കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിക്കൂർ കല്ല്യാട് വില്ലേജിലെ ചെങ്കല്‍ഖനനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

  • By Desk
Google Oneindia Malayalam News

ഇരിട്ടി: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറികൾക്ക് കലക്ടറുടെ സ്റ്റോപ്പ് മെമ്മോ. ഇരിക്കൂർപടിയൂര്‍ പഞ്ചായത്തിലെ കല്ല്യാട് വില്ലേജില്‍ നടക്കുന്ന മുഴുവന്‍ ചെങ്കല്‍ ഖനനവും നിര്‍ത്തിവെക്കണമെന്നു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതോടെ മേഖലയിലെ 2000 ഏക്കറോളം പ്രദേശത്ത് അനധികൃതമായി നടത്തിവന്നിരുന്ന ചെങ്കല്‍ ഖനനം നിര്‍ത്തിവെച്ചു. ഊരത്തൂര്‍, കല്ല്യാട് മേഖലയിലായാണ് നിരവധി ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. നാമമാത്രമായി ചില ക്വാറികള്‍ക്കു മാത്രമാണ് ഇവിടെ ജിയോളജി വകുപ്പ് ഖനനത്തിനായി അനുമതി നല്‍കിയിട്ടുള്ളത്. ഈ അനുമതിയുടെ മറവിലാണ് പ്രദേശത്ത് നൂറിലേറെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.

 പാലക്കാട് ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ പാലക്കാട് ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ

നേരത്തേ ഇവിടുത്തെ മുഴുവന്‍ ഖനനവും നിര്‍ത്തിവെച്ചിരുന്നു. ചെങ്കല്ലിനുണ്ടായ കടുത്ത ക്ഷാമവും തൊഴിലാളി യൂണിയനുകളുടെ ശക്തമായ സമ്മര്‍ദ്ദങ്ങളും പരിഗണിച്ച് ഏതാനും ക്വാറികള്‍ക്ക് അധികൃതര്‍ അനുവദം നല്‍കുകയായിരുന്നു . ഇതിന്റെ മറവിലാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി വ്യാപകമായി ഖനനം നടന്നുവരുന്നത്. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള അന്താരാഷ്ട്ര ആയുര്‍വേദ ഗവേണ കേന്ദ്രത്തിനായി ഏറ്റെടുക്കാനിരിക്കുന്ന സ്ഥലങ്ങളിലും ചെങ്കല്‍ ലോബികള്‍ കയ്യേറി ഖനനം നടത്തി.

25-kannur-map-c


ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം റീ സര്‍വേ ചെയ്ത് ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയപ്പോഴാണ് റവന്യു ഭൂമിയും ഏക്കറുകളോളം കൈയേറി ഖനനം നടത്തിയതായി കണ്ടെത്താനായത്. ഇതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ പ്രദേശത്തെ ഖനനം മുഴുവന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. നിരോധനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

ഇരിട്ടി ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.വി. പത്മാവതി, എം. ലക്ഷ്മണന്‍, സീനിയര്‍ സൂപ്രണ്ട് ഷീന, കല്ല്യാട് വില്ലേജ് ഓഫീസര്‍ സിബി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ റവന്യു സംഘം ചൊവ്വാഴ്ച്ച മേഖലയില്‍ പരിശോധന നടത്തി. മുഴുവന്‍ വാഹനങ്ങളും ഉപകരണങ്ങളും ക്വാറികളില്‍ നിന്നും മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച്ച മുതല്‍ ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറയിപ്പും നല്‍കിയിട്ടുണ്ട്.

പടിയൂര്‍ പഞ്ചായത്തിലെ ഊരത്തൂര്‍, കല്ല്യാട്, നീലികുളം ഭാഗങ്ങളില്‍ നിന്നും ദിനം പ്രതി നൂറുകണക്കി ലോഡ് ചെങ്കലുകളാണ് നിത്യവും കടത്തിപോകുന്നത്. ഇവിടെ ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് മാത്രമാണ് ഖനനത്തിനായി ജിയോളജി വകുപ്പില്‍ നിന്നും അനുമതി വാങ്ങിയിട്ടുള്ളത്. ഈ അനുമതി ഉപയോഗിച്ചാണ് ഏക്കറുകളോളം സ്ഥലത്ത് ഖനനം ചെയ്യുന്നത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം റവന്യു വിഭാഗമോ ജിയോളജി വകുപ്പോ പ്രദേശത്ത് പരിശോധനയ്ക്ക് പോലുമെത്താറില്ലെന്നതാണ് വസ്തുത.

ചെങ്കല്‍ മാഫിയ മിച്ചഭൂമി കയ്യേറിയും പ്രദേശവാസികളുടെ ഭൂമി കയ്യേറിയും ഖനനം നടത്തുന്നതായി ചൂണ്ടിക്കാട്ടിയുളള പരാതികളും കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ലഭിച്ചിരുന്നു. തന്റെ കയ്യില്‍ നിന്നും മിച്ചഭൂമിയായി എടുത്ത് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയിലും ഇതോടെ ചേര്‍ന്ന് കിടക്കുന്ന തന്റെ സ്വന്തംപേരിലുളള സ്ഥലം കയ്യേറിയും ചെങ്കല്‍ മാഫിയയില്‍പ്പെട്ട ചിലര്‍ ഖനനം നടത്തുന്നതായും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും കല്ല്യാട് സ്വദേശിയായ എ.കെ. രാജഗോപാലന്‍ നമ്പ്യാര്‍ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും കഴിഞ്ഞ 18ന് പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്നലെ മേഖലയില്‍ റവന്യൂ വകുപ്പ് പരിശോധന നടത്തിയതും മുഴുവന്‍ ചെങ്കല്‍ ഖനനവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടതെന്നും അറിയുന്നു.

വിവാഹ യാത്രയ്ക്കും 'ആനവണ്ടി'യെ ഒപ്പം കൂട്ടി അനുരാജ്; തീരുമാനത്തിന് പിന്നിൽ കെഎസ്ആർടിസിയോടുള്ള അടങ്ങാത്ത കമ്പംവിവാഹ യാത്രയ്ക്കും 'ആനവണ്ടി'യെ ഒപ്പം കൂട്ടി അനുരാജ്; തീരുമാനത്തിന് പിന്നിൽ കെഎസ്ആർടിസിയോടുള്ള അടങ്ങാത്ത കമ്പം

English summary
Kannur district collector orders to ban stone mining in Irikkur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X