വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം: കണ്ണൂരില്‍ രാഹുലും കെ.സുധാകരനും കൂടിക്കാഴ്ച്ച നടത്തി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി.വ്യാഴാഴ്ച്ച രാവിലെ കണ്ണൂരില്‍ എത്തിച്ചേര്‍ന്ന രാഹുല്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ തോട്ടട നടാലില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്.
വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികളുടെ കൈവശമുളള ലാപ് ടോപ്പില്‍ നിന്നും ഫോണുകളില്‍ നിന്നും വ്യാജതിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പികള്‍ ഉള്‍പ്പെടെ ലഭിച്ചിരുന്നു. സംശയമുളള പലരും ഒളിവിലാണെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിനെ ചോദ്യം ചെയ്യുവാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശനിയാഴ്ച്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടു പൊലിസ് നോട്ടീസും നല്‍കിയിട്ടുണ്ട്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണവും ഇതുവരെയുണ്ടായിട്ടില്ല. ഇതിനിടെയിലാണ് വ്യാഴാഴ്ച്ച രാവിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കെ.സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐഡി കാര്‍ഡ് കേസ്അന്വേഷണം തന്നിലേക്ക് എത്തിക്കാന്‍ ഗൂഢാലോചന നടന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.അതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.കേസിന് പിന്നില്‍ സിപിഎം - ബിജെപി കൂട്ടുകെട്ടാണെന്ന്വ്യക്തമാവുകയാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ രാഷ്ട്രീയ ഗുരു ബി.ജെ.പി നേതാവ് കെ സുരേന്ദ്രനാണ്. ഒരേ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്ത് വരുന്ന വിവരങ്ങളാണ് രണ്ടുപേരും പറയുന്നത്.
താന്‍ ധൈര്യമായി പൊലിസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡില്‍ സിപിഎമ്മിന്റെ 140 ഏരിയാ സമ്മേളനങ്ങളാണ് നവകേരള സദസ്സിലൂടെ നടക്കുന്നത്. ഇതില്‍ മന്ത്രിമാരുടെ റോള്‍ എന്താണെന്നു പറയണം.
മുഖ്യമന്ത്രി സാധാരണക്കാരനില്‍ നിന്ന് പരാതി വാങ്ങുന്ന ഏതെങ്കിലും ചിത്രം പുറത്ത് വന്നിട്ടുണ്ടൊയെന്നും രാഹുല്‍ മാങ്കുട്ടത്തില്‍ കണ്ണൂരില്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കണ്ണൂരില്‍ എത്തിയ രാഹുല്‍ മാങ്കുട്ടത്തിന് പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശകരമായ സ്വീകരണം നല്‍കി.












Click it and Unblock the Notifications