കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹ ആഭാസങ്ങള്‍ക്കെതിരെ ജാഗ്രതാ സമിതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

Google Oneindia Malayalam News

കണ്ണുര്‍: കണ്ണൂരിലെ വിവാഹ ആഭാസങ്ങള്‍ക്കെതിരെ പ്രചരണവും ബോധവല്‍ക്കരണവും നടത്താന്‍ ജില്ലാപഞ്ചായത്ത് തീരുമാനിച്ചു. വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവുന്ന സാമൂഹ്യ വിരുദ്ധ അക്രമങ്ങള്‍ തടയുന്നിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
ആഘോഷമാവാം അതിര് കടക്കരുത് എന്ന പേരില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തോട്ടടയിലെ വിവാഹ വീട്ടില്‍ ആഘോഷത്തിന്റെ മറവില്‍ നടന്നത് ആ ഭാസമാണ് പെണ്‍വേഷം കെട്ടി നൃത്തം ചെയ്യുന്നതിനെതിരെ അവിടെയുണ്ടായിരുന്ന സ്ത്രീകളടക്കം തമാശയായി കണ്ടു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.നേരത്തെ വീടുകളില്‍ മദ്യപിക്കുന്നത് വീട്ടമ്മമാരടക്കം എതിര്‍ത്തിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതു കുറഞ്ഞു വരികയാണ്. ഓരോ പ്രദേശത്തും നടക്കുന്ന വിവാഹ ചടങ്ങുകളുടെ നിയന്ത്രണങ്ങള്‍ വിട്ടുകാര്‍ക്ക് തന്നെയായിരിക്കണം'മൈക്കും ബോക്‌സുമായി പാട്ടുവെച്ചു നൃത്തവും ഗാനമേളയും നടത്തുന്നതിനെതിരെ പൊലിസ് നടപടിയെടുക്കണം.

 kannurs

മൈക്ക് പെര്‍മിഷന്‍ പൊലിസില്‍ നിന്നും വാങ്ങിയാല്‍ മാത്രമേ ഇത്തരം പരിപാടികള്‍ നടത്താന്‍ അനുവദിക്കാന്‍ പാടുള്ളു. ഓരോ വീട്ടുകാര്‍ക്കുമായിരിക്കണം ഇതിന്റെ ഉത്തരവാദിത്വം' ജില്ലയില്‍ ഹരിത പ്രൊട്ടോക്കോള്‍ പാലിച്ചു വിവാഹ ചടങ്ങുകള്‍ നടത്തുന്നതു ആദ്യം പലരും എതിര്‍ത്തുവെങ്കിലും പിന്നീട് പലരും അതിനോട് സഹകരിച്ചു അതുപോലെ വിവാഹ ആഭാസങ്ങള്‍ അവസാനിപ്പിക്കാനും നാട്ടുകാര്‍ മുഴുവന്‍ സഹകരിക്കുമെന്ന് വിശ്വസിക്കുന്നതായി പി.പി ദിവ്യപറഞ്ഞു.

വിവാഹ ആഭാസങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനൊപ്പം എല്ലാം തദ്ദേശ സ്ഥാപനങ്ങളിലും ഓരോ ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും ഇവര്‍ വിവാഹം നടക്കുന്ന വീടുകളില്‍ തലേന്ന് പോയി പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആവശ്യപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Kannur District Panchayat with vigilance committee against immorality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X