Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരി കാര്‍ണിവലിന് റോഡില്‍ വേദികെട്ടിയതിനെതിരെ ബിജെപി; പൊലിസ് കമ്മിഷണര്‍ക്ക് പരാതി

തലശേരി: തലശേരി നഗരത്തില്‍ കാര്‍ണിവലിന്റെ ഭാഗമായി റോഡടച്ച് സ്റ്റേജ് കെട്ടിയതില്‍ നടപടിയാവശ്യപ്പെട്ട് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് ജില്ലാ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കി. ഏഴാം തിയ്യതി വരെയാണ് തലശ്ശേരി കാര്‍ണിവല്‍. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന വ്യത്യസ്ത കലാപരിപാടികളാണ് നടത്തുന്നത്.

പതിറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന തലശ്ശേരിയുടെ ഹൃദയഭാഗത്തുള്ള റോഡ് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട റോഡാണ്. തുടര്‍ച്ചയായി ഏഴ് ദിവസത്തേക്കാണ് പൂര്‍ണ്ണമായി പകലും രാത്രിയും കെട്ടിയടച്ച് പരിപാടി നടത്തുന്നത്.

kannur

ഈ ഭാഗത്തേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് തലശ്ശേരി ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് കേവലം 100 മീറ്റര്‍ ദൂരമേയുള്ളൂ. ഇവിടെയാണ് 35000 വാട്സ് ബോക്സ് വെച്ച് ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുന്നത്. ഇത് രോഗികളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കും എന്ന് ഉറപ്പാണ്. ഈ പരിസരത്ത് ഒരു കാരണവശാലും എയര്‍ ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് നിയമം.

അവിടെയാണ് വലിയ ബോക്സ് വെച്ച് നിയമലംഘനം നടത്തി പാട്ട് വെക്കുന്നത്. നഗരസഭ മേല്‍പ്പറഞ്ഞ നിയമലംഘനത്തിന് ഒരുങ്ങുന്നത് ജനങ്ങളില്‍ പ്രതിഷേധം ഉണ്ടണ്ടാക്കിയിട്ടുണ്ട.് ആയതിനാല്‍ ഇത് ഒരുതരത്തിലും അനുവദിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പരിപാടികള്‍ നടത്തുന്ന വലിയ സ്റ്റേഡിയവും പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്ഥിരമായി സ്റ്റേജും നിലവിലുണ്ട്.

അതൊന്നും ഉപയോഗപ്പെടുത്താതെ നഗരസഭ മേല്‍പ്പറഞ്ഞ നിയമലംഘനത്തിന് ഒരുങ്ങുന്നത് ജനങ്ങളില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട.് ആയതിനാല്‍ ഇത് ഒരുതരത്തിലും അനുവദിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ഹരിദാസ് നല്‍കിയ പരാതിയില്‍ പറയുന്നു. തലശേരി നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിലെ ജൂബിലി റോഡിലാണ് തലശേരി കാര്‍ണിവലിന്റെ വിവിധ പരിപാടികള്‍ നടത്തുന്നത്. രാവിലെ പത്ത് മണി മുതല്‍ രാത്രി ഏഴ് മണി വരെ ഗതാഗതം പൊലിസ് നിരോധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+