Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 77.4 ശതമാനം പോളിങ്; പ്രതീക്ഷയോടെ മുന്നണികൾ

തളിപറമ്പിൽ 80.54 ശതമാനം പോളിങ് രേഖപ്പെടുത്തി. തലശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ്, 73.49 ശതമാനം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖർ ജനവിധി തേടിയ കണ്ണൂർ ജില്ലയിൽ 77.42 ശതമാനം പോളിങ്ങാണ് 15-ാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് ശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതീക്ഷയോടെയാണ് മുന്നണികളും സ്ഥാനാർഥികളും. 2016ൽ 80.6 ശതമാനം പോളിങ്ങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Kerala Assembly Election 2021

ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ഇത്തവണയും പോളിങ് 80 ശതമാനത്തിന് മുകളിൽ പോയി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും തളിപറമ്പിലുമാണത്. തളിപറമ്പിൽ 80.54 ശതമാനം പോളിങ് രേഖപ്പെടുത്തി. തലശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ്, 73.49 ശതമാനം.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം ഇങ്ങനെ

പയ്യന്നൂർ - 78.49 ശതമാനം
കല്ല്യാശേരി - 75.98 ശതമാനം
തളിപറമ്പ് - 80.54 ശതമാനം
ഇരിക്കൂർ - 75.29 ശതമാനം
അഴീക്കോട് - 77.58 ശതമാനം
കണ്ണൂർ - 74.54 ശതമാനം
ധർമ്മടം - 80.00 ശതമാനം
തലശ്ശേരി - 73.49 ശതമാനം
കൂത്തുപറമ്പ് - 77.74 ശതമാനം
മട്ടന്നൂർ - 79.33 ശതമാനം
പേരാവൂർ - 77.80 ശതമാനം

കണ്ണൂർ ജില്ലയിൽ മാത്രം 1088355 സ്ത്രീകളും 972672 പുരുഷന്മാരും 14 ട്രാൻസ്ജെൻഡേഴ്സുമുൾപ്പടെ 2061041 വോട്ടർമാരാണുള്ളത്. ഇവരിൽ പോളിങ് സമയം അവസാനിക്കുന്ന ഏഴ് മണി വരെ 1595844 പേർ വോട്ട് രേഖപ്പെടുത്തി. 854677 പേർ സ്ത്രീകളും 741161 പേർ പുരുഷന്മാരും ആറ് ട്രാൻസ്ജെൻഡേഴ്സുമാണ് വോട്ട് രേഖപ്പെടുത്തിയത്.

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+