കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിദാസന്‍ വധം: ബൈക്കിലെത്തിയ സംഘത്തെ പിടിക്കാനാവാതെ പോലീസ്, കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യം

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധത്തില്‍ പ്രതികളെ പിടിക്കാനാവാതെ പോലീസ്. ഇതുവരെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. കണ്ടാലറിയാവുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെ ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടിക്കാന്‍ പോലീസിനായിട്ടില്ല. ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്. ബിജെപിയുടെ മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇയാളാണ് ഗൂഢാലോചന നടത്തി പ്ലാന്‍ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.

പള്‍സര്‍ സുനി സിനിമയിലെ ക്വട്ടേഷന്‍ നിയന്ത്രിച്ചു, മുകേഷിനും ദിലീപിനും അറിയാമെന്ന് സംവിധായകന്‍പള്‍സര്‍ സുനി സിനിമയിലെ ക്വട്ടേഷന്‍ നിയന്ത്രിച്ചു, മുകേഷിനും ദിലീപിനും അറിയാമെന്ന് സംവിധായകന്‍

1

ഹരിദാസനെ ആക്രമിച്ചത് ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലാണ് എന്നാണ് പോലീസ് നിഗമനം. പക്ഷേ കൊലയാളികളെ കുറിച്ച് സൂചനയുണ്ടായിട്ടും ഇതുവരെ കൊലയാളികളെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പോലീസ് അറിയിച്ചു. അതേസമയം അതിക്രൂരമായിട്ടാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വാട്‌സ്ആപ്പ് കോളിലൂടെ അക്രമിസംഘവുമായി ബന്ധപ്പെട്ടാല്‍ പിടിക്കപ്പെടില്ലെന്ന ബിജെപി നേതാവിന്റെ തന്ത്രം പൊളിച്ചാണ് കഴിഞ്ഞ ദിവസം നാല് പേരെ പോലീസ് പിടികൂടിയത്. വാട്‌സ്ആപ്പ് കോളിലൂടെ കൊലയാളി സംഘവുമായി ബന്ധപ്പെട്ടത് ബിജെപി കൗണ്‍സിലറായ ലിജേഷ് തന്നെയാണ്. രണകാരണം അമിത രക്തസ്രാവമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഇരുപതോലം വെട്ടുകളുണ്ട്. വലത് കാലില്‍ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇരു കൈകകളിലും ഗുരുതരമായി പരിക്കേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ സ്ഥലത്ത് തന്നെ ഒന്നിലേറെ തവണ വെട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. അതേസമയം അറസ്റ്റിലായിട്ടും കൗണ്‍സിലര്‍ക്ക് പിന്തുണ നല്‍കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രമിച്ചത്. ലിജേഷ് ജനപ്രിയനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഹരിദാസനൊപ്പം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ആര്‍എസ്എസുകാരനാണ് അദ്ദേഹം വീട്ടിലേക്ക് പുറപ്പെട്ടെന്ന വിവരം സുനേഷിന് കൈമാറിയത്. ഒരേ ബോട്ടിലായിരുന്നു ഇരുവരും കടലില്‍ മീന്‍പിടിക്കാനായി പോയിരുന്നത്. ഭാര്യയെ മീന്‍ ഏല്‍പ്പിച്ച് വീടിന്റെ മുന്നിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം. കാലുകള്‍ അക്രമികള്‍ അറുത്തെടുത്തെറിയുകയും ചെയ്തു.

കുളി സീനില്‍ ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട്, മലയാളത്തില്‍ അഭിനയിക്കാത്തതിന് കാരണം പറഞ്ഞ് ഷക്കീലകുളി സീനില്‍ ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട്, മലയാളത്തില്‍ അഭിനയിക്കാത്തതിന് കാരണം പറഞ്ഞ് ഷക്കീല

Recommended Video

cmsvideo
പൊട്ടിക്കരഞ്ഞ് നവ്യാ നായർ.. Navya nair about KPAC Lalitha | FilmiBeat Malayalam

English summary
kannur haridasan murder: police not arrested those who participated in murder, even gets the clue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X