Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ മകനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍: കാനം

കണ്ണൂര്‍: തന്റെ മകനെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മകനുണ്ടായതും പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല. ഇതുവരെ കേട്ടിട്ടില്ലാത്ത ആരോപണം ഇപ്പോള്‍ വരുന്നത് എന്താണെന്ന് മനസിലാവുന്നില്ല. അതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാവും. ഏത് കേന്ദ്രങ്ങളാണ് ഇതിനു പിന്നിലെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കാനം പറഞ്ഞു. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

kaanam-1564

എല്‍ദോ എം.എല്‍.എയ്ക്ക് പരുക്കുണ്ടോ ഇല്ലയോ എന്നത് നമുക്ക് തീരുമാനിക്കാനായിട്ടില്ല. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാലാണ് ആ കാര്യത്തെ സംബന്ധിച്ച് വ്യക്തത വരൂ. എല്‍ദോയെ മര്‍ദ്ദിച്ചുവെന്നതിന് വേറെ തെളിവ് ആവശ്യമില്ല. ഞാന്‍ ഇന്നലെ അദ്ദേഹത്തെ നേരിട്ട് കണ്ടതാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഒരു കാര്യം ചെയ്യണമെങ്കില്‍ റിപ്പോര്‍ട്ട് ആവശ്യമാണ്. പോലീസ് ഉദ്യോഗസ്ഥനല്ല മറിച്ച് ജില്ലാ മജിസ്‌ട്രേറ്റാണ് അതിന്റെ അന്വേഷണം നടത്തുന്നത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നും കാനം പറഞ്ഞു. തനിക്കെതിരേ പോസ്റ്റര്‍ ഒട്ടിച്ചത് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+