ഭക്തിയുടെ ലഹരിയില്‍ അടിയുത്സവം, ഇതു മാവിലായിയിലെ അപൂര്‍വ്വ കാഴ്ച്ച
കണ്ണൂര്‍: ഭക്തിയുടെ ലഹരിയില്‍ അടിയുത്സവം നടക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മാവിലായി. ഇതു കാണാനായി കാടാച്ചിറ കച്ചേരി ഇല്ലത്തും മൂന്നാം പാലത്തെ നിലാഞ്ചിറയിലും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. മേടമാസത്തിലെ രണ്ടും നാലും തീയ്യതികളിലാണ് മാവിലാക്കാവില്‍ അടിയുത്സവം നടക്കുന്നത്. വിഷു ഉത്സവത്തിന്റെ ഭാഗമായാണ് ആരാധനാ മൂര്‍ത്തിയായ ദൈവത്താറീശ്വരനെ കെട്ടിയാടുന്നത്. അണ്ടലൂരിലേതുപോലെ അതി കഠിനവും ചിട്ടകളുമുള്ള വ്രതാനുഷ്ഠാനങ്ങളാണ് മാവിലായി ദേശക്കാരുമെടുക്കുന്നത്. മൂത്ത കൂര്‍വാട്, ഇളയ കൂര്‍വാട് എന്നറിയപ്പെടുന്ന കൈക്കോളന്മാരാണ് അടി കണ്ടത്തിലിറങ്ങുന്നത്.
ഉത്സവത്തിന് മുന്‍പെ തന്നെ ആഴ്ച്ചകളോളം ഇവര്‍ വ്രതമനുഷ്ഠിക്കും. പാല്‍ക്കഞ്ഞിയും പാനകവെള്ളവുമാണ് കഴിക്കുക. കുളിച്ചുടുത്ത് ഭക്ത്യാദരങ്ങളോടെയാണ് ഇവര്‍ അടിയുത്സവത്തിന് തയ്യാറെടുക്കുന്നത്. മൂത്ത കൂര് വാടില്‍ പ്രായമുള്ളവരും ഇളയ കൂര് വാടില്ചെറുവാല്യക്കാരുമാണ് അണിനിരക്കുക. ഇവരെ ചുമലിലേറ്റുകയും അകമ്പടി സേവിക്കുകയും ചെയ്യുന്ന അവകാശി കുടുംബങ്ങളിലെ തണ്ടും തടിയുമുള്ള വാല്യക്കാരും വ്രതമെടുക്കും.

മാവിലായിക്കാവിലെ അടിയുത്സവത്തിന്റെ പിന്നിലുള്ള ഐതിഹ്യവും കൗതുകകരമാണ് വറുതിയുടെ കാലത്ത് കച്ചേരി ഇല്ലത്തെ തമ്പുരാന് എറിഞ്ഞു നല്കിയ അവില് കൂടിനായി സഹോദരങ്ങള്‍ തിക്കും തിരക്കുമുണ്ടാക്കുകയും അടിപിടി കൂടിയെന്നതുമാണ് ഐതിഹ്യം. ദൈവത്താറിശ്വരന്റെ സാന്നിധ്യത്തില്‍ നടന്ന തല്ലു കൂടലിന്റെ ഓര്‍മ്മ പുതുക്കലാണ് അടിയുത്സവമായി ആചരിക്കുന്നത്. മോച്ചേരി ഇടത്തിലെ വഴിയില്‍ വെച്ചും മൂന്നാം പാലം അരയാല്‍ത്തറ വയലിലും അവില്‍കൂടിനായി ദൈവത്താര്‍ എഴുന്നെള്ളുമ്പോള്‍ കൈക്കോളന്മാര് തിക്കും തിരക്കിലുമേര്പ്പെടും.
കൈയ്യിലുള്ള വടികള്‍ കൊണ്ടു എഴുന്നെള്ളിപ്പിനായി കൊണ്ടുവരുന്ന ഓലക്കുടകള്‍ കുത്തിക്കീറിയെറിയും ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മേടം രണ്ടിന് കച്ചേരിക്കാവില്‍ അടി നടക്കുക. കച്ചേരിക്കാവില്‍ നിലത്ത് നിന്നും ചുമലില്‍ ഏറിയുമാണ് അടി നടക്കുന്നത്. എന്നാല്‍ നാലിന് മൂന്നാം പാലം നിലാഞ്ചിറയിലെത്തുമ്പോള് അടിക്ക് വീര്യം കൂടും. ദൈവത്താര്‍ മാവിലാക്കാവിലെ നടപാഞ്ഞു കയറിയാല്‍ ഇരു വിഭാഗവും അടിയുത്സവത്തിനായി മൂന്നാം പാലം നിലാഞ്ചിറ വയലിലെത്തും ആര്‍പ്പുവിളികളോടെ ഇരുവിഭാഗക്കാരെയും പ്രോത്സാഹിപ്പിക്കുന്ന പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ അവകാശികളായ എന്തിനും പോന്നചെറു വാല്യക്കാര് ഇവരെ ചുമലില്‍ ഏറ്റും.
പിന്നെ രണ്ട് റൗണ്ട് പൊരിഞ്ഞ അടിയാണ് നടക്കുക. അടിയേറ്റ പാടുകള്‍ ദേഹത്ത് രക്തവര്ണമായി തിണര്‍ത്തു നില്ക്കും പരസ്പരം കൂച്ചി പിടിച്ച് കീഴടക്കാനും ശ്രമിക്കും. മാവിലായി വലിയ വീട്ടിലെ കാരണവരെത്തി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതോടെയാണ് സന്ധ്യയോടെ തുടങ്ങുന്ന അടിയുത്സവം രാത്രി എട്ടുമണിയോടെ അവസാനിക്കുക. പണ്ടു കാലത്ത് വെളിച്ച കുറവുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഹൈലജന് ലൈറ്റിന്റെ വെളിച്ചത്തില്‍ രാത്രി പകലാക്കിയാണ് അടിയുത്സവം നടക്കുന്നത്.
ഇതിനു ശേഷം മാനത്ത് വര്‍ണപ്രപഞ്ചമൊരുക്കുന്ന വെടിക്കെട്ടും ആസ്വദിച്ചാണ് മാവിലായി ദേശത്തുള്ളവരും പുറമേ ക്കാരും ഒരൊറ്റ മനസോടെ ആര്‍പ്പുവിളികളോടെ അടി കണ്ടത്തില്‍ നിന്നും പിരിയുക. മാവിലായി കാവിലെ അടിയുത്സവം കാണാന്‍ ദൂരെ ദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്താറുണ്ട്. നാടിന്റെ ഹൃദയ തുടിപ്പായ അടിയുത്സവം അതിന്റെ തനിമയോടെ തന്നെ നിലനിര്‍ത്തുകയാണ് ഒരു ദേശം മുഴുവന്‍ 'ഓരോ വിഷുക്കാലത്തിനും ഇവര്‍ കാത്തു നില്‍ക്കുന്നത് ദൈവത്താരീശ്വരന്റെ എഴുന്നെള്ളിപ്പിനും അതിന്റെ ഭാഗമായി നടക്കുന്ന അടിയുത്സവത്തിന്റെ ആരവങ്ങള്ക്കുമാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications