Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കൊന്നുതളളിയ സംഭവം: മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രത്തിന്റെ ചിത്രം പുറത്തുവിട്ടു

ഇരിട്ടി: മാക്കൂട്ടം ചുരംറോഡില്‍ പെരുമ്പാടിയില്‍ ട്രോളില്‍ ബാഗില്‍ വെട്ടിനുറുക്കികഷ്ണങ്ങളായി തളളിയ കേസിന്റെ അന്വേഷണം ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍. യുവതിയുടെ മൃതദേഹം ഇനിയും വീരാജ്പേട്ട പൊലിസ് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിയാന്‍കഴിയാത്തതാണ് അന്വേഷണത്തെ വഴിമുട്ടിച്ചത്. ഇതിനിടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ചൂരിദാറിന്റെ ചിത്രം വീരാജ്പേട്ട പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. ഈ ചുരിദാറിനെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലിസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ 18-നാണ് മൂന്ന് അമേരിക്കന്‍ ട്രാവലര്‍ ട്രോളി ബാഗുകളിലായി മുറിച്ചു കഷ്ണമാക്കിയ നിലയില്‍ യുവതിയുടെ രണ്ടാഴ്ച്ചത്തെ പഴക്കമുളള ദുര്‍ഗന്ധം പൊലിസ് കണ്ടെത്തിയത്. വനംവകുപ്പ് നിയോഗിച്ച പ്ളാസ്റ്റിക്ക് ശേഖരണസംഘം വനത്തില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തളളാനുപയോഗിച്ച ഇന്നോവകാറിന്റെ ചിത്രം സി.സി.ടി.വി ക്യാമറകളില്‍ നിന്നും ലഭിച്ചുവെങ്കിലും ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരിട്ടി ഭാഗത്തുളള ഒരു ഇരുചക്രവാഹനത്തിന്റെ നമ്പറാണ് ഇതിനുണ്ടായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം.

iritti-murder

ഇന്നോവകാറിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുമ്പോഴൂം വ്യക്തമായസൂചനകളൊന്നും ലഭിക്കാത്തത് വീരാജ്പേട്ട പൊലിസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സൈബര്‍ പൊലിസിന്റെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ പഴക്കംകണക്കാക്കി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെങ്കിലും ഇതുവരെ വ്യക്തമായ ചിത്രമൊന്നും ലഭിച്ചിട്ടില്ല.കേരളാ പൊലിസിന്റെ സഹായത്തോടെയാണ് കേരളത്തിലും കര്‍ണാടകയിലും ഒരേസമയം അന്വേഷണം നടത്തിവരുന്നത്. മടിക്കേരി ഗവ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുളള മൃതദേഹം തിരിച്ചറിയാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തിവരുന്നത്. മൃതദേഹം തിരിച്ചറിഞ്ഞാല്‍ എത്രയും വേഗം പ്രതിയിലേക്ക് എത്താന്‍ കഴിയുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുസംസ്ഥാനങ്ങളിലെയും മിസിങ് കേസുകള്‍ പൊലിസ് പരിശോധിച്ചുവരുന്നത്. വീരാജ്പേട്ട സി. ഐ ശിവരുദ്ര, എസ്. ഐ മഞ്ജുനാഥ്, എഎസ്‌ഐ സോമണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം മൂന്ന്ഗ്രൂപ്പുകളായി തിരിഞ്ഞ്അന്വേഷണം നടത്തിവരുന്നത്. തൊട്ടടുത്ത അയല്‍സംസ്ഥാനമായ കണ്ണവം,കണ്ണപുരം, തളിപറമ്പ് എന്നിവിടങ്ങളില്‍നിന്നും കാണാതായ യുവതികളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നുവെങ്കിലും കൊല്ലപ്പെട്ടത് ഇവരല്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്. മടിക്കേരിയില്‍ നിന്നുംകാണാതായ അഞ്ചു യുവതികളെകേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കാത്തതിനാല്‍ കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+