കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യവാഹിയായി കരകവിഞ്ഞൊഴുകില്ല പടന്നത്തോട്: മിന്നല്‍ നീക്കവുമായി കണ്ണൂര്‍ കോര്‍പറേഷന്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലൂടെ ഒഴുകുന്ന മാലിന്യവാഹിയായ പടന്നത്തോട് വരുന്ന കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകില്ല. പടന്നതോടില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കോര്‍പറേഷന്‍ തുടങ്ങി. മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയതിനെ തുടര്‍ന്ന് ഒഴുക്ക് നഷ്ടപ്പെട്ട തോട്ടില്‍ മലിനജലം കെട്ടികിടക്കുന്നത് കാരണം പ്രദേശം കടുത്ത ദുര്‍ഗന്ധം കാരണം പൊറുതിമുട്ടിയിരുന്നു.

'യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്'യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്

ഈക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ കൂറ്റന്‍ ജെസിബി ഉപയോഗപ്പെടുത്തി മാലിന്യം നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിനായി ഊരാളുങ്കല്‍ സൊസൈറ്റിക്കാര്‍ ഉപയോഗിക്കുന്ന ജെസിബിയാണ് തോട്ടിലെ മാലിന്യം നീക്കാന്‍ ഇറക്കിയത്. വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് മാലിന്യം തോട്ടിലേക്ക് വലിച്ചെറിയുന്നതും ഓവുചാലുകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യവും തോട്ടില്‍ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കെട്ടികിടക്കുകയായിരുന്നു.

kannur


പടന്ന പാലത്ത് മാലിന്യം അടിഞ്ഞുകൂടുന്നത് മൂലം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാല്‍ മഴക്കാലത്ത് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് കാരണമാകുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പടന്നപ്പാലത്തിന് അടിയില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ഡ്രഡ്ജിംഗ് മെഷിന്‍ ഉപയോഗിച്ച് ചെളിമാറ്റാനും തോട്ടില്‍ കെട്ടികിടക്കുന്നതും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കാത്ത മാലിന്യം നീക്കാന്‍ ബര്‍ജര്‍ ഇറക്കാനും തീരുമാനിച്ചതായും മാലിന്യം നീക്കം ചെയ്യുന്നതോടെ മലിനജലം കെട്ടികിടക്കുന്നത് ഒഴിവാകുമെന്നും മേയറും ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പറഞ്ഞു. .

മേയര്‍ അഡ്വ. ടി ഒ മോഹനനും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം പി രാജേഷ്, കൗണ്‍സിലര്‍മാരായ കെ പി അനിത, കെ പി റാഷിദ്, ചിത്തിര ശശിധരന്‍,സെക്രട്ടറി വിനുസികുഞ്പ്പന്‍, എക്സി. എഞ്ചിനീയര്‍ പ്രകാശ്ബാബു തുടങ്ങിയവരുമുണ്ടായിരുന്നു.

English summary
Kannur Corporation Take sudden action for waste management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X