കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്കണവാടിയില്‍ കയറി ഓംലറ്റുണ്ടാക്കി കഴിച്ച് കള്ളന്‍, സാധനങ്ങളും നശിപ്പിച്ചു; ആക്രമണം മൂന്നാം തവണ

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ താവക്കര വെസ്റ്റ് അങ്കണവാടിക്ക് നേരേ വീണ്ടും ആക്രമണം. അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്‍ സാധനങ്ങള്‍ നശിപ്പിക്കുകയും ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു.

അതേസമയം സാധനങ്ങള്‍ ഒന്നും മോഷണം പോയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അങ്കണവാടിക്കുള്ളിലെ ആഹാര സാധനങ്ങള്‍ കഴിച്ചിട്ടുണ്ട്. ഓംലറ്റ് ഉണ്ടാക്കിയും ഇയാള്‍ കഴിച്ചിട്ടുണ്ട്. അങ്കണവാടിയുടെ ജനല്‍ ചില്ല് തകര്‍ക്കുകയും കമ്പികള്‍ വളച്ച് പൊട്ടിക്കുകയും ചെയ്ത നിലയിലാണ്.

DSVD

അങ്കണവാടിയുടെ അകത്തേക്ക് കയറുന്ന പടവുകളില്‍ പതിച്ച ടൈലുകള്‍ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിച്ചിട്ടിട്ടുമുണ്ട്. താവക്കര വെസ്റ്റ് അങ്കണവാടിക്ക് നേരേ ഇത് മൂന്നാം തവണയാണ് അക്രമം നടക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 12 നും ഒക്ടോബര്‍ ആറിനും അങ്കണവാടിയില്‍ കള്ളന്‍ കയറിയിരുന്നു.

നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ക്കായി വാടകഗര്‍ഭം ധരിച്ചത് ബന്ധുവെന്ന് റിപ്പോര്‍ട്ട്നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ക്കായി വാടകഗര്‍ഭം ധരിച്ചത് ബന്ധുവെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ രണ്ട് വട്ടവും ഇവിടെ നിന്ന് ഭക്ഷണമുണ്ടാക്കി കഴിക്കുക മാത്രമായിരുന്നു ചെയ്തത്. എന്നാല്‍ ഇത്തവണ അങ്കണവാടിക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. മുറിക്ക് അകത്ത് കസേരകള്‍ അട്ടിവച്ച് കയറി സീലിംഗ് പൊളിച്ചിട്ടുണ്ട്.

മഞ്ഞപ്പടയ്ക്ക് എംവിഡിയുടെ പൂട്ട്; ബ്ലാസ്റ്റേഴ്‌സിന്റെ ബസിനെതിരേയും നടപടി, ആരാധകര്‍ കലിപ്പില്‍മഞ്ഞപ്പടയ്ക്ക് എംവിഡിയുടെ പൂട്ട്; ബ്ലാസ്റ്റേഴ്‌സിന്റെ ബസിനെതിരേയും നടപടി, ആരാധകര്‍ കലിപ്പില്‍

അങ്കണവാടിയിലെ പാത്രങ്ങളും സാധനങ്ങളും മറ്റും വലിച്ചിട്ട നിലയിലായിരുന്നു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആണോ ആക്രമണം നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അങ്കണവാടിയായി പ്രവര്‍ത്തിക്കുന്നത് പഴയ അറവുശാല കെട്ടിടത്തിന്റെ ഒരു ഭാഗമാണ്.

അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം, സീറ്റുകള്‍ ഇനിയും ബാക്കി; ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം, സീറ്റുകള്‍ ഇനിയും ബാക്കി; ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്

ഫൈബര്‍ ഷീറ്റ് കൊണ്ടുള്ള സീലിങ് പൊളിച്ചാല്‍ അങ്കണവാടി മുറിയില്‍ നിന്ന് പുറത്ത് കടക്കാനാകും. അക്രമം പതിവായതിനാല്‍ അങ്കണവാടിയുടെ മുറികള്‍ കൂടുതല്‍ സുരക്ഷിതമാക്കിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ ഒരു മുറിയിലേക്ക് മാറ്റി മുറി പൂട്ടുകയും ചെയ്തതായിരുന്നു.

അതേസമയം അങ്കണവാടിക്ക് നേരേയുണ്ടാകുന്ന തുടര്‍ച്ചയായ അക്രമത്തില്‍ വ്യാപക പ്രതിഷേധം നാട്ടുകാരില്‍ നിന്ന് ഉയരുന്നുണ്ട്. കണ്ണൂര്‍ സിറ്റി എസ് ഐ ബോസ് കൊച്ചുമലയിലിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി.

English summary
Kannur: Another attack on Tavakara West Anganwadi in Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X