കവര്‍ച്ചാമുതല്‍ വാങ്ങിയെന്ന വ്യാജകുറ്റം: ജ്വല്ലറി ഉടമയെ കളളക്കേസില്‍ കുടുക്കിയെന്ന് പരാതി
കണ്ണൂര്‍: നിരന്തരം വിവാദങ്ങളില്‍പ്പെടുന്ന കണ്ണൂര്‍ ടൗണ്‍ പൊലിസിനെതിരെ വീണ്ടും പരാതി. കണ്ണൂര്‍ ടൗണ്‍ പൊലിസ് നിയമവിരുദ്ധമായി തന്നെ കളളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായാണ് മധ്യവയസ്‌കനായ ജ്വല്ലറി ഉടമ രംഗത്തെത്തിയത്. കളളക്കേസില്‍ കുടുക്കി കണ്ണൂര്‍ ടൗണ്‍ പൊലിസ് തന്നെ സ്റ്റേഷനില്‍ ബലം പ്രയോഗിച്ചു സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചവശനാക്കി ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചുവെന്ന പരാതിയുമായി മുഴപ്പിലങ്ങാട്ടെ ജ്വല്ലറി ഉടമ രംഗത്തെത്തി.
മുഴപ്പിലങ്ങാട് അനുഗ്രഹജ്വല്ലറി ഉടമ വികാസാണ് പരാതിയുമായി രംഗത്തുവന്നത്.കഴിഞ്ഞ ജനുവരിയില്‍ താവക്കരയില്‍ നടന്ന എടക്കാട് സ്വദേശിയായ നസീര്‍ മാലമോഷണകേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഈ മാലയുടെ ഒരുഭാഗം തന്റെ ജ്വല്ലറിയില്‍ വിറ്റുവെന്നാണ് പൊലിസ്പറയുന്നത്. ലഹരിക്കടിമയായ നസീറിന്റെ മൊഴിയില്‍ തന്റെ കടയില്‍ വിറ്റുവെന്നു പറയുന്നില്ല.

ഇയാള്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്നാണ് പറയുന്നത്. എന്നാല്‍ നസീറിനെമുഴപ്പിലങ്ങാട് ടൗണില്‍ കൊണ്ടുപോയി വിട്ട ഓട്ടോറിക്ഷ തൊഴിലാളിയുടെ മൊഴിപ്രകാരമാണ് തന്നെ അറസ്റ്റു ചെയ്തത്.തന്റെ ജ്വല്ലറിയിലേക്ക് നസീര്‍ കയറിവരുന്നത് താന്‍ കണ്ടുവെന്നായിരുന്നു ഇയാളുടെ മൊഴി. റോഡരികിലില്ല തന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇവിടെയുളള സി.സി.ടി.വി ദൃശ്യക്യാമറദൃശ്യത്തില്‍ നസീര്‍ വരാന്തയിലൂടെ നടന്നു നാലുമിനുട്ടുകൊണ്ടു മടങ്ങുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഉരച്ചും നോക്കിയും രാസലായനിയില്‍ കഴുകി വൃത്തിയാക്കിയുമാണ് പഴയ സ്വര്‍ണമെടുക്കുന്നത്. ഇതൊന്നും ഈസമയം കൊണ്ടു നടക്കാറില്ല. താന്‍ ജ്വല്ലറിയിലില്ലാത്ത സമയം ഭാര്യ എന്‍.കെ സിനിയാണ് അവിടെയുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ തങ്ങള്‍ കളവുപോയ സ്വര്‍ണം വാങ്ങിയിട്ടില്ലെന്നും വികാസ് പറഞ്ഞു.
മൂന്ന് പവന്‍ കൈക്കൂലിനല്‍കിയാല്‍ കേസ് അന്വേഷണത്തില്‍ നിന്നും ഒഴിവാക്കാമെന്നാണ് നസീബ് പറഞ്ഞത്. ഇതിനു തയ്യാറല്ലെന്നു പറഞ്ഞപ്പോള്‍ ജീപ്പില്‍ ബലമായി പിടിച്ചുകയറ്റി തന്നെ സി. ഐ ബിനുമോഹന്റെ സാന്നിധ്യത്തില്‍ തല്ലിചതച്ചു കുറ്റം സമ്മതിപ്പിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തുകയും കേസില്‍ പ്രതിയാക്കുകയും ചെയ്തു. തങ്ങള്‍ക്കര നീതി ലഭിക്കുന്നതിനായി മനുഷ്യാവകാശകമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
രണ്ടു മാസം മുന്‍പ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയ തന്നെ അറസ്റ്റു ചെയ്തുവെന്ന വ്യാജവാര്‍ത്ത മാധ്യമങ്ങളില്‍ നല്‍കി എസ്‌ഐ നസീബ് അപമാനിച്ചതായും താനും കുടുംബവും സമൂഹത്തിനു മുന്‍പില്‍ അപമാനിതരായതിനാല്‍ ആത്മഹത്യയുടെ വക്കിലാണെന്നും വികാസ് പറഞ്ഞു.
കണ്ണൂര്‍ ടൗണ്‍ പോലിസിലെ എസ്. എയ്ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പിന്നീടും പൊലിസിന്റെ ശല്യം തുടരുകയായിരുന്നുവെന്ന് വികാസ് പറഞ്ഞു. അതുകൊണ്ടു തങ്ങള്‍ക്ക്് നീതികിട്ടുന്നതിനായി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് വികാസും ഭാര്യ സിനിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വികാസ് മോഷണമുതല്‍ വാങ്ങിയതിന് തെളിവുണ്ടെന്നും പ്രതിയുടെ മൊഴിപ്രകാരമാണ് കേസെടുത്തതെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ വിശദീകരണം.
സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ റിപ്പോര്‍ട്ടു തേടിയതിനാല്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും നിയമപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്നുമാണ് പൊലിസ് നല്‍കുന്ന വിശദീകരണം. ജ്വല്ലറി ഉടമയുടെ പരാതിയില്‍ കണ്ണൂര്‍സിറ്റിപൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ വകുപ്പുതല അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും സിറ്റിപൊലിസ് കമ്മിഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്.












Click it and Unblock the Notifications