കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ പൊതുവിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന്: മുഖ്യമന്ത്രി, പദ്ധതി ഉടന്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ സ്‌കൂളും ഇതിന് കീഴില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു - പിണറായി എ കെ ജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പോഷിണി ലാബിന്റെ സംസ്ഥാന തല ഉദ്ഘാടനവും ധര്‍മടം മണ്ഡലം സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മികവിന്റെ രണ്ട് വര്‍ഷമാണ് കടന്നു പോയത്. കേരള വികസനമാതൃകയുടെ മുഖ്യ ഘടകമാണ് ഇവിടത്തെ പൊതു വിദ്യാഭ്യാസ രംഗം. മതേതരമായും ജനാധിപത്യപരമായും നമ്മുടെ സമൂഹത്തെ പുന:സംഘടിപ്പിച്ചതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് വിവരണാതീതമാണ്. ജാതിക്കും മതത്തിനും അതീതമായി കുട്ടികള്‍ക്ക് ഒരുമയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന സ്ഥാപനങ്ങളാണ് അവ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്നത് കേരളമാതൃകയെതന്നെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്.ഈ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഏറ്റെടുത്തിട്ടുള്ളത്. ഈ രംഗത്ത് ഇതിന്റെ മാറ്റം പ്രകടമാണ്. കഴിഞ്ഞവര്‍ഷം ഒന്നര ലക്ഷം വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചത്. ഈ വര്‍ഷം 1.85 ലക്ഷമായി.പൊതു വിദ്യാലയങ്ങളെ സ്വീകരിക്കുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും എണ്ണം വര്‍ധിക്കുകയാണ്.

pinarayi-vijayan

ഹൈസ്‌കൂള്‍ തലത്തില്‍ ശാസ്ത്ര പഠനം മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് ശാസ്ത്ര പോഷിണി ലാബ് പദ്ധതി ആരംഭിക്കുന്നത്.ഇതിനായി ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് ആധുനിക ലാബുകളും വിദഗ്ധ പരിശീലനവും നല്‍കുന്നതാണ് പദ്ധതി. 140 മണ്ഡലത്തിലും ഇതിന്റെ ഗുണഫലം ഉണ്ടാകും. ശാസ്ത്ര വിഷയങ്ങളില്‍ വിദ്യാര്‍ഥികളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനും ശാസ്ത്ര പഠനം രസകരവും ആസ്വാദ്യവും ആക്കുന്നതിന് ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ കെ രാഗേഷ് എംപി അധ്യക്ഷത വഹിച്ചു.കുട്ടികള്‍ കുറഞ്ഞ് അണ്‍ ഇക്കണോമിക് എന്ന് പറഞ്ഞ് സ്‌കൂളുകള്‍ പുട്ടുന്ന സാഹചര്യമായിരുന്നു നേരത്തെ കേരളത്തിലെങ്കില്‍ ഇന്ന് പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. ഇത് ആലോചനാപൂര്‍വ്വം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

എ എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ കെ രാജീവന്‍, എം സി മോഹനന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി വിനീത, മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ സ്വാഗതവും കെ വി പത്മനാഭന്‍ നന്ദിയും പറഞ്ഞു. മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കണ്‍വീനര്‍ എ മധുസൂദനന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സി.വൈസ് പ്രസിഡണ്ട് ഡോ.സുരേഷ് ദാസ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

English summary
kannur-local-news chief minister about public schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X