കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍ത്താവിന്റെ ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നൽകി: കേരള ബാങ്ക് ജീവനക്കാരിക്കായി അന്വേഷണം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഭര്‍ത്താവിന്റെ ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ പയ്യന്നൂര്‍ കാനായി സ്വദേശിയും കേരള ബാങ്ക് കണ്ണൂര്‍ ശാഖ ജീവനക്കാരിയുമായ യുവതിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുതാഴം ശ്രീസ്ഥയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഒളിവില്‍ പോയ സീമയെ കണ്ടെത്താന്‍ കേസന്വേഷണ ചുമതലയുള്ള പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

 ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ: നിർമാണം ഊർജ്ജിതമാക്കാൻ റെഡ്ഡീസ് ലാബ് ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ: നിർമാണം ഊർജ്ജിതമാക്കാൻ റെഡ്ഡീസ് ലാബ്

ബാങ്ക് ജീവനക്കാരിയുടെ കാനായിയിലെ വീട്ടിലും പോലിസ് അന്വേഷണം നടത്തി. യുവതി എറണാകുളത്തെത്തി അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇവര്‍ മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ച് ബന്ധുവായ പയ്യന്നൂരിലെ യുവാവിനെ വിളിച്ചതായും ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ പിലാത്തറയില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് സമീപകാലത്താണ് കേരള ബാങ്കില്‍ ജോലി ലഭിച്ചത്. അതേസമയം കഴിഞ്ഞ ദിവസം പോലിസ് പിടിയിലായ നാലംഗ ക്വട്ടേഷന്‍ സംഘത്തെ പോലിസ് വിശദമായി ചോദ്യം ചെയ്തു.

5-kannur-map-

ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ പി.വി സുരേഷ് ബാബുവിനെ (52) വധിക്കാന്‍ ശ്രമം നടന്നത്. കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു, എസ്.ഐ കെ.വി സതീശന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെപയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ ഇവര്‍ കോട്ടയം ഭാഗത്തുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സീമയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ഒരു സ്ത്രീ ക്വട്ടേഷന്‍ നല്‍കിയ സംഭവം കേരളത്തില്‍ വളരെ അപൂര്‍വ്വമാണ്. നാലുപേരും ബി.ജെ.പിപ്രവര്‍ത്തകരാണെന്നും പൊലിസ് പറയുന്നു.

സംഭവം നടന്ന ഏപ്രില്‍ 18ന് രണ്ടുമാസം മുമ്പാണ് കണ്ണൂര്‍ പടന്നപ്പാലത്ത് ഫഌറ്റില്‍ താമസിക്കുന്ന സീമ രതീഷുമായി ഈ വിഷയം സംസാരിക്കുന്നത്. നേരത്തെ പരിയാരം മെഡിക്കല്‍ കോളജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്ത് രതീഷുമായി പരിചയമുണ്ടായിരുന്ന സീമ തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുകയാണെന്നും, തന്നോട് കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും അവനെ കുറച്ചുനാള്‍ കിടത്തണമെന്നും, പറ്റിയ ആളുണ്ടോ എന്നും രതീഷിനോട് ചോദിക്കുന്നു. രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് മൂവരും കണ്ണൂരിലെ സീമ ജോലി ചെയ്യുന്നകേരള ബാങ്ക് ശാഖയിലെത്തി നേരില്‍ കാണുകയും കൃത്യം നടത്തിയാല്‍ മൂന്നുലക്ഷം രൂപ നല്‍കുമെന്ന കരാര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ അഡ്വാന്‍സ് നല്‍കാന്‍ തയ്യാറായില്ല.

പിന്നീട് മറ്റൊരു ദിവസം സീമയെ കാണാനെത്തിയ മൂവരും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ സന്ധിക്കുകയും സീമ 10,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ഇതിനുശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്‍ന്നുവെങ്കിലും കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പിലാക്കാന്‍ സാധിച്ചില്ല. ഇതിനായി പ്രതികള്‍ കൃത്യം നടത്താന്‍ ഒരു ഇന്നോവ കാര്‍ വാടകക്ക് എടുത്തുവെങ്കിലും അത് അപകടത്തില്‍പെട്ടതിനാല്‍ തിരിച്ചുകൊടുക്കേണ്ടി വന്നു. ഈ സമയത്താണ് ഇവര്‍ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്.

സംഭവം നടന്ന 18ന് വൈകുന്നേരം തന്നെ കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുര്‍വേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോള്‍ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് കാര്‍ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയ ശേഷം സുധിഷും ജിഷ്ണുവുമാണ് അക്രമം നടത്താന്‍ പോയത്.ജിഷ്ണുവാണ് ഇയാളെ വെട്ടിപരുക്കേല്‍പ്പിച്ചതെന്നു പൊലിസ് പറഞ്ഞു.

English summary
Investigation started for Kerala Bank woman staff for quatation against husband's relative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X