കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസന കുതിപ്പിനൊരുങ്ങി കൂത്തുപറമ്പ്: 110 കോടി ചെലവഴിച്ച് ബസ് സ്റ്റാൻഡ് സമുച്ചയം വരുന്നു

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: വൻ വികസന കുതിപ്പിനൊരുങ്ങി കൂത്തുപറമ്പ് നഗരസഭ. സ്ഥലപരിമിതിയിൽ ഉഴലുന്ന കൂത്തുപറമ്പ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് വരാൻ പോകുന്നത്. കൂ​ത്തു​പ​റ​മ്പി​ല്‍ പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​യതായി നഗരസഭാ അധികൃതർ അറിയിച്ചു.പാ​റാ​ലി​ല്‍ പ​ത്തേ​മു​ക്കാ​ല്‍ ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 110 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ബ​സ്‌​സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള ജി​റ്റ്പാ​ക്കാ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

 കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നവർക്കെല്ലാം ക്വാറന്റൈൻ വേണ്ട: പ്രോട്ടോക്കോളിൽ മാറ്റം കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നവർക്കെല്ലാം ക്വാറന്റൈൻ വേണ്ട: പ്രോട്ടോക്കോളിൽ മാറ്റം

കൂത്തുപറമ്പ് ന​ഗ​ര​സ​ഭാ​കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​രേ​ഖ അം​ഗീ​കാ​ര​ത്തി​നാ​യി ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ മു​ഖേ​ന അ​ടു​ത്ത​ദി​വ​സം ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും.സർക്കാരിൽ നിന്നും ഒ​രു​മാ​സ​ത്തി​ന​കം അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക. ബ​സ്‌​സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി നി​ര്‍​ണ​യി​ച്ച് വേ​ലി കെ​ട്ടി തി​രി​ച്ചി​ട്ടു​ണ്ട്. 40 ബ​സ് ട്രാ​ക്ക്, പാ​ര്‍​ക്കിം​ഗ് യാ​ര്‍​ഡ്, ശു​ചി​മു​റി​ക​ള്‍, കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍, ക്ലോ​ക്ക് റൂം, ​ബ​സ് കാ​ത്തി​രി​പ്പ് മു​റി​ക​ള്‍, ടൗ​ണ്‍ സ്‌​ക്വ​യ​ര്‍, പാ​ര്‍​ക്ക്, സ്വി​മ്മിം​ഗ് പൂ​ള്‍, ടൗ​ണ്‍​ഹാ​ള്‍ കം ​ഓ​ഡി​റ്റോ​റി​യം, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, മു​നി​സി​പ്പ​ല്‍ അ​ന​ക്‌​സ് തു​ട​ങ്ങി​യ​വ​യോ​ടു​കൂ​ടി​യ​താ​യി​രി​ക്കും നി​ര്‍​മാ​ണം. 110 കോ​ടി രൂ​പ നി​ര്‍​മാ​ണ​ച്ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​സു​കു​മാ​ര​ന്‍ വാർത്താ സമ്മേള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കശ്മീര്‍ നേതാക്കള്‍ ദിവാസ്വപ്‌നം കാണുന്നു, ആര്‍ട്ടിക്കിള്‍ 370 തിരിച്ചെത്തില്ല, തുറന്നടിച്ച് ബിജെപി!കശ്മീര്‍ നേതാക്കള്‍ ദിവാസ്വപ്‌നം കാണുന്നു, ആര്‍ട്ടിക്കിള്‍ 370 തിരിച്ചെത്തില്ല, തുറന്നടിച്ച് ബിജെപി!

നാ​ലു നി​ല​ക​ള്‍ വ​രെ​യു​ള്ള എ​ട്ട് കെ​ട്ടി​ട​ങ്ങ​ള്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​കും. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ക. മൂ​ന്നു​വ​ര്‍​ഷം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലെ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ പ​രി​മി​തി​ക​ള്‍ മ​ന​സി​ലാ​ക്കി 2006-ലാ​ണ് കൗ​ണ്‍​സി​ല്‍ പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 2009-ല്‍ ​സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2018 മാ​ര്‍​ച്ച് നാ​ലി​നാ​യി​രു​ന്നു ത​റ​ക്ക​ല്ലി​ട്ട​ത്.

 kannur-map-1

സു​പ്രീം​കോ​ട​തി വ​രെ നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ലാ​ണ് സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. തൊക്കിലങ്ങാടി മുതൽ പാറാൽ വരെയും കുത്തുപറമ്പ് നഗരം മുതൽ കിണവക്കൽ വരെയുമുള്ള സ്ഥലങ്ങളിലേക്കാണ് കുത്തുപറമ്പ് നഗരം വ്യാപിച്ചുകിടക്കുന്നത്. നിലവിൽ നഗരഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻഡ് സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടുകയാണ്. സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഒരേ സമയം നിർത്തിയിടുന്നതിനാൽ വൻ അപകട സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്.

വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​പി. മ​റി​യം​ബീ​വി, സെ​ക്ര​ട്ട​റി കെ.​കെ. സ​ജി​ത്ത് കു​മാ​ര്‍, ന​ഗ​ര​സ​ഭ എ​ന്‍​ജി​നി​യ​ര്‍ കെ.​വി​നോ​ദ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കെ.​വി. ര​ജീ​ഷ്, കെ.​അ​ജി​ത, കൗ​ണ്‍​സി​ല​ര്‍ എ.​ബി​ജു​മോ​ന്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

English summary
Bus stand complex to be constructed in Kannur worth 110 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X