കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷെയർ ചാറ്റിങ് വഴി യുവാവ് ലൈംഗിക കെണിയിലാക്കിയത് അറുപതോളം വിദ്യാർത്ഥിനികളെ: പൊലീസ് അന്വേഷണം തുടരുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഷെയർ ചാറ്റിങ്ങ് വഴി യുവാവ് കെണിയിൽ വീഴ്ത്തിയത് അറുപതോളം പെൺകുട്ടികളെയെന്ന് സൈബർ പൊലിസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ഹൈസ്‌കൂള്‍-പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഫോൺ നമ്പരുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമാണ് ഇയാളിൽ നിന്നും ചോദ്യം ചെയ്യലിന്റെ ഭാഗമായി പിടിച്ചെടുത്തത്.
ഇയാളുടെ കെണിയിൽ അകപ്പെട്ടുപോയ പെൺകുട്ടികളുടെ കെണിയിൽപെട്ട ഭൂരിഭാഗം പെൺകുട്ടികളും ലൈംഗികമായി ചുഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷ്ണ സംഘത്തിന്റെ കണ്ടെത്തൽ.

ദൈര്‍ഘ്യമേറിയ പ്രസംഗം മുതല്‍ ഡ്രീം ബജറ്റ് വരെ... ബജറ്റിലെ അറിഞ്ഞിരിക്കേണ്ട റെക്കോര്‍ഡുകള്‍ ഇങ്ങനെദൈര്‍ഘ്യമേറിയ പ്രസംഗം മുതല്‍ ഡ്രീം ബജറ്റ് വരെ... ബജറ്റിലെ അറിഞ്ഞിരിക്കേണ്ട റെക്കോര്‍ഡുകള്‍ ഇങ്ങനെ

തളിപറമ്പിൽഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായ വാഹി ദെന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് അതിഭീകരമായ പീഢന കഥകൾ പുറത്തുവന്നത്. എട്ടാംക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ വലയിലാക്കിയത്. ചില മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്ന കടകളില്‍ നിന്ന് ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ബന്ധം തുടങ്ങുന്നത്. അത് പിന്നീട് വിവിധ ചാറ്റിങ്ങ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

vahid-1579791

സോഷ്യൽ മീഡിയ വഴിയും പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടപെടല്‍ രീതി കൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും വാഹിദിന്റെ വലയിലാവുന്നുണ്ട്. പരമാവധി രണ്ടാഴ്ചക്കുള്ളില്‍ തന്നെ കുട്ടികളെ വലയില്‍ വീഴ്ത്തി സ്വന്തം ഇംഗിതത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വാഹിദിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

കുട്ടികളുടെ കുടുംബ വിവരങ്ങല്‍ കൂടി ശേഖരിച്ചാണ് അതീവ തന്ത്രപരമായി ഇരകളെ തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങളെ ബാധിക്കുമെന്നതിനാല്‍ പല വിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ ഏറെ ജാഗ്രത പാലിക്കണമെന്നും അവരുടെ ഫോണുകള്‍ എല്ലാ ദിവസവും പരിശോധിക്കാന്‍ തയ്യാറാവണമെന്നുമാണ് പോലീസ് നല്‍കുന്ന നിര്‍ദ്ദേശം.

English summary
Investigation reveals shockng incident behind Share chat fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X