• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്വന്തം വീട് പോലും വിറ്റ് പാച്ചേനി പണിത കോണ്‍ഗ്രസ് ഓഫീസ്: ഏവര്‍ക്കും അഭിമാനമെന്ന് ബല്‍റാം

Google Oneindia Malayalam News

കണ്ണൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കണ്ണൂര്‍ ഡിസിസിക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരമെന്ന സ്വപ്നം സാഫല്യമായി. 6 കോടി ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഓണ്‍ലൈനിലൂടെ ഇന്ന് നിര്‍വ്വഹിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടേയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂർ കോൺഗ്രസ് ഭവൻ എന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് എന്നായിരുന്നു വിടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്.

കണ്ണൂര്‍

പതിറ്റാണ്ടുകളായി പഴയ പാർട്ടി ഓഫീസ് നിലനിന്നിരുന്ന നഗരഹൃദയത്തിലെ സ്ഥലത്ത് തന്നെയാണ് ഏതാണ്ട് 27,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ മൂന്ന് നിലകളിലായി പുതിയ ഓഫീസ് പണിതീർത്തിരിക്കുന്നത്. 800-900 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയമടക്കം മൂന്ന് ഹാളുകളും ഓഫീസ് കാബിനുകളും മാത്രമല്ല, വിപുലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വിപുലമായ സൗകര്യം

ഐടി സെല്ലിൻ്റെ പ്രവർത്തനങ്ങളടക്കം ആധുനിക സാങ്കേതികവിദ്യ പാർട്ടി പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. പരിശീലനത്തിനും മറ്റും വരുന്നവർക്കായി ഡോർമിറ്ററിയും അത്യാവശ്യം താമസ സൗകര്യവും ഓഫീസിലുണ്ട്. വിപുലമായ പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരുപക്ഷേ രാജ്യത്ത് തന്നെ ഇത്ര വിപുലമായ സൗകര്യങ്ങളോട് കൂടി ഒരു ഡി സി സി ഓഫീസ് യാഥാർത്ഥ്യമാവുന്നത് കണ്ണൂരിലാണെന്നും വിടി ബല്‍റാം അഭിപ്രായപ്പെടുന്നു.

മഹാത്മാഗാന്ധിയുടെ പ്രതിമ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഓഫീസ് മുറ്റത്ത് സ്ഥാപിക്കപ്പെടുന്നുണ്ട്. ഏറെ നാളത്തെ കഠിനാധ്വാനത്തിന് ശേഷം ഇത്തരമൊരു ഓഫീസ് കെട്ടിടം പണി പൂർത്തീകരിച്ചതിൽ ഡിസിസി പ്രസിഡണ്ട് ശ്രീ സതീശൻ പാച്ചേനിക്ക് അഭിമാനിക്കാം. സാമ്പത്തിക പ്രയാസത്താൽ പണി നിലച്ചുപോവുമായിരുന്ന ഒരു ഘട്ടത്തിൽ സ്വന്തം വീട് പോലും വിറ്റിട്ടാണ് സതീശേട്ടൻ ഓഫീസ് പണിക്കായി പണം കണ്ടെത്തിയതെന്നും അദ്ദേഹം ഓര്‍മ്മപെടുത്തുന്നു.

കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ മണിക്കുട്ടന്‍: ഏത് സിനിമയിലെ ലുക്ക് ആണെന്ന് ആരാധകര്‍

അഭിനന്ദിക്കാതെ വയ്യ.

കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടേയും പക്കൽ നിന്ന് പല ഘട്ടങ്ങളിലായി സംഭാവനയായി ലഭിച്ച ചെറിയ തുകകളല്ലാതെ മറ്റൊരു കുറുക്കുവഴിയും ധനസമാഹരണത്തിനായി സ്വീകരിച്ചിട്ടില്ല എന്നത് നമ്മുടെ നാട്ടിലെ പൊതു രാഷ്ട്രീയ സംസ്ക്കാരത്തിന് തന്നെ മികച്ച മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളത്. തീർത്തും സുതാര്യമായി, ഓരോ ഘട്ടത്തിലും കണക്കുകൾ അവതരിപ്പിച്ച്, എല്ലാവരേയും വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി എന്നതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

രാഹുൽ ഗാന്ധി

ഓഫീസ് നിർമ്മാണത്തിന് തുടക്കം കുറിച്ച യശശ്ശരീരനായ മുൻ ഡിസിസി പ്രസിഡണ്ട് ശ്രീ കെ സുരേന്ദ്രനോടും ഈ പ്രസ്ഥാനത്തിന് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഇന്ന് കാലത്ത് ശ്രീ രാഹുൽ ഗാന്ധി പുതിയ ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി.സതീശൻ, യു ഡി എഫ് കൺവീനർഎം എം ഹസ്സൻ, മറ്റ് നേതാക്കൾ എന്നിവർ കോൺഗ്രസ് പ്രവർത്തകരോടൊപ്പം ഈ അഭിമാന നിമിഷത്തിൽ പങ്കുചേരുന്നു.

ഡിസിസിയുടെ പ്രവർത്തനങ്ങൾ

മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ പുതിയ ഡിസിസിയുടെ പ്രവർത്തനങ്ങൾക്ക് ഈ ഓഫീസും അതിലർപ്പിക്കപ്പെട്ട ആയിരക്കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയവികാരവും കരുത്തായി മാറുമെന്നും വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

 സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക് സഖ്യം പിരിഞ്ഞത് കോണ്‍ഗ്രസ് തന്ത്രം? പണി ബിജെപിക്ക്: അഖില്‍ ഗൊഗോയി പ്രതിപക്ഷ സഖ്യത്തിലേക്ക്

cmsvideo
  K SUDHAKARAN AGAINST PINARAYI VIJAYAN

   ഗ്രൂപ്പുകളെ നീക്കം രണ്ടാം തവണയും പൊളിച്ച് ഹൈക്കമാന്‍ഡ്, തന്ത്രം ഇങ്ങനെ; മൂന്നാം അങ്കത്തില്‍ ആര് ഗ്രൂപ്പുകളെ നീക്കം രണ്ടാം തവണയും പൊളിച്ച് ഹൈക്കമാന്‍ഡ്, തന്ത്രം ഇങ്ങനെ; മൂന്നാം അങ്കത്തില്‍ ആര്

  English summary
  Kannur District Congress Office inaugurated: VT Balram says everyone is proud
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X