നേതാവ് പരസ്യമായി രംഗത്തെത്തി. തനിക്ക് കോണ്‍ഗസുകാരനായി തുടരാനും പാര്‍ട്ടിക്കാരനായി മരിക്കാനും ആരുടെയും ഔദാര്യം ആവശ്യമില്ലെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ രാഗേഷ് കണ്ണൂര്‍ പ്രസ് ക്‌ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്നെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയെന്നത് മേയര്‍ ടി.ഒ മോഹനന്‍ , കെ പ്രമോദ് എന്നീ നേതാക്കളുടെ താല്‍പര്യമാണ്. ഇതിനു വേണ്ടി അവര്‍ ഗൂഢാലോചന നടത്തിയെന്നും പി.കെ രാഗേഷ് ആരോപിച്ചു.

congress

''പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പല്ല എന്നെ പുറത്താക്കാനുള്ള വിഷയം. കണ്ണൂരിലെ ചില വക്ര ബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തന്നെ പുറത്താക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണഘടന ലംഘിച്ചാണ് എന്നെ പുറത്താക്കിയത്. ഇതിനെതിരെ നിയമപരമായി നേരിടും. പുറത്താക്കിയതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്''.

''എന്റെ വായും രണ്ടു കൈയ്യും കാലും കെട്ടിയിട്ടാണ് പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞടുപ്പ് നടന്നത്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.ഡി. എഫ് പാനല്‍ സ്ഥാനാര്‍ഥികള്‍ തോറ്റിട്ടുണ്ടെങ്കില്‍ എന്നെ പുറത്താക്കുകയല്ല വേണ്ടത്. ഡി.സി.സി യെ പിരിച്ച് വിടുകയാണ് വേണ്ടത്. എന്നിട്ട് കഴിവും പ്രാപ്തിയുമുള്ളവരുടെ കൈയ്യില്‍ നേതൃത്വം ഏല്‍പ്പിക്കണം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ ഇപ്പോള്‍ നയിക്കുന്നത് ഉപജാപ സംഘമാണ്. പാര്‍ട്ടിയെ നയിക്കാന്‍ കരുത്തുളളവര്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്''.

ബാങ്ക് തിരഞ്ഞെടുപ്പിന്റെ തലേന്നാള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബീച്ച് റിസോര്‍ട്ടില്‍ 25 ഗുണ്ടകളെ താമസിപ്പിച്ചത് ടി.ഒ മോഹനനാണെന്നും പോലീസെത്തിയാണ് അവരെ അവിടെ നിന്നും മാറ്റിയതെന്നും രാഗേഷ് പറഞ്ഞു. ''കെ.സുധാകരന്‍ ജില്ലയില്‍ പാര്‍ടിയെ അമ്മാനമാടുമ്പോഴും പാര്‍ട്ടിയെ ജില്ലയില്‍ നയിക്കാന്‍ രണ്ടാം നിര നേതാക്കളെ ഉണ്ടാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ ഇപ്പോള്‍ നയിക്കുന്നത് ഉപജാപ സംഘമാണ്. പാര്‍ട്ടിയെ നയിക്കാന്‍ കരുത്തുളളവര്‍ ഇപ്പോള്‍ പുറത്താണ്''.

''അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലത്ത്കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റായി നിയമിക്കാനുള്ള ആളെ പോലും അഴീക്കോട് നിന്നു ആളെ കൊണ്ടുവരേണ്ടി വന്നു. കണ്ണൂര്‍ ജില്ലയ്ക്കു പുറത്തുളള ഒരാളെയാണ് ഡി.സി.സി പ്രസിഡന്റാക്കിയത്. പ്രവര്‍ത്തകരുടെ പിന്‍തുണയില്ലാത്ത നേതാക്കളാണ് ഇവരെല്ലാം. പാര്‍ട്ടിയെ മുച്ചൂടും നശിപ്പിക്കുന്ന ഈ നേതാക്കള്‍ രാജിവെച്ചു പുറത്തുപോകണം. ഇതിനായി ഡി.സി.സിയെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സമാനമായ ചിന്തയുള്ളവരെ കൂടി യോജിപ്പിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിനെ സഹായിക്കുന്ന ഇഷ്ടപ്പെടുന്നവരെ എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ ഒപ്പം നിര്‍ത്തി പാര്‍ട്ടിക്കുളളില്‍ നിന്നു കൊണ്ടു തന്നെ മുന്‍പോട്ടു പോകുമെന്നും ത്രിവര്‍ണ പതാക പിടിക്കാന്‍ തനിക്കാരുടെയും ഔദാര്യം ആവശ്യമില്ലെന്നും പി.കെ രാഗേഷ് പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണ് ചെയ്തത്. തനിക്ക് പതിനൊന്നു വോട്ടും ടി.ഒ മോഹനന് ഒന്‍പതു വോട്ടുമാണ് ലഭിച്ചത്. എന്നിട്ടും മോഹനനെ മേയറാക്കുകയാണ് ചെയ്തത്. സംഘടനാ ചുമതലയുളള ഡി.സി.സി ജനറല്‍ സെക്രട്ടറി കെസി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചത്. ഇതിനെതിരെ അന്നേ താന്‍ പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. കെ.സുധാകരനെ നേരിട്ടുകണ്ടു പരാതി നല്‍കിയിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ലെന്നും പികെ രാഗേഷ് പറഞ്ഞു.

ഒന്നാം കോര്‍പറേഷന്‍ ഭരണത്തില്‍ താന്‍ എല്‍.ഡി. എഫിന് കൊടുത്തത് നിരുപാധിക പിന്‍തുണയാണ്. ഇതിനായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങി പോകുമ്പോഴും യാതൊന്നും ആവശ്യപ്പെടാതെ സുധാകരന്‍ പറഞ്ഞിട്ടാണ് പോയതെന്നും പി.കെ രാഗേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+