നിർമ്മാണത്തിനിടെ റോഡ് തകർച്ച; ക്രമക്കേടെന്ന് ആരോപണം, ഉന്നത തല അന്വേഷണം വേണമെന്ന് നാട്ടുകാർ
കണ്ണൂർ: പെരിങ്ങോം വയക്കര പഞ്ചായത്തിൽ നടക്കുന്ന റോഡ് നിർമാണത്തെക്കുറിച്ചാണു വ്യാപകമായ പരാതി. നാല് കോടി രൂപ വകയിരുത്തി നിർമാണം നടക്കുന്ന പാടിയോട്ടുചാൽ - ഓടമുട്ട് റോഡ് ടാറിങ് ഭാഗികമായി പൂർത്തിയാകുമ്പോൾ ഒരു ഭാഗത്ത് കുഴിയടക്കേണ്ട അവസ്ഥയാണ്. അന്യ സ്ഥലങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ റോഡ് പൂർത്തിയായെന്ന ധാരണയിൽ അപകടത്തിൽപെടുന്നതും പതിവ് കാഴ്ചയാണ്.
നാട്ടുകാർ വിട്ടുകൊടുത്ത 10 മീറ്റർ സ്ഥലം ഉപയോ ഗപ്പെടുത്താതെയാണ് തിരക്കിട്ട് അഞ്ചര മീറ്ററിൽ ടാറിങ് നടത്തിയത്. കാൽനടയായാത്രക്കാർക്ക് നടക്കാനുള്ള സൗകര്യവും ഇല്ലെന്ന് പരാതി ഉയരുന്നുണ്ട്. വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയാത്ത വിധമാണ് കൽവർട്ടുകളുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. പൊട്ടിയ റോഡിൽ കെമിക്കൽ ഒഴിച്ചാണ് കുഴി അടയ്ക്കുന്നത്. ഇത് വെറും കുഴി മുഖം മിനുക്കൽ മാത്രമാണ്.

നാട്ടുകാർ ഉന്നയിച്ച ആരോപണം കരാറുകാരനും ഉദ്യോഗസ്ഥരും ഗൗനിച്ചിരുന്നില്ല. മഴതുടങ്ങിയതോടെ റോഡിൽ വെള്ളക്കെട്ടുകളും കുഴികളും രൂപപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും മേൽനോട്ടക്കുറവുമാണ് റോഡ് തകർച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് നാട്ടുകാരുടെ നിഗമനം. ഇതിനെതിരെ ശക്തമായ പ്രക്ഷോപത്തിനിറങ്ങുകയാണ് നാട്ടുകാർ. തകർന്ന ഭാഗങ്ങൾ പൂർണമായും റീടാറിങ് നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications