കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്തന്‍ മെയ്ക്ക് ഓവറില്‍ ഇരിക്കൂര്‍: മലബാറിന്റെ ടൂറിസം ഹബ്ബായി മാറാന്‍ ഒരുങ്ങുന്നു

Google Oneindia Malayalam News

ഇരിക്കൂര്‍: ഉത്തര മലബാറിലെ തന്നെ ടൂറിസം ഹബ്ബായി ഇരിക്കൂറിനെ മാറ്റാന്‍
ഇരിക്കൂര്‍ ഇന്റര്‍നാഷണല്‍ മൗണ്ടന്‍ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആധുനികരീതിയില്‍ സജ്ജീകരിക്കുന്ന പ്രത്യേക പ്രദര്‍ശന നഗരിയില്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ ഒരുമാസത്തോളമാണ് മൗണ്ടന്‍ ഫെസ്റ്റ് എന്ന പേരില്‍ മെഗാ ഇവന്റ് നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസം കമ്പിനികളുടെ പ്രതിനിധികള്‍ പൈതല്‍ മലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇരിക്കൂര്‍ എംഎല്‍എ അഡ്വ സജീവ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ

ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഒക്ടോബര്‍ ആദ്യവാരം ഇരിക്കൂറിലെ ടൂറിസം വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് പരിപാടിക്ക് തുടക്കമാകും. പൈതല്‍മല യിലാണ് നിക്ഷേപക മീറ്റ് . വിദേശത്തുനിന്ന് ഉള്‍പ്പെടെ നൂറോളം നിക്ഷേപകര്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വ്യവസായ സംഘടനകളുടെ പ്രതിനിധികളും വ്യവസായ പ്രമുഖരും എത്തും.

kannur

ഖത്തര്‍ യുഎഇ സിംഗപ്പൂര്‍ മലേഷ്യ ടാന്‍സാനിയ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ പങ്കെടുക്കും ഇതിനുമുന്നോടിയായി തദ്ദേശ തലത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് ടൂറിസം ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കും. കാഞ്ഞിരകൊല്ലി പൈതല്‍മല പാലക്കയംതട്ട് കാപ്പിമല കേന്ദ്രങ്ങളില്‍ ആദ്യഘട്ട ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കും. കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ബദല്‍ വരുമാനമാര്‍ഗ്ഗമായി ടൂറിസം മേഖലയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.

'റോബിനെ നിങ്ങളൊക്കെ ഇങ്ങനെ ഉരച്ച്.. ഉരച്ച് വെളുപ്പിച്ചോ: പക്ഷെ എല്ലാം ഒരുനാള്‍ പുറത്ത് വരും'-വിമർശനം'റോബിനെ നിങ്ങളൊക്കെ ഇങ്ങനെ ഉരച്ച്.. ഉരച്ച് വെളുപ്പിച്ചോ: പക്ഷെ എല്ലാം ഒരുനാള്‍ പുറത്ത് വരും'-വിമർശനം

അന്താരാഷ്ട്ര ടൂറിസം കാര്‍ഷിക എക്‌സ്‌പോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 250ഓളം സ്റ്റാളുകളുണ്ടാവും.കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂര്, ബംഗ്‌ളൂര് എന്നിവടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ ഇരിക്കൂറിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ഇരിക്കൂറില്‍ ഒരുങ്ങുന്നത്. ഇതിനായി അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കും.

പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിന് ഹോംസ്‌റ്റേ സംവിധാനമാണ് തയ്യാറാക്കുന്നത്. ഇതിനായി വീടുകളില്‍ സൗകര്യമൊരുക്കം. ഇതിന്റെ സര്‍വ തുടങ്ങിയിട്ടുണ്ടെന്നും സജീവ് ജോസഫ് എം. എല്‍. എ അറിയിച്ചു. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.ടി മാത്യു, ടി എന്‍ എ ഖാദര്‍ എന്നിവരും സംബന്ധിച്ചു.

English summary
Irikkur in a new makeover: All set to become the tourism hub of Malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X