കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു: പയ്യന്നൂരിൽ ജിംനേഷ്യത്തിൻ്റെ ലൈസൻസ് റദ്ദാക്കി
പയ്യന്നൂര്‍: കണ്ണൂർ ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരം കടന്ന പശ്ചാത്തലത്തിൽ പൊലിസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ നഗരത്തിലും പരിസരങ്ങളിലും പോലിസ് പരിശോധ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പയ്യന്നൂരില്‍വ്യാപക പരിശോധന നടത്തി. നഗരസഭാ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച പയ്യന്നൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ ജിംനേഷ്യത്തിനെതിരേ നടപടി സ്വീകരിച്ചു. നിയമ ലംഘനത്തിന് പിഴ ഈടാക്കുകയും ലൈസന്‍സ് താത്കാലികമായി റദ്ദാക്കുകയും ചെയ്തു.
സിനിമാ തിയേറ്റര്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യം, സ്പോര്‍ട്‌സ് കോംപ്ലക്സ്, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാര്‍ എന്നീ സ്ഥാപനങ്ങള്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിനോടൊപ്പം നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലും പരിശോധനയുണ്ട്. വാഹനങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങളും നഗരത്തിലേക്ക് എത്തുന്നതിന്റെ ആവശ്യവും പോലിസ് രേഖപ്പെടുത്തുന്നുണ്ട്. പൊതുജനം ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടാകുമെന്നും പോലിസ് വ്യക്തമാക്കി.

പൊതുജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് എസ്.പി അറിയിച്ചു. അതേസമയം, ജില്ലാ അതിര്‍ത്തികളിലും പോലിസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കാസര്‍കോട്-കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ മലയോര ഹൈവേ കടന്നുപോകുന്ന പുതിയ പാലത്തിന് ഇരുവശത്തും, ഒളവറ പാലത്തിന് സമീപത്തുമാണ് പരിശോധന ശക്തമാക്കിയത്. കാസര്‍കോട് ഭാഗത്ത് ചിറ്റാരിക്കാല്‍ പോലിസും കണ്ണൂര്‍ അതിര്‍ത്തിയില്‍ ചെറുപുഴ പോലിസും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ചെറുപുഴ-പുളിങ്ങോം റൂട്ടില്‍ ഓടുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
ഇതിനിടെ കണ്ണൂർ നഗരത്തിൽ കൊ വിഡ്നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ ടി.വി സുഭാഷും സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോയും നടത്തി വരുന്ന പരിശോധന തുടരുകയാണ്.നഗരത്തിലേക്കുള്ള അനിയന്ത്രിത ജനപ്രവാഹം തടയുന്നതിനായി ഇടറോഡുകൾ അടച്ചു മെയിൻ റോഡുകളിൽ അഞ്ചു കിലോമീറ്റർ വ്യത്യാസത്തിൽ പൊലിസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാത്തവരെ നഗരത്തിലേക്ക് കടത്തിവിടുന്നില്ല. കൊ വിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്.ഇതിനിടെ
കൊവിഡ് പശ്ചാത്തലത്തില്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. കേസുകള്‍ കൂടിവരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതില്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി/ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കലക്ടര്‍ (ജില്ലാ മജിട്രേറ്റ്) എന്നിവര്‍ക്കു മാത്രമാണ് ഈ ഉത്തരവുകള്‍ അതത് സാഹചര്യങ്ങളില്‍ ഇറക്കാനുള്ള അധികാരങ്ങള്‍ ഉള്ളത്. ബദല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications